Crime

10 സെക്കന്റിനുള്ളിൽ 9 അടി: വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച് സഹപാഠിയുടെ കാമുകൻ, ദൃശ്യങ്ങൾ പുറത്ത്

ഉത്തർപ്രദേശിലെ മുസാഫർനഗറിലെ എസ്ഡി ഡിഗ്രി കോളജ് വളപ്പിൽ വിദ്യാർഥിനിയെ സഹപാഠിയുടെ കാമുകൻ മർദിച്ചതായി പരാതി. 10 സെക്കൻഡിനുള്ളിൽ 9 തവണയാണ് ഇയാൾ വിദ്യാർത്ഥിനിയെ അടിച്ചത്. സംഭവത്തിന്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം. ഒന്നാം വർഷ ബിഎ വിദ്യാർഥിനിയാണ് സഹപാഠിയുടെ കാമുകന്റെ പീഡനത്തിനിരയായത്. അമർജീത് എന്നയാളാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അമർജീത് പെൺകുട്ടിയെ ആവർത്തിച്ച് അടിക്കുന്നതും പെൺകുട്ടിക്ക് സ്വയം പ്രതിരോധിക്കാൻ കഴിയാതെ വരുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഇതിനിടയിൽ പെൺകുട്ടിയുടെ നിലവിളികളും സഹായത്തിനായി കേഴുന്നതും Read More…