ബ്രിട്ടനിൽ നിലവിലുള്ള വരൾച്ചാ പ്രതിസന്ധി പരിഹരിക്കുന്നതിനായി, ഇൻബോക്സിലെ ഇമെയിലുകളും ഉപയോഗിക്കാത്ത ചിത്രങ്ങളും ഡിലീറ്റ് ചെയ്യാൻ ലക്ഷക്കണക്കിന് പൗരന്മാരോട് പരിസ്ഥിതിവകുപ്പ് അധികൃതർ ആവശ്യപ്പെട്ടു. പ്രത്യക്ഷത്തില്‍ യാതൊരു ബന്ധവുമില്ലാത്ത ഈ കാര്യങ്ങള്‍ കേട്ട് അത്ഭുതപ്പെടാന്‍ വരട്ടെ. കാരണമുണ്ട്. “ഇമെയില്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റാ സെന്ററുകൾക്ക് അവയുടെ സംവിധാനങ്ങൾ തണുപ്പിക്കാൻ ധാരാളം വെള്ളം ആവശ്യമാണ്” എന്ന് ചൂണ്ടിക്കാട്ടിയാണ് നാഷണൽ ഡ്രോട്ട് ഗ്രൂപ്പ് പൊതുജനങ്ങൾക്ക് ഈ നിർദ്ദേശം നൽകിയത്. “നിലവിലെ സാഹചര്യം ദേശീയ പ്രാധാന്യമുള്ളതാണ്, നമ്മുടെ ജലക്ഷാമത്തിന്റെ സമ്മർദ്ദം കുറയ്ക്കാൻ എല്ലാവരും അവരവരുടെ Read More…

