കഴിഞ്ഞ ഏതാനും നാളുകളായി ചെന്നൈയിൽ തെരുവ് മൃഗങ്ങളുടെ ആക്രമണം വർധിച്ചുവരുന്നത് കടുത്ത ആശങ്കകൾ സൃഷ്ടിക്കുകയാണ്. കഴിഞ്ഞദിവസമാണ് കൊളത്തൂരിലെ ബാലാജി നഗറിൽ തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ ഒരു പശു കാൽനട യാത്രക്കാരായ ഒരു സ്ത്രീയെയും കുഞ്ഞിനേയും ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറലായത്. മകളുമായി റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുമ്പോഴാണ് വഴിയരികിൽ നിന്ന പശു അപ്രതീക്ഷിതമായി ഇരുവർക്കുമെതിരെ തിരിഞ്ഞത്. മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവതി ഭിത്തിയുടെ ഇടയിൽ കുടുങ്ങുകയായിരുന്നു. കൊമ്പിൽ തൂക്കി യുവതിയെ നിലത്തേക്ക് എറിഞ്ഞ പശു വീണ്ടും കുത്താൻ ശ്രമിച്ചു. Read More…