Crime

അലന്‍ ചിത്രപ്രിയയുടെ തലയിലിട്ടത് 22 കിലോ ഭാരമുള്ള കല്ല്; മുമ്പും കൊല്ലാന്‍ പദ്ധതിയിട്ടു

കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പത്തൊമ്പതുകാരിയായ ചിത്രപ്രിയയെ കൊല്ലാന്‍ പ്രതി അലന്‍ (21) മുമ്പും ആസൂത്രണം നടത്തിയെന്നാണു കണ്ടെത്തല്‍. കാലടി പാലത്തില്‍നിന്നു തള്ളിയിട്ടു കൊല്ലാനാണു പദ്ധതിയിട്ടത്. കല്ലുകൊണ്ടു തലയ്ക്കടിച്ചാണ് അലന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും 22 കിലോ ഭാരമുള്ള കല്ലാണു തലയിലേക്കിട്ടതെന്നും പോലീസ് കണ്ടെത്തി. കുറ്റകൃത്യത്തിനുശേഷം പ്രതി വേഷംമാറി മറ്റൊരു ബൈക്കില്‍ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. ബൈക്ക് എത്തിച്ച സുഹൃത്തിനായി അന്വേഷണം നടക്കുകയാണ്. അലനെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ബംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയായിരുന്നു ചിത്രപ്രിയ. Read More…