സ്വാർത്ഥത നിറഞ്ഞ ഈ ലോകത്ത് ദയയും അനുകമ്പയും വറ്റാത്ത ഒട്ടനവധി ജീവിതങ്ങൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്. തിരക്ക് പിടിച്ച ഈ ലോകത്തിൽ ഇങ്ങനെയുള്ളവരെ കണ്ടെത്താനും ആരും മനക്കെടാറില്ല. എന്നാൽ സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം നിരവധി വീഡിയോകൾ പുറത്തുവരുന്നുണ്ട്. അടുത്തിടെ, അനുകമ്പയുടെ ഹൃദയസ്പർശിയായ ഇത്തരമൊരു ദൃശ്യം നിരവധി ഹൃദയങ്ങളെ കീഴടക്കി. ഈ സദ്പ്രവൃത്തി ചെയ്തത് വിദ്യാര്‍ത്ഥികളാണെന്നുള്ളതാണ് ഇതിന്റെ മാറ്റ് കൂട്ടുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം ശാരീരിക വൈകല്യമുള്ള സഹപാഠിയെ നിസ്വാർത്ഥമായി സഹായിക്കുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ വീഡിയോയാണ് ഇത്. Read More…