Featured Spotlight

‘ഞങ്ങള്‍ക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ട’; പുതിയ ഫോര്‍മുലയുമായി CPM, നടക്കില്ലെന്ന് CPI, പരസ്യ പ്രതികരണത്തില്‍ ഭിന്നത

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി സി.പി.ഐ – സി.പി.എം തർക്കം രൂക്ഷമായതോടെ ആ പദവി തൽക്കാലം ആർക്കും നൽകേണ്ടതില്ലെന്ന സമവായ നിർദേശവുമായി സി.പി.എം ദേശീയനേതൃത്വം രംഗത്തെത്തി. മുന്നണിയിൽ ഭിന്നത ശക്തമാകുന്നതും പരസ്യമായ വാക്പോരിലേക്ക് കടക്കുന്നതും ഒഴിവാക്കാനാണ് ഈ നീക്കം. എന്നാൽ ഉപനേതൃപദവി ഒഴിച്ചിടാനുള്ള ഈ നിർദേശത്തെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം, പദവിക്കായുള്ള അവകാശവാദത്തിൽ സി.പി.ഐ ഉറച്ചുനിൽക്കുകയാണെന്നും വ്യക്തമാക്കി. നിലവിൽ ആരും ഈ പദവിക്ക് അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്ന ധാരണയിലേക്ക് ഇരു പാർട്ടികളും എത്തുന്നതായാണ് സൂചനകൾ. മുൻപ് വി.എസ്. Read More…

Spotlight

‘CPIക്ക് പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണം, വ്യക്തിപൂജ ഗുരുതര വീഴ്ച’; സിപിഎമ്മിനെതിരേ നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അർഹതപ്പെട്ടതാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഡൽഹിയിൽ വ്യക്തമാക്കി. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമെന്ന സൂചനകൾക്കിടെയാണ് ഈ സ്ഥാനത്തിനായി സിപിഐ ശക്തമായ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ ഈ പദവി തങ്ങൾക്ക് ലഭിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രതിപക്ഷ ഉപനേതൃസ്ഥാനം എന്നത് കേവലം ഒരു കീഴ്‌വഴക്കം മാത്രമാണെന്ന സിപിഎം നിലപാടിനെ ബിനോയ് വിശ്വം ചോദ്യം ചെയ്തു. ഭരണഘടനയിൽ ഇങ്ങനെയൊരു പദവിയെക്കുറിച്ച് പറയുന്നില്ലെന്ന് Read More…

Featured Spotlight

പിണറായി മാറണം; പ്രതിപക്ഷത്തെ നയിക്കാൻ പുതിയ മുഖം വേണം; അതൃപ്തി പ്രകടിപ്പിച്ച് CPI ദേശീയനേതൃത്വം

ന്യൂഡൽഹി: പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനോട് സിപിഐ കേന്ദ്ര നേതൃത്വത്തിന് വിയോജിപ്പ്. നേതൃനിരയിലേക്ക് പുതിയ മുഖങ്ങൾ കടന്നുവരണമെന്നാണ് പാർട്ടിയുടെ നിലപാട്. ഈ കാര്യം സിപിഐ സംസ്ഥാന ഘടകത്തെയും സിപിഎമ്മിനെയും ഔദ്യോഗികമായി അറിയിക്കുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽ ചുമത്തുന്ന നിലപാടാണ് ഘടകകക്ഷിയായ സിപിഐ ഇപ്പോൾ സ്വീകരിക്കുന്നത്. ഇത്രയും വലിയൊരു തിരിച്ചടി എൽഡിഎഫ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. മുന്നണിയെ നയിക്കാൻ ഇനി പുതിയ ആളുകൾ വരണമെന്നതാണ് സിപിഐ Read More…