Spotlight

കുറ്റസമ്മതം നടത്തി, പ്രധാനമന്ത്രി ക്ഷമിച്ചു; എന്നിട്ടും വേട്ടയാടൽ: സഹികെട്ട് വീടുവിട്ട് പതിനഞ്ചുകാരിയും അമ്മയും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ 15 വയസുകാരിയോട് പ്രധാനമന്ത്രി ക്ഷമിക്കുകയും, തനിക്ക് തെറ്റുപറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞ് പെൺകുട്ടി പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും സമൂഹത്തിലും സോഷ്യൽ മീഡിയയിലും ചിലർ പെൺകുട്ടിയോട് ക്ഷമിക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന്, ഇവരുടെ ശല്യം കാരണം കുടുംബത്തിന് വാടകവീട് ഒഴിഞ്ഞ് പോകേണ്ടിവന്നു. അപരിചിതരും പോലീസും നിരന്തരം വീട്ടിലെത്തുന്നതിനാലാണ് നോയിഡയിലെ വാടകവീട് ഉപേക്ഷിക്കേണ്ടി വന്നതെന്ന് പെൺകുട്ടിയുടെ മാതാവ് വ്യക്തമാക്കി. പ്രധാനമന്ത്രി ക്ഷമിച്ചിട്ടും തങ്ങളുടെ കുടുംബം ഇപ്പോഴും ഭീഷണിയും Read More…

Oddly News

അറപ്പ് വേണ്ട, അഴകിനും ആരോഗ്യത്തിനും ഇനി പാറ്റ! മുറിവ് ഉണക്കാനും ദഹനത്തിനും ‘പാറ്റ സത്ത്’; അത്ഭുത മരുന്ന്!

ന്യൂഡൽഹി: പാറ്റ! നമ്മുടെ വീടിന്റെ ഏതെങ്കിലും മൂലയിലോ പൈപ്പുകൾക്കിടയിലോ ഇതിനെ കണ്ടാൽ ഉടൻ തന്നെ ആ സ്ഥലം വൃത്തിയാക്കിയില്ലെങ്കിൽ നമുക്ക് സമാധാനം ലഭിക്കില്ല. അത്രയേറെ അറപ്പോടെയും വെറുപ്പോടെയുമാണ് നാം ഈ ജീവിയെ നോക്കിക്കാണുന്നത്. എന്നാൽ ലോകത്തിന്റെ മറ്റൊരു ഭാഗത്ത് ആളുകൾ പാറ്റകളെ വളരെ രുചിയോടെ ആഹാരമാക്കുന്നു എന്ന് കേട്ടാൽ വിശ്വസിക്കാനാകുമോ? ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള സിചാങ് നഗരത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ പാറ്റ ഫാം പ്രവർത്തിക്കുന്നത്. ഒരു ഔഷധ നിർമ്മാണ കമ്പനിയുടെ കീഴിലുള്ള ഈ ഫാമിൽ പ്രതിവർഷം Read More…

Featured

ആൺകുട്ടിയുടെ ചെവിയിൽ നിന്ന് ജീവനുള്ള പാറ്റയെ പുറത്തെടുത്ത് ഡോക്ടർ- വീഡിയോ

കുട്ടിയുടെ ചെവിയിൽ നിന്ന് ജീവനുള്ള പാറ്റയെ ഡോക്ടർ പുറത്തെടുത്തു. കംബോഡിയയിലെ നോം പെന്നിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഒരു സംഭവം വൈറലായിരിക്കുകയാണ്. ഒക്ടോബർ 23-നാണ് ഈ വിചിത്രമായ സംഭവം നടന്നത്. ചെവി വേദനയും തുടർച്ചയായ മൂളൽ ശബ്ദവും (Tinnitus) പരാതിപ്പെട്ടതിനെത്തുടർന്ന് കുട്ടിയുടെ അമ്മ അവനെ ഒരു പ്രാദേശിക ക്ലിനിക്കിലേക്ക് കൊണ്ടുവരികയായിരുന്നു. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഡോക്ടർ ആദ്യം ഒരു ചെറിയ ചെവിയിലെ അണുബാധയാണ് സംശയിച്ചത്. എന്നാൽ, കുട്ടിയുടെ ചെവിക്കുള്ളിൽ ആഴത്തിൽ പാറ്റ ഇഴയുന്നത് കണ്ടപ്പോൾ അദ്ദേഹം Read More…

Oddly News

വിനോദസഞ്ചാരിയുടെ തലയിലിരുന്ന പാറ്റയെ യുവതി തട്ടിക്കളഞ്ഞു; പിന്നെ സംഭവിച്ചത്… വീഡിയോ

ഫുക്കറ്റിലെ തിരക്കേറിയ ഒരു തെരുവിലൂടെ നടന്നു നീങ്ങുകയായിരുന്ന വിനോദ സഞ്ചാരിയുടെ തലയിൽ നിന്ന് ഒരു പാറ്റയെ ഒരു തായ്‌ലൻഡ് സ്ത്രീ തട്ടി താഴെയിട്ടു. ഒരു ഉപകാരം എന്നോണമാണ് യുവതി ഇത് ചെയ്തതെങ്കിലും സംഭവം കൈവിട്ടുപോയി. കാരണം വിനോദ സഞ്ചരിയായ ആ യുവാവിന്റെ വളർത്തുപാറ്റയെയാണത്രെ യുവതി തട്ടിക്കളഞ്ഞത്. പാറ്റോംഗ് ബീച്ചിന് സമീപമുള്ള ക്യാമറയിൽ പതിഞ്ഞ ഈ വിചിത്ര സംഭവം കാംഫെങ് ഫെറ്റ് കംപ്ലയിൻ്റ്‌സ് എന്ന ഫേസ്ബുക്ക് പേജാണ് പങ്കുവെച്ചത്. വീഡിയോയിൽ, തായ്‌ലൻഡുകാരിയായ സ്ത്രീ യുവാവിന്റെ അടുത്തേക്ക് നടന്നുവരികയാണ്. ഈ Read More…

Health

കടുത്ത വയറുവേദന; 23കാരന്റെ ചെറു കുടലിൽ ജീവനുള്ള പാറ്റ, അതിവിദഗ്ധമായി പുറത്തെടുത്ത് ഡോക്ടർ

ന്യൂ ഡൽഹി: ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ 23 കാരനായ യുവാവിന്റെ ചെറുകുടലിൽ നിന്ന് 3 സെന്റീമീറ്റർ വലിപ്പമുള്ള ജീവനുള്ള പാറ്റയെ പുറത്തെടുത്ത് ഡോക്ടർമാർ. വസന്ത് കുഞ്ചിലെ ഫോർട്ടിസ് ഹോസ്പിറ്റലിലാണ് സംഭവം. നൂതന എൻഡോസ്കോപ്പിക് ടെക്നിക്കുകൾ ഉപയോഗിച്ചാണ് 10 മിനിറ്റ് നീണ്ട ഈ നടപടിക്രമത്തിലൂടെ പാറ്റയെ പുറത്തെടുത്തതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വയറുവേദനയും ഭക്ഷണം ദഹിക്കുന്നതിലെ ബുദ്ധിമുട്ടും മൂലമാണ് രോഗി വൈദ്യസഹായം തേടിയതെന്ന് മെഡിക്കൽ സംഘത്തെ നയിച്ച ഗ്യാസ്ട്രോഎൻട്രോളജിയിലെ സീനിയർ കൺസൾട്ടൻ്റ് ശുഭം Read More…