നടന്മാര്‍ പ്രായത്തിനൊത്ത കഥാപാത്രം ചെയ്യണമെന്ന ശാഠ്യമുള്ളയാളായി മാറിയിട്ടുണ്ട് ഒരു കാലത്ത് ചോക്‌ളേറ്റ് ഹീറോയായിരുന്ന മാധവന്‍. ആഗ്രഹത്തിനൊത്ത വേഷം താരത്തെ തേടി വന്നിരിക്കുകയാണ്. കേസരി ചാപ്റ്റര്‍ 2: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ജാലിയന്‍ വാലാബാഗിലെ ശക്തമായ പ്രകടനത്തിന് ശേഷം, കരണ്‍ ജോഹറിന്റെ വരാനിരിക്കുന്ന റൊമാന്റിക് ഡ്രാമയായ ആപ് ജൈസ കോയിയില്‍ 48 കാരനായ ഒരു കോളേജ് പ്രൊഫസറുടെ വേഷത്തില്‍ എത്തുകയാണ് താരം. പക്വതയെത്തിയ ഒരു പ്രണയകഥ പറയുന്ന സിനിമ ഒരു സംസ്‌കൃത പ്രൊഫസറും ഒരു ഫ്രഞ്ച് പ്രൊഫസറും Read More…
Tag: cinema
പുതിയ സിനിമയില്‍ ശ്രദ്ധാകപൂറിന് വമ്പന്‍ പ്രതിഫലം ; 17 കോടി രൂപയും സിനിമയുടെ ലാഭവിഹിതവും
2024ല്‍ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിട്ടാണ് സ്ത്രീ 2 അടയാളപ്പെട്ടത്. സിനിമയുടെ വന്‍ വിജയത്തിന് ശേഷം, ശ്രദ്ധയ്ക്ക് വലിയ അവസരങ്ങളാണ് തേടി വരുന്നത്. ഇതുവരെ ഒരു സിനിമയും അവര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഏക്താകപൂര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നടി അഭിനയിക്കുമെന്ന് പറയപ്പെടുന്നു. രാഹി അനില്‍ ബാര്‍വെ സംവിധാനം ചെയ്യുന്ന സിനിമയില്‍ നടിക്ക് കിട്ടുന്നത് 17 കോടി രൂപ. ശ്രദ്ധയുടെ അടുത്ത ചിത്രം ഒരു ഹൈ കണ്‍സെപ്റ്റ് ത്രില്ലറാണ്, ഇത് 2025 ന്റെ രണ്ടാം പകുതിയില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രദ്ധ കപൂറിന് ലഭിച്ച Read More…
ദുല്‍ക്കര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നു ; കിംഗ് ഓഫ് കൊത്ത യ്ക്ക് ശേഷം രണ്ടുവര്‍ഷം കഴിഞ്ഞ്
അന്യഭാഷകളില്‍ ഒട്ടേറെ ഹിറ്റുകള്‍ ഉണ്ടാക്കിയ ശേഷം മലാളത്തിലേക്ക് ശക്തമായ ഒരു തിരിച്ചുവരവിന്റെ വാതില്‍ തുറക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്റെ മലയാളി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു തിരിച്ചുവരവ് നടത്തി ദുല്‍ഖര്‍ സല്‍മാന്‍ തന്റെ അടുത്ത ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടു. മുമ്പ് ഡിക്യൂ40 എന്നറിയപ്പെട്ടിരുന്ന ഈ പ്രോജക്റ്റിന് ഇപ്പോള്‍ ഒരു ഔദ്യോഗിക തലക്കെട്ടുണ്ട്. ‘ഐ ആം ഗെയിം’. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരം പുറത്തുവിട്ടത് ആരാധകര്‍ക്കിടയില്‍ കൗതുകമുണര്‍ത്തി. തീവ്രവും പിടിമുറുക്കുന്നതുമായ ചിത്രമാകുമെന്ന് വാഗ്ദ്ധാനം ചെയ്യുന്നതിന്റെ ടോണ്‍ Read More…
നയന്‍താരയുടെ ആരാധകര്‍ക്ക് സന്തോഷിക്കാം; ഈ വര്‍ഷം ലേഡി സൂപ്പര്‍സ്റ്റാര്‍ ഏഴു സിനിമകളില്‍
അഭിനയ വൈഭവവും സൗന്ദര്യവും കൊണ്ട് ഒരുപോലെ അനുഗ്രഹിക്കപ്പെട്ടിട്ടുള്ള നയന്‍താരയുടെ ആരാധകര്‍ക്ക് സന്തോഷിക്കാം. ഈ വര്‍ഷം നടിയെ കൂടുതല്‍ സിനിമയില്‍ നിങ്ങള്‍ക്ക് കാണാനാകും. 2025 ല്‍ നയന്‍സ് ഏഴ് സിനിമകളിലാണ് പ്രേക്ഷകരെ തേടിയെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒരു സിനിമയിലും പ്രത്യക്ഷപ്പെടാതെ ആരാധകരെ നിരാശപ്പെടുത്തിയ നടി ഈ വര്‍ഷം കൈനിറയെ ചിത്രങ്ങളാണ്. മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിക്കുന്ന മഹേഷ് നാരായണന്റെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നയന്‍താര സെറ്റില്‍ ജോയിന്‍ ചെയ്തതായി അറിയിപ്പ് പോസ്റ്റ് ചെയ്തിരുന്നു. അതുകൂടാതെ, 2025-ല്‍ നയന്‍താരയുടെ സിനിമകളില്‍ Read More…
ഒരു എലിക്ക് രണ്ട് അപ്പന്മാര്‍ ; തകര്‍പ്പന്‍ പരീക്ഷണവുമായി ഗവേഷകര്‍
ബീജവും അണ്ഡവും കൂടിച്ചേരുമ്പോള്‍ ജീവന്‍ ആരംഭിക്കുമെന്നത് ഒരു വസ്തുതയാണ്. എന്നാല്‍ രണ്ട് അണ്ഡങ്ങള്‍ അല്ലെങ്കില്‍ രണ്ട് ബീജകോശങ്ങള്‍ ഒരുമിച്ചാല്‍ ഇതില്‍ നിന്ന് ജീവന്‍ ഉണ്ടാകുമോ? ഈ ചോദ്യത്തിന് അതെയെന്ന ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. രണ്ട് ജീവശാസ്ത്രപരമായ അമ്മമാരില്‍ നിന്നോ പിതാവില്‍ നിന്നോ ജീവന്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെളിഞ്ഞു. എലികളെ ഉപയോഗിച്ചാണ് ഇത് ചെയ്തതെങ്കിലും, എതിര്‍ലിംഗത്തിലുള്ളവരുടെ പങ്കാളിത്തമില്ലാതെ സന്തതികളെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കാണിക്കുന്ന ഒരു മുന്നേറ്റമാണിത്. ചൈനയിലെ സ്റ്റെം സെല്‍ ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് ആദ്യമായി രണ്ട് അപ്പന്മാരുടെ Read More…
അതുകൊണ്ടാണ് തെലുങ്ക്, മലയാളം സിനിമകള്‍ ‘എലിസ്റ്റ്’ ബോളിവുഡ് സിനിമകളെ പിന്നിലാക്കുന്നത്: മാധവന്‍
ഒടിടി വന്നതോടു കൂടി പാന്‍ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ മൈലേജ് ഉണ്ടായത് മലയാളത്തിനും തമിഴിനുമാണെന്നാണ് പൊതുവേയുള്ള ഒരു സംസാരം. ഇന്ത്യന്‍ സിനിമകളില്‍ കാമ്പുള്ള കഥകളും വ്യത്യസ്തമായ ട്രീറ്റ്‌മെന്റും കൊണ്ട് ഹിന്ദിസിനിമകളേക്കാളും ജനകീയമായി മാറിയിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമകള്‍. തെലുങ്ക്, മലയാളം സിനിമകള്‍ എങ്ങിനെയാണ് വന്‍ ബജറ്റില്‍ ഒരുങ്ങിയിട്ട് പോലും ബോളിവുഡ് സിനിമകളെക്കാളും മുകളിലേക്ക് പോകുന്നതെന്നതിനെക്കുറിച്ച് പറയുകയാണ് നടന്‍ മാധവന്‍. ഹിന്ദി ഫിലിം ബെല്‍റ്റിന്റെ വര്‍ദ്ധിച്ചുവരുന്ന ഉള്ളടക്ക അടിത്തറയ്‌ക്കെതിരെ തെലുങ്ക്, മലയാളം ചലച്ചിത്ര വ്യവസായങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് Read More…
അഞ്ചുപാട്ടുകള്‍ക്കായി 75 കോടി ചെലവിട്ട സംവിധായകന്‍ ; ചിത്രീകരണവുമായി ഏഴു രാജ്യങ്ങളിലും കറങ്ങി
റിലീസിംഗിന്റെ ആദ്യദിവസം തന്നെ 100 കോടിയില്‍ എത്തുക എന്നത് പുതിയ സിനിമകളുടെ റിലീസിംഗിലെ ഒരു ട്രെന്റാണ്. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി സിനിമയിലെ ഗാനരംഗം ചിത്രീകരിക്കാന്‍ മാത്രം 100 കോടി മുടക്കിയ ഒരു സംവിധായകനുണ്ട്. ഒരുപക്ഷേ ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ലോകപര്യടനം ഒരുക്കിയ വമ്പന്‍ സംവിധായകന്‍ ശങ്കറാണ് അത്. തമിഴ്, ഹിന്ദി ചലച്ചിത്ര വ്യവസായങ്ങളില്‍ ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം, പൊളിറ്റിക്കല്‍ ത്രില്ലറായ ഗെയിം ചേഞ്ചറിലൂടെ തെലുങ്ക് സിനിമയില്‍ അരങ്ങേറിയ ഷങ്കര്‍ എക്കാലത്തെയും ചെലവേറിയ ഇന്ത്യന്‍ ചിത്രങ്ങളിലൊന്നായി Read More…
ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഒരു കോടി പ്രതിഫലം വാങ്ങിയ നടനാരെന്നറിയാമോ? നടിയോ ?
ഇന്ത്യന്‍ സിനിമകള്‍ മാറുന്ന കാലത്തിനനുസരിച്ച് നൂറുകോടി ക്ലബ്ബുകളില്‍ നിന്നും 500 – 1000 കോടികളിലേക്കാണ് സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ സിനിമകളുടെ വലിപ്പത്തിലും അളവിലും അഭിനേതാക്കളുടെ പ്രതിഫലവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുയാണ്. ഇന്ത്യയില്‍ 80 കളില്‍ അമിതാഭ് ബച്ചന്‍ 10 ലക്ഷം മുതല്‍ 50 ലക്ഷം വരെയാക്കി പ്രതിഫലം ഉയര്‍ത്തി. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായി ഒരു കോടി രൂപ പ്രതിഫലം വാങ്ങിയ നടന്‍ ആരാണെന്നറിയാമോ? അമിതാഭ് ബച്ചന്‍ അരക്കോടി പ്രതിഫലം വാങ്ങിയ ഇന്ത്യന്‍ സിനിമയുടെ 90 കളില്‍ ഒരു ദക്ഷിണേന്ത്യന്‍ താരമായിരുന്നു ഇന്ത്യയില്‍ Read More…
‘കടംകയറി സ്വന്തം ബംഗ്‌ളാവ് പോലും ബച്ചന് വില്‍ക്കേണ്ടിവന്നു, വീട്ടാന്‍ ദിവസവും 18 മണിക്കൂര്‍ ജോലി’
ബോളിവുഡിലെ ജീവിക്കുന്ന ഇതിഹാസമാണ് അമിതാഭ് ബച്ചന്‍. ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍താരമായി 80-ാം വയസ്സിലും മിന്നിത്തിളങ്ങുന്ന താരം ഇപ്പോള്‍ പ്രായത്തിന് അനുസൃതമായ കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് അഭിനയജീവിതം തുടരുകയാണ്. എന്നാല്‍ ഒരു കാലത്ത് സിനിമകള്‍ തകര്‍ന്ന് കടം കയറി കുത്തുപാളയെടുത്ത് ജീവിതത്തില്‍ ദുരിതത്തിലായിപ്പോയ ആളായ ബിഗ്ബി യെന്ന് എത്രപേര്‍ക്കറിയാം? ഇക്കാര്യത്തെക്കുറിച്ച് പറയുകയാണ് നടന്‍ രജനീകാന്ത്. ”അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എബിസിഎല്‍) എന്ന സ്വന്തം കമ്പനി അമിതാഭ് ആരംഭിച്ച കാലത്തായിരുന്നു അത്. നിര്‍ഭാഗ്യവശാല്‍, എബിസിഎല്‍ പരാജയപ്പെട്ടത് ബിഗ് ബിയെ പാപ്പരത്തത്തിലേക്ക് Read More…