ചിക്കന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്ന ആളുകളാണോ നിങ്ങള്‍ ? ചിക്കന്‍ ആരാധകരായ ആളുകള്‍ക്ക് അവരുടെ ആരോഗ്യവും മെച്ചമാക്കുന്ന ഒരു വിഭവമാണ് ചിക്കന്‍ സൂപ്പ്. ചിക്കന്‍ സൂപ്പ് വെറുമൊരു ‘കംഫര്‍ട്ട് ഫുഡ്’ മാത്രമല്ല, അസുഖം മാറുവാന്‍ സഹായിക്കുന്ന ഒരു മികച്ച ഔഷധം കൂടിയാണ്. അസുഖകാലത്തെ മികച്ച ഭക്ഷണം എന്നു തന്നെ പറയാം. ജലദോഷമോ പനിയോ വരുമ്പോള്‍, പ്രത്യേകിച്ച് ശൈത്യകാലത്ത്, ചിക്കന്‍ സൂപ്പ് മറ്റ് ഭക്ഷണങ്ങളേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നു. ഡയറ്റീഷ്യന്‍ അനുജ ഗൗര്‍ ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്…… ലഘുവായതും ദഹിക്കാന്‍ എളുപ്പമുള്ളതും Read More…
Tag: cold
മഞ്ഞുകാലത്തുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാം, അസുഖങ്ങള്‍ അവഗണിക്കരുത്
മഞ്ഞുകാലത്തുണ്ടാകുന്ന രോഗങ്ങളെ തടയാനുള്ള മുന്‍കരുതലുകള്‍ എടുക്കുമെങ്കിലും രോഗികളായാവരുടെ രോഗം മൂര്‍ച്ഛിക്കാതിരിക്കാനുള്ള ശ്രദ്ധയും അതിനോടൊപ്പം പ്രധാനപ്പെട്ടവയാണ്. കാലാവസ്ഥയിലെ വ്യതിയാനം രോഗത്തിന്റെ കാഠിന്യം കൂട്ടുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ മഞ്ഞുകാലത്ത് പ്രത്യേക കരുതല്‍ എടുക്കേണ്ടത് ആവശ്യമാണ്. ചൂട് കാലാവസ്ഥയില്‍ നിന്ന് മഞ്ഞുകാലത്തിന്റെ തണുപ്പിലേക്ക് പാതിയെ പ്രവേശിച്ച് തുടങ്ങുകയാണ്. തണുത്ത പ്രഭാതങ്ങളില്‍ മൂടിപ്പുതച്ചുറങ്ങാനും വൈകി എഴുന്നേല്‍ക്കാനും കൊതിക്കുന്നവരാണ് ഏറെയും. വെയിലിന്റെ ചൂട് മാറി അന്തരീക്ഷം തണുപ്പെത്തുമ്പോള്‍ പല രോഗങ്ങളും തലപൊക്കാനുള്ള സാധ്യതയുണ്ട്. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ ശാരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ഇതിന്റെ ഫലമായി പനി, Read More…
കടുത്ത ജലദോഷവും ചുമയും അനുഭവിക്കുന്നുണ്ടോ? എങ്കില്‍ ഇതൊന്ന് പരീക്ഷിക്കൂ
തണുപ്പും ചൂടും മാറിമാറിവരുന്ന കാലാവസ്ഥയില്‍, മിക്ക ആളുകളും ചുമയും ജലദോഷവും കൊണ്ട് ബുദ്ധിമുട്ടുന്നു. മഴയും തണുപ്പും ഉള്ളപ്പോള്‍ ആളുകള്‍ക്ക് അതിവേഗം ജലദോഷം, ചുമ എന്നിവ ഉണ്ടാകാറുണ്ട് . ചുമ കാരണം, നെഞ്ചില്‍ കഫം അടിഞ്ഞു കൂടുന്നു, ഇത് പ്രശ്‌നം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. ചില സമയങ്ങളില്‍ നെഞ്ചുവേദന മൂലം ശ്വാസോച്ഛ്വാസവും ബുദ്ധിമുട്ടാകും. ദീര്‍ഘനാളായി ശ്വാസകോശത്തില്‍ അണുബാധയുണ്ടായാല്‍ ന്യുമോണിയയുടെ സാധ്യത വര്‍ദ്ധിക്കുന്നു. കഫം നെഞ്ചില്‍ വളരെ ഇറുകിയാല്‍ രാത്രിയില്‍ ശാന്തമായി ഉറങ്ങാന്‍ പ്രയാസമാണ്. നെഞ്ചില്‍ കഫം അടിഞ്ഞുകൂടുകയും ജലദോഷം, ചുമ Read More…
ജലദോഷമുള്ളപ്പോള്‍ മൂക്ക് ശക്തമായി പിഴിയരുത്, എന്തുകൊണ്ട്?
ജലദോഷം കൂടുമ്പോള്‍ ശ്വസിക്കാനുള്ള എളുപ്പത്തിന് നാം മൂക്ക് ശക്തമായി പിഴിയുന്ന ശീലമുണ്ട്. ഇത് താല്‍ക്കാലിക ആശ്വാസം നല്‍കുന്നുവെങ്കിലുംഇങ്ങനെ ചെയ്യുന്നത് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത് . മനുഷ്യന്റെ മൂക്ക് എല്ലാ ദിവസവും 1 മുതല്‍ 2 ലിറ്റര്‍ വരെ മ്യൂക്കസ് ഉത്പാദിപ്പിക്കുന്നു. രോഗാവസ്ഥയില്‍ അത് വൈറസുകള്‍ നിമിത്തം കട്ടിയാകും. മൂക്ക് പിഴിയുന്നത് ഈ കട്ടിയുള്ള മ്യൂക്കസ് പുറന്തള്ളാന്‍ സഹായിക്കുന്നുണ്ടെങ്കിലും ഇത് മറ്റ് നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും Read More…
ഈ ഗ്രഹത്തിലെ ഏറ്റവും തണുപ്പുള്ള നഗരം; ഡിസംബറില്‍ താപനില മൈനസ് 50; എങ്കിലും ഇവിടെ താമസക്കാരുണ്ട്
ലോകത്ത് ഏറ്റവും മോശമായ ശൈത്യകാലം അനുഭവിക്കുന്ന നഗരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? തണുപ്പുകാലത്ത് താപനില മൈനസ് 50 ലേക്ക് വരെ എത്താറുള്ള ഇവിടെ ഡിസംബര്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ മാസമായിരിക്കും. വേനല്‍ക്കാലത്ത് താരതമ്യേന ഊഷ്മളമായ താപനില ആസ്വദിക്കുന്ന സൈബീരിയയിലെ യാകുത്സ് ശൈത്യകാലത്ത് ഈ ഗ്രഹത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലമാണ്. ഈ കഴിഞ്ഞ ശൈത്യകാലത്ത് യാകുത്സ്‌കിലെ നിവാസികള്‍ മൈനസ് 50 ഡിഗ്രിയായിരുന്നു താപനില. ഈ പ്രദേശം ശരാശരി തണുപ്പിനേക്കാള്‍ കൂടുതല്‍ തണുത്തതും ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്നതുമാണ്. 2010ലെ ബിബിസി ലേഖനമനുസരിച്ച്, യാകുത്സ്‌ക് നിവാസികള്‍ Read More…
പനിയും കഫക്കെട്ടും വരുമ്പോള്‍ ഇക്കാര്യം ചെയ്യാന്‍ ശ്രദ്ധിയ്ക്കാം
ഏത് കാലാവസ്ഥയിലും വരുന്ന അസുഖങ്ങളില്‍ ഒന്നാണ് പനിയും കഫക്കെട്ടും. വേനല്‍ക്കാലത്ത് തലയില്‍ വിയര്‍പ്പിരുന്ന് നീര് ഇറങ്ങിയും കഫക്കെട്ട് വരുന്നതും പനി വരുന്നതും പതിവാണ്. ഇത് വരാതിരിക്കാന്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ, തല നനച്ചതിന് ശേഷം ഉടനെ വെയിലത്ത് ഇറങ്ങുന്നത് നീര്‍ക്കെട്ട് വരുന്നതിന് കാരണമാകുന്നു. തണുപ്പ് കൂടുംതോറും പലര്‍ക്കും അസുഖങ്ങളും വരും. ഇത്തരം അസുഖം വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മനസിലാക്കാം… ആവിപിടിക്കുക – പനിയും കഫക്കെട്ടും വേഗത്തില്‍ മാറ്റിയെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആവിപിടിക്കുക Read More…





