ദില്ലി മയൂർ വിഹാർ ഫേസ് 2-ലെ ലവ്ലി ഹെറിറ്റേജ് സ്കൂളിൽ ഒമ്പത് വയസ്സുള്ള വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഗെയിംസ് പിരീഡിന് ശേഷം ക്ലാസ് മുറിയിലേക്ക് മടങ്ങിയെത്തിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടി ഇരു കൈകളും ഇടുപ്പിൽ വെച്ച് നടക്കുന്നതും തുടർന്ന് നിലത്തേക്ക് വീഴുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഉടൻ തന്നെ അധ്യാപിക ഓടിയെത്തി പ്രാഥമിക ശുശ്രൂഷ നൽകാൻ ശ്രമിക്കുകയും സഹായം തേടുകയും ചെയ്തു. തുടർന്ന് സ്കൂൾ അധികൃതർ Read More…
Tag: CPR
മരണമുഖത്തുനിന്ന് അപരിചിതനെ രക്ഷിച്ച മലയാളി പെൺകൊടികൾക്ക് കൈയടി! ഹർഷ ഗോയങ്കയുടെ ബിഗ് സല്യൂട്ട്!
ഗതാഗതക്കുരുക്കിൽപ്പെട്ട് ഹൃദയാഘാതം സംഭവിച്ച അപരിചിതനായ ഒരാളുടെ ജീവൻ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച മലയാളി നേഴ്സ്മാര്‍ക്ക് വ്യവസായി ഹർഷ ഗോയങ്കയുടെ അഭിനന്ദനം. കഴിഞ്ഞ മാസമാണ് എറണാകുളം ജില്ലയിലെ കാലടി പാലത്തിന് സമീപം സംഭവം നടന്നത്. അങ്കമാലി എൽ. എഫ്. ആശുപത്രിയിലെ നഴ്സായ അഞ്ജലി ബൈജുവും നഴ്സിംഗ് വിദ്യാർത്ഥിനിയായ ആർദ്ര രാജും ബസിൽ യാത്ര ചെയ്യുമ്പോഴാണ് കാറിനുള്ളിൽ ഒരാൾ കുഴഞ്ഞുവീഴുന്നത് കണ്ടത്. സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കിയ ഇരുവരും ഉടൻതന്നെ ബസിൽ നിന്നിറങ്ങി സഹായത്തിനെത്തുകയായിരുന്നു. തങ്ങളുടെ മെഡിക്കൽ പരിശീലനം ഉപയോഗിച്ച് അഞ്ജലിയും Read More…
ബസ്സിടിച്ച് വഴിയരികിൽ പിടഞ്ഞ ഹൃദയത്തിന് കാവലായി നഴ്സിംഗ് വിദ്യാർത്ഥിനി; കൈയടിച്ച് സോഷ്യൽ മീഡിയ
ഹരിയാനയിലെ കർണാലിൽ റോഡപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായ സ്ത്രീക്ക് സമയോചിതമായ ഇടപെടലിലൂടെയും പ്രാഥമിക ശുശ്രൂഷയിലൂടെയും ജീവൻ തിരികെ നൽകി നഴ്സിംഗ് വിദ്യാർത്ഥിനി. ഹരിയാന റോഡ്വേസ് ബസ് ഇടിച്ചാണ് സ്ത്രീക്ക് അപകടമുണ്ടായതെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സ്ത്രീക്ക് ഹൃദയാഘാതം ഉണ്ടാവുകയും അവർ പൂർണ്ണമായും അബോധാവസ്ഥയിലാവുകയുമായിരുന്നു. ഈ സമയത്താണ് കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സോനാക്ഷി എന്ന നഴ്സിംഗ് വിദ്യാർത്ഥിനി റോഡരികിൽ ബോധമില്ലാതെ കിടക്കുന്ന സ്ത്രീയെ കണ്ടത്. ആംബുലൻസിനായി കാത്തുനിൽക്കാതെ സോനാക്ഷി ഉടൻ തന്നെ അവർക്ക് സി.പി.ആർ (CPR – Read More…
ജ്വല്ലറിയില്‍ കുഴഞ്ഞുവീണ് 60കാരന്, CPR നൽകി ജീവൻ രക്ഷിച്ച് യുവാവ്; CCTV ദൃശ്യങ്ങൾ വൈറൽ
ആരോഗ്യപ്രശ്നങ്ങള്‍ ഏത് സമയത്തും സംഭവിയ്ക്കാവുന്ന ഒരു കാര്യമാണ്. പെട്ടെന്ന് ഒരു ജീവന് രക്ഷിയ്ക്കേണ്ടി വന്നാല്‍ പ്രഥമ ശുശ്രൂഷ നല്‍കേണ്ടത് എങ്ങനെയെന്ന് ഓരോ വ്യക്തികളും അറിഞ്ഞിരിയ്ക്കേണ്ട വസ്തുതയാണ്. കാരണം എപ്പോഴാണ് ഒരാള്‍ക്ക് ആവശ്യം വരികയെന്നത് നമുക്ക് പറയാന്‍ സാധിയ്ക്കുന്ന കാര്യമല്ല. പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതവും മറ്റ് ആരോഗ്യപ്രശ്നങ്ങളും പലര്‍ക്കും ജീവന് നഷ്ടമാകാന്‍ കാരണമാകാറുണ്ട്. പ്രഥമ ശുശ്രൂഷയെ പറ്റി അറിഞ്ഞിരിയ്ക്കേണ്ടതിനെ കുറിച്ച് ചിന്തിപ്പിയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വരുന്നത്. ജ്വല്ലറിയില്‍ കുഴഞ്ഞു വീണ 60കാരനു സിപിആര്‍ നല്കി ജീവിതത്തിലേക്ക് Read More…
വൈദ്യുതാഘാതമേറ്റ പാമ്പിനെ രക്ഷിക്കാൻ കൃത്രിമ ശ്വാസോച്ഛ്വാസം നൽകി യുവാവ്; ഞെട്ടലുണ്ടാക്കുന്ന വീഡിയോ
ഗുജറാത്തിലെ വൽസാദിൽ ഒരു വന്യജീവി രക്ഷാപ്രവർത്തകൻ, വൈദ്യുതാഘാതമേറ്റ ഒരു പാമ്പിന് കൃത്രിമ ശ്വാസോച്ഛ്വാസം (CPR) നൽകി വിജയകരമായി അതിന്റെ ജീവൻ രക്ഷിച്ചു. ഇരയെ തേടി ത്രി-ഫേസ് വൈദ്യുതി ലൈനിലൂടെ കയറിയ പാമ്പിന് ഷോക്കേറ്റതിനെ തുടർന്ന് ഏകദേശം 15 അടി ഉയരത്തിൽ നിന്ന് നിലത്തേക്ക് വീഴുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന്, പ്രാദേശിക പാമ്പ് ഗവേഷണ സ്ഥാപനത്തിൽ നിന്ന് പരിശീലനം നേടുകയും ഒരു ദശാബ്ദക്കാലത്തെ പരിചയസമ്പത്തുള്ള മുകേഷ് വയാഡ് സംഭവസ്ഥലത്തെത്തി. പാമ്പിന് ചലനമില്ലെന്നും പ്രതികരണമില്ലെന്നും അദ്ദേഹം Read More…
വിമാനത്തില്‍ സിപിആറിലൂടെ സഹയാത്രികന്റെ ജീവന് പിടിച്ചുനിര്‍ത്തി മലയാളി നഴ്സുമാര്‍
ന്യൂഡല്‍ഹി: കൊച്ചിയില്‍നിന്ന് അബുദാബിയിലേക്കുള്ള വിമാനത്തില്‍ സഹായാത്രികന്റെ ജീവന് രക്ഷിച്ച് മലയാളി നഴ്സുമാര്‍. കൊച്ചിയില്‍നിന്ന് യാത്ര തുടങ്ങി ഇരുപത് മിനിറ്റിനുള്ളില്‍ ഹൃദയാഘാതം സംഭവിച്ച സഹയാത്രികനാണ് ഇവര്‍ രക്ഷകരായത്. വയനാട് സ്വദേശിയായ അഭിജിത്ത് ജീസും (26) ചെങ്ങന്നൂരില്‍ നിന്നുള്ള അജീഷ് നെല്‍സണും (29) കേരളത്തില്‍നിന്നുള്ള ഒരാള്‍ ശ്വാസംമുട്ടുന്നതു കണ്ടതും പൊടുന്നനെ ഇടപെടുകയായിരുന്നു. എയര്‍ അറേബ്യ വിമാനമായ ‘3 എല്‍ 128’ല്‍ യു.എ.ഇയില്‍ ജോലിക്കു ചേരാന്‍ പോകുകയായിരുന്നു ഇരുവരും. സഹയാത്രികന്റെ നിസഹായാവസ്ഥ കണ്ടതും അദ്ദേഹത്തെ സഹായിക്കാന്‍ ഇരുവരും ഓടിയെത്തി. രണ്ട് റൗണ്ട് Read More…
ചലനമില്ലാതായ പാമ്പിന് CPR ഉപയോഗിച്ച് ജീവന് നല്കി; വന്യജീവി രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യം
ചലനമില്ലാതായ പാമ്പിന് സിപിആര്‍ ഉപയോഗിച്ച് ജീവന് നല്കുന്ന ഗുജറാത്തിലെ വന്യജീവി രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യം വൈറലായി മാറുന്നു.ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള അസാധാരണ സംഭവത്തില്‍ വന്യജീവി രക്ഷാപ്രവര്ത്തകന് യാഷ് തദ്വിക്കാണ് പാമ്പിന് കാര്‍ഡിയോപള്‍മണറി റെസസിറ്റേഷന്‍ (സിപിആര്‍) നല്കി രക്ഷിച്ച് വാര്‍ത്തകളില്‍ ഇടം നേടിയത്. അബോധാവസ്ഥയില്‍ അനങ്ങാതെ കിടക്കുന്ന പാമ്പിനെ കണ്ടെത്തിയ തദ്വിക്ക് ഒരു മടിയും കൂടാതെ തന്റെ പ്രവര്‍ത്തനത്തിലേക്ക് തിരിയുകയായിരുന്നു. അയാള്‍ പാമ്പിന്റെ കഴുത്തില്‍ ശ്രദ്ധയോടെ പിടികൂടി, അതിന്റെ വായ തുറന്ന്, അതില്‍ വായു ഊതാന്‍ തുടങ്ങി, ഏകദേശം മൂന്ന് Read More…
കനത്ത ചൂട് മൂലം കുഴഞ്ഞു വീണ കുട്ടിക്കുരങ്ങന് സിപിആര്‍ നല്കി രക്ഷിച്ച് പോലീസുദ്യോഗസ്ഥന് ; വീഡിയോ വൈറല്‍
വേനല്‍ച്ചൂട് മനുഷ്യന്മാരെ പോലെ തന്നെ മൃഗങ്ങളേയും കുഴപ്പത്തിലാക്കിയിരിയ്ക്കുകയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍. കനത്ത ചൂട് മൂലം കുഴഞ്ഞു വീണ ഒരു കുട്ടിക്കുരങ്ങന് സിപിആര്‍ കൊടുക്കുന്ന ഒരു പോലീസുദ്യോഗസ്ഥന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള വീഡിയോയാണ് പുറത്ത് വന്നത്. മരത്തില്‍ നിന്ന് താഴേക്ക് വീണ കുരങ്ങന് ഇദ്ദേഹം സിപിആര്‍ നല്‍കുകയാണ്. ”അമിതമായ ചൂട് സഹിക്കാനാകാതെയാണ് കുരങ്ങന് മരത്തില്‍ നിന്ന് താഴേക്ക് വീണത്. ഉടനെ ബോധം കെട്ടു. അപ്പോള്‍ തന്നെ നിരവധി കുരങ്ങന്മാര് ആ കുട്ടിക്കുരങ്ങന് ചുറ്റും കൂടി. Read More…








