Crime

കൊക്കെയ്ന്‍ കടത്താന്‍ നൂതനമാര്‍ഗ്ഗം ; വിഗ്ഗിനുള്ളി ചെറിയ പായ്ക്കറ്റുകളിലായി ഒളിപ്പിച്ചയാള്‍ പിടിയില്‍

ബൊഗോട്ട : സൂക്ഷ്മമായി ഘടിപ്പിച്ച വിഗ്ഗിന്റെ അടിയില്‍ ഒളിപ്പിച്ച് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച 40 വയസ്സുകാരന്‍ പിടിയില്‍. കൊളംബിയയില്‍ നടന്ന സംഭവത്തില്‍ തിങ്കളാഴ്ച ആംസ്റ്റര്‍ഡാമിലേക്കുള്ള വിമാനത്തില്‍ കയറാന്‍ തയ്യാറെടുക്കുന്നതിനിടെ കാര്‍ട്ടജീനയിലെ വിമാനത്താവളത്തില്‍ പ്രതിയെ തടഞ്ഞുവെച്ചതായി കൊളംബിയ പോലീസ് പറഞ്ഞു. സ്‌കാനറാണ് മറഞ്ഞിരിക്കുന്ന ചരക്ക് വെളിപ്പെടുത്തിയത്. യൂറോപ്യന്‍ വിപണിയില്‍ ഏകദേശം 10,000 യൂറോ മൂല്യം വരുന്ന കൊക്കെയ്ന്‍ ചെറിയ കൂടുകളിലാക്കി , ‘നാര്‍ക്കോ വിഗ്’ എന്ന് അധികാരികള്‍ വിശേഷിപ്പിച്ച വിഗ്ഗിന്കീഴില്‍ തന്ത്രപരമായി വെയ്ക്കുകയായിരുന്നു. മയക്കുമരുന്ന് പിടികൂടുന്നതിന്റെ ദൃശ്യം തിങ്ക Read More…

Crime

ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ട ; പിടികൂടിയത് 2000 കോടിയുടെ 500 കിലോ കൊക്കെയ്ന്‍

ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയില്‍ പോലീസ് റെയ്ഡിലൂടെ കണ്ടെത്തിയത് 2,000 കോടിയിലധികം വിലമതിക്കുന്ന 500 കിലോ കൊക്കെയ്ന്‍. മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായി. ഡല്‍ഹിയിലെ ഉയര്‍ന്ന പാര്‍ട്ടികളില്‍ ഉപയോഗിക്കാനായി ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമാണ് വന്‍ കൊക്കെയ്ന്‍ കയറ്റുമതിക്ക് പിന്നിലെന്ന് വിശ്വസിക്കപ്പെടുന്നു. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ആയിരുന്നു റെയ്ഡ് നടത്തിയത്. രാജ്യതലസ്ഥാനത്ത് ഇതുവരെ പിടികൂടിയ ഏറ്റവും വലിയ കൊക്കെയ്ന്‍ ചരക്കാണിത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി കസ്റ്റഡിയിലെടുത്ത നാല് പ്രതികളെ Read More…