Featured Spotlight

പ്രേംകുമാറുമായി സംസാരിച്ച് കെ സി വേണുഗോപാലും സണ്ണി ജോസഫും, തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കും?

നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാറുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സംസാരിച്ചു. പ്രേംകുമാർ കോൺഗ്രസുമായി സഹകരിച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇവർ ഫോണിൽ ബന്ധപ്പെട്ടത്. അതിനിടെ കോൺഗ്രസിലേക്കെന്ന വാർത്ത തളളാതെ പ്രേംകുമാർ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തന്നെ വിളിച്ചെന്ന് പ്രേംകുമാർ. സൗഹൃദത്തിൻ്റെ ഭാഗമായി കെ സി വിളിക്കാറുണ്ട് പക്ഷെ ചർച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി മാറുമോയെന്ന ചോദ്യത്തിൽ നാളെ Read More…

Featured Spotlight

സതീശന്‍ പറഞ്ഞ ആദ്യം ‘വിസ്മയം’? 30വര്‍ഷം നീണ്ട സിപിഎം ബാന്ധവം അവസാനിപ്പിച്ചു ; ഐഷാപോറ്റി കോണ്‍ഗ്രസില്‍

കൊട്ടാരക്കര: കേരളത്തിൽ വിസ്മയമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രാവിലെ പറഞ്ഞതിന്റെ തുടര്‍ച്ചയായി ആദ്യ വിസ്മയം ഉച്ചയ്ക്ക് മുന്‍പ്. മുപ്പത് വര്‍ഷം നീണ്ട സിപിഐഎം ബാന്ധവം അവസാനിപ്പിച്ച് മുന്‍ എംഎല്‍എ കൂടിയായ ഐഷാപോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മൂന്ന് പതിറ്റാണ്ട് പിന്നിട്ട സിപിഎം ബന്ധം മുറിച്ച് കോണ്‍ഗ്രസില്‍ എത്തിയ ഐഷാ പോറ്റിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മൂന്ന് തവണ കൊട്ടാരക്കര എംഎല്‍എ ആയിരുന്ന ഐഷാ പോറ്റി ഇന്നലെ Read More…

Lifestyle

കേരളത്തില്‍ ഉടനീളം യുഡിഎഫ് മിന്നല്‍തരംഗം ; തലസ്ഥാനത്ത് താമര വിരിഞ്ഞു ; എല്‍ഡിഎഫ് കോട്ടകള്‍ തകര്‍ന്നു

തിരുവനന്തപുരം: കേരളം ആകാംഷയോടെ കാത്തിരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളത്തില്‍ ഉടനീളം യുഡിഎഫ് തരംഗം. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ, ബ്‌ളോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ യുഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കിയപ്പോള്‍ കനത്ത തിരിച്ചടി കിട്ടിയത് എല്‍ഡിഎഫിന്. തിരുവനന്തപുരം കോര്‍പ്പറേഷനിലും പാലക്കാട് നഗരസഭയിലും മുന്നിലെത്തിയ ബിജെപിയ്ക്ക് വലിയ നേട്ടമുണ്ടാക്കാനായി. വലിയ അടിത്തറ നല്‍കാറുള്ള ഗ്രാമ പഞ്ചായത്തുകളില്‍ വലിയ തിരിച്ചടി എല്‍ഡിഎഫിനുണ്ടായി. ആറ് കോര്‍പ്പറേഷനില്‍ നാലിലും യുഡിഎഫ് വിജയം നേടി. കൊല്ലം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകള്‍ യുഡിഎഫ് മുന്നേറ്റം ഉണ്ടാക്കി. Read More…

Crime

‘വായ്പ വേണേല്‍ അവന്റെ വെപ്പാട്ടിയാവണം, സ്വകാര്യഭാഗങ്ങളിലൊക്കെ പിടിച്ചു’; ഉള്ളുപൊള്ളിച്ച് വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ്

നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. വായ്പ നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് പറഞ്ഞെന്നും രേഖകളുമായി വായ്പയ്ക്കായി ചെന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്‌ളിന്‍ കടന്നുപിടിച്ചെന്നും വീട്ടമ്മയുടെ കുറിപ്പില്‍ പറയുന്നു. തന്റെ സ്വകാര്യഭാഗങ്ങളിലെല്ലാം ജോസ് സ്പര്‍ശിച്ചെന്നും തനിക്കിനി ജീവിക്കാനാകില്ലെന്നും മകനെഴുതിയ കത്തില്‍ അമ്മ വ്യക്തമാക്കുന്നു.  ‘മോനേ ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്, ജോസ് ഫ്രാങ്ക്ളിന്‍ എന്നെ ജീവിക്കാന്‍ അനുവദിക്കില്ല, ഞാന്‍ അവന്റെ വെപ്പാട്ടി ആകണമെന്ന്, കടം തീര്‍ക്കാന്‍ ഒരു സബ്സിഡിയറി ലോണ്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ് കുറച്ച് ബില്ലുകള്‍ കൊടുക്കാന്‍ Read More…

Oddly News

എതിര്‍സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി ; ബാക്കി വന്ന ഒമ്പത് പേര്‍ പിന്‍വലിച്ചു ; സൂറത്തില്‍ ബിജെപി എതിരില്ലാതെ ജയിച്ചു

പല ഘട്ടങ്ങളിലായി ഇന്ത്യയില്‍ ഉടനീളം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വീറും വാശിയേറിയതുമായ മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ കടുത്ത ചൂടിനെയും അവഗണിച്ച് മണിക്കൂറുകളോളം നീണ്ട ക്യൂവില്‍ നിന്നാണ് സമ്മതിദാനം വിനിയോഗിച്ചത്. കന്നിവോട്ടര്‍മാരില്‍ പലരും ആദ്യവോട്ട് ചെയ്തതിന് പിന്നാലെ മഷിപുരട്ടിയ വിരലുകളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തു. എന്നാല്‍ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് ഇവിഎം ബട്ടണ്‍ അമര്‍ത്തി ജനാധിപത്യത്തിന്റെ മധുരനാദം കേള്‍ക്കാനോ മഷി പുരട്ടിയ വിരലുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനോ കഴിഞ്ഞില്ല. സൂറത്തിലെ ലോക്‌സഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം Read More…

Crime

5 കോടിയുടെ കറന്‍സി, തോക്കുകള്‍, മദ്യക്കുപ്പികള്‍; കോണ്‍ഗ്രസ് എം.എല്‍.എയുടെ വീട്ടില്‍ റെയ്ഡ്

ചണ്ഡീഗഡ്: ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പരിശോധന. സോനിപത് മണ്ഡലത്തിലെ എം.എല്‍.എയായ സുരേന്ദ്ര പന്‍വാറിന്റെയും കൂട്ടാളികളുടെയും വീട്ടിലാണ് ഇ.ഡി. പരിശോധന നടത്തിയത്. ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ പാര്‍ട്ടിയുടെ (ഐ.എന്‍.എല്‍.ഡി) മുന്‍ എം.എല്‍.എ. ദില്‍ബാഗ് സിങ്ങിന്റെയും ഇയാളുടെ കൂട്ടാളികളുടെയും വീട്ടിലും ഇ.ഡി. റെയ്ഡ് നടത്തി. ഖനി വ്യവസായി കൂടിയായ പന്‍വാറിന്റെ വീട്ടില്‍ വ്യാഴാഴ്ചയാണ് പരിശോധന ആരംഭിച്ചത്. ആറു വാഹനങ്ങളിലായി ഇരുപതോളം ഇ.ഡി. ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കായി എത്തിയത്. പന്‍വാറിന്റെ വീട്ടില്‍നിന്ന് അഞ്ചു കോടി രൂപയുടെ Read More…