നവംബര്‍ 23-ന്, മിഷിഗണ്‍ യൂണിവേഴ്സിറ്റിയുടെ ബൂസ്റ്റര്‍ ഗ്രൂപ്പിന്റോയി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് വ്യാപകമായി ശ്രദ്ധ നേടിയിരുന്നു. ചാമ്പ്യന്‍സ് സര്‍ക്കിള്‍ എന്നു കൂടി അറിയപ്പെടുന്ന മിഷിഗണ്‍ യൂണിവേഴ്സിറ്റിയുടെ ബൂസ്റ്റര്‍ ഗ്രൂപ്പ്, അതിന്റെ സ്‌കൂള്‍ ഫുട്ബോള്‍ ടീമിനായി സ്റ്റാര്‍ ക്വാര്‍ട്ടര്‍ബാക്ക് ബ്രൈസ് അണ്ടര്‍വുഡുമായി കോടിക്കണക്കിന് ഡോളറിന്റെ ഒര ഡീല്‍ ഉറപ്പിക്കുന്നതില്‍ വിജയം പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ പോസ്റ്റായിരുന്നു അത്. അതില്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും 33 കാരിയുമായ ചൈനാക്കാരി ജോളിന്‍ ഷൂവിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞിരുന്നു. അന്നു മുതല്‍ ജോളിന്‍ Read More…
Tag: china
അവ്താറില്‍ നിങ്ങള്‍ കണ്ട ആ പാന്‍ഡോറ ഗ്രഹം ദേ… ഇതാണ് ; ചൈനയിലെ ഷാങ്ജിയാജി
ചൈനയിലെ ഹുനാന്‍ പ്രവിശ്യയുടെ വടക്ക്-പടിഞ്ഞാറന്‍ കോണില്‍ സ്ഥിതി ചെയ്യുന്ന, 1982-ല്‍ സ്ഥാപിതമായ ചൈനയിലെ ആദ്യത്തെ ദേശീയ ഉദ്യാനമാണ് ഷാങ്ജിയാജി. 1992-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് ഗ്ലോബല്‍ ജിയോപാര്‍ക്ക് പദവി നല്‍കുകയും ചെയ്ത വലിയ വുലിംഗ്യുവാന്‍ പ്രകൃതിദത്ത പ്രദേശത്തിന്റെ ഭാഗമാണ് ഈ കരിങ്കല്‍ വനം. ബ്ലോക്ക്ബസ്റ്റര്‍ അവതാറില്‍ അവതരിപ്പിച്ച ഹല്ലേലൂയ പര്‍വതനിരകള്‍ ചൈനീസ് വിനോദസഞ്ചാരികളുടെ ഇടയില്‍ പോലും കാര്യമായി അറിയപ്പെട്ടിരുന്ന ഒരു സ്ഥലമായിരുന്നില്ല. ചൈനയിലെ ആദ്യത്തെ ദേശീയ ഉദ്യാനമായ ഷാങ്ജിയാജിയില്‍ ഗ്ലാസ് അടിപ്പാലങ്ങള്‍, Read More…
വിവാഹരാത്രി വധുവിനോടൊപ്പം ഉറങ്ങിയശേഷം രാവിലെ വരന്‍ സ്ഥലം വിടണം ! വ്യത്യസ്തമായ ആചാരങ്ങള്‍
വധുവിനോടൊപ്പം ഉറങ്ങിയ ശേഷം രാവിലെ വരന്‍ സ്ഥലം വിടണം. ഇങ്ങനെയൊരു രീതിയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ ? ചൈനയിലെ സിച്ചുവാന്‍, യുന്നാന്‍ പ്രവിശ്യയിലെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ലുഗു ലേക്കിലെ മോസോ എന്ന സമൂഹത്തിലാണ് ഈ വ്യത്യസ്ത ആചാരം നിലനില്‍ക്കുന്നത്. ലോകത്തിന്റെ മറ്റെങ്ങും കാണാത്ത ഇവിടുത്തെ ആചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കൗമാരപ്രായം എത്തുമ്പോള്‍ മോസോ പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ കാമുകന്മാരെ തിരഞ്ഞെടുക്കാം. എത്ര കാമുകന്മാരെ വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മോസോ പെണ്‍കുട്ടികള്‍ക്ക് ഉണ്ട്. വിവാഹസമയത്ത് വധുവിന്റെ വീട്ടില്‍ നിന്ന് Read More…
ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് സമ്മാനം പശുവും മീനും…! ചൈനയിലെ മിനിമാരത്തോണുകള്‍ രസകരം
കായികഇനങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഇവന്റുകളില്‍ ഒന്നാണ് മനുഷ്യരുടെ ശാരീരികക്ഷമത അളക്കുന്ന മിനി മാരത്തോണുകള്‍. എന്നാല്‍ വടക്കുകിഴക്കന്‍ ചൈനയില്‍ നടക്കുന്ന ഒരു ഹാഫ് മാരത്തണിന് നല്‍കുന്ന സമ്മാനങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ ശരിക്കും ചിരിച്ചുമറിയും. വിജയികള്‍ക്ക് സമ്മാനമായി നല്‍കുന്നത് ഒരു പശുവിനെ. കൂട്ടത്തില്‍ ആറ്റുമീന്‍, കോഴികള്‍, താറാവുകള്‍ എന്നിങ്ങനെയുള്ളവയെ മറ്റ് പാരിതോഷികം ആയും നല്‍കും. സമ്മാനം പ്രഖ്യാപിച്ചതോടെ മാരത്തോണ്‍ കാര്യമായി തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. പലരും ഇവന്റില്‍ പങ്കെടുക്കുന്നതില്‍ ഉത്സാഹം പ്രകടിപ്പിക്കുന്നു. ഡിസംബര്‍ 3-ന്, ജിലിന്‍ പ്രവിശ്യയിലെ ചാങ്ചൂണിലെ Read More…
ടാര്‍ഗറ്റ് തികച്ചില്ലെങ്കില്‍ പച്ചമുളക് തീറ്റിക്കും; ബോസിനെ കിടന്നുകൊണ്ട് വിഷ് ചെയ്യണം; ചൈനയിലെ വിചിത്ര ആചാരങ്ങള്‍
ചൈനയിലെ ബിസിനസ് സ്ഥാപനങ്ങള്‍ ജീവനക്കാരെക്കൊണ്ട് വിചിത്രമായ ആചാരങ്ങള്‍ ചെയ്യിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്‌ബോയില്‍ പ്രത്യക്ഷപ്പെട്ട ചില വീഡിയോകള്‍ ഇക്കാര്യത്തില്‍ കമ്പനികള്‍ക്കെതിരേ ഇന്റര്‍നെറ്റില്‍ വന്‍ വിമര്‍ശനം വിളിച്ചുവരുത്തി യിരിക്കുകയാണ്. എല്ലാം തുടങ്ങിയത് മേധാവിയെ ജീവനക്കാര്‍ തറയില്‍ കിടന്നുകൊണ്ടു സ്വാഗതം ചെയ്യുന്നതിന്റെ ക്ലിപ്പില്‍ നിന്നുമായിരുന്നു. ഒരാള്‍ പങ്കുവെച്ച ക്ലിപ്പില്‍ കമ്പനി മേധാവിയെ സ്വാഗതം ചെയ്യാന്‍ ജീവനക്കാര്‍ ഓഫീസ് തറയില്‍ കിടക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരു നെറ്റിസണ്‍ പങ്കിട്ട ക്ലിപ്പില്‍, തെക്കന്‍ നഗരമായ ഗ്വാങ്ഷൂവിലെ ഒരു Read More…
ചൈനയില്‍ വമ്പന്‍ സ്വര്‍ണ്ണഖനി കണ്ടെത്തി ; വിലമതിക്കുന്നത് 65 ബില്യണ്‍ പൗണ്ട്…!
വിദഗ്ധരെ അത്ഭുതപ്പെടുത്തുകയും ആഗോള ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്ത വന്‍ സ്വര്‍ണ നിക്ഷേപം തെക്കന്‍ ചൈനയില്‍ കണ്ടെത്തി.ഹുനാന്‍ പ്രവിശ്യയില്‍ കണ്ടെത്തിയ സ്വര്‍ണ്ണശേഖരം ഏകദേശം 65 ബില്യണ്‍ പൗണ്ട് വിലമതിക്കാമെന്നും ഈ മേഖലയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും സമ്പന്നമായ സ്വര്‍ണ്ണശേഖരമാണ് ഇതെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് രാജ്യത്തെ ഖനന വ്യവസായത്തിന് ഗണ്യമായ ഉത്തേജനം നല്‍കുമെന്നും പറയുന്നു. നിക്ഷേപത്തില്‍ 2,000 മീറ്റര്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന 40 ലധികം സ്വര്‍ണ്ണ ശേഖരം ഉള്‍പ്പെടുന്നു. ഇതില്‍ ഏകദേശം 330 ടണ്‍ ഉയര്‍ന്ന Read More…
3,046 കിലോമീറ്റര്‍ ഗ്രീന്‍ ബെല്‍റ്റ് പൂര്‍ത്തിയാക്കി ; മരുഭൂമീകരണത്തി നെതിരായ പോരാട്ടത്തിലാണ് ചൈന
മരുഭൂമീകരണത്തിനെതിരായ പോരാട്ടത്തിലാണ് ചൈന. വടക്കുപടിഞ്ഞാറന്‍, വടക്ക്, വടക്കുകിഴക്കന്‍ ചൈനയിലുടനീളമായി മരുഭൂമീകരണത്തെ ചെറുക്കാന്‍ ലക്ഷ്യമിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ വനവല്‍ക്കരണ സംരംഭം വ്യാഴാഴ്ച രാവിലെ അന്തിമമാക്കി. തക്ലിമാകന്‍ മരുഭൂമിക്ക് ചുറ്റും 3,046 കിലോമീറ്റര്‍ ഗ്രീന്‍ ബെല്‍റ്റ് അവര്‍ പൂര്‍ത്തിയാക്കി. ത്രീ-നോര്‍ത്ത് ഷെല്‍ട്ടര്‍ബെല്‍റ്റ് ഫോറസ്റ്റ് പ്രോഗ്രാമിന്റെ ഒരു നിര്‍ണായക ഘടകമാണ് ഗ്രീന്‍ ബെല്‍റ്റ്, അത് 1978-ല്‍ ആരംഭിച്ചതും 2050-ല്‍ പൂര്‍ത്തിയാകാന്‍ പദ്ധതിയിട്ടിരിക്കുന്നതുമാണ്. മരുഭൂമികളുടെ കൈയേറ്റം തടയുന്നതിനും പാരിസ്ഥിതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മരങ്ങളുടെ സംരക്ഷണ തടസ്സം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. Read More…
ജോലിക്കിടയില്‍ ഉറങ്ങി, കമ്പനി പിരിച്ചുവിട്ടു; ജീവനക്കാരന് 40 ലക്ഷം നല്‍കാന്‍ കോടതി വിധി…!
ഓഫീസ് മേശപ്പുറത്ത് തലവെച്ച് ഉറങ്ങിയതിന് ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട ജീവനക്കാരന് കോടതി നഷ്ടപരിഹാരം വിധിച്ചത് 40 ലക്ഷം രൂപ. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ തായ്സിംഗിലുള്ള ഒരു കെമിക്കല്‍ കമ്പനിക്ക് വേണ്ടി 20 വര്‍ഷത്തെ സേവനം ചെയ്ത ഷാങ് എന്ന് മാത്രം തിരിച്ചറിഞ്ഞയാള്‍ക്കാണ് കോടതി 350,00 യുവാന്‍ (ഏകദേശം 40 ലക്ഷം രൂപ) സമ്മാനമായി വിധിച്ചത്. ഈ വര്‍ഷമാദ്യം, കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി വരെ ജോലി ചെയ്ത ശേഷം ഒരു മണിക്കൂറോളം ഷാങ് തന്റെ മേശപ്പുറത്ത് ഉറങ്ങുന്നത് Read More…
ഉയരംകൂടിയ പാലങ്ങള്‍ ചൈനയ്‌ക്കൊരു പ്രശ്‌നമല്ല ; 1800 അടി ഉയരത്തില്‍ ‘ബെയ്പാന്‍ജിയാങ്’ ഞെട്ടിക്കും
കുത്തനെ നില്‍ക്കുന്ന രണ്ടു പാറക്കെട്ടുകളുടെ വിടവുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകദേശം 565 മീറ്ററിലധികം ഉയരത്തില്‍ ഒരു നിര്‍മ്മിതി. ബെയ്പാന്‍ നദീതടത്തിന് മുകളിലായി 1854 അടി ഉയരത്തില്‍ ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും ഉയരത്തിലുള്ള പാലം എന്ന ഖ്യാതി നേടിയിരിക്കുകയാണ് ചൈനയിലെ ബെയ്പാന്‍ജിയാങ് പാലം. ഒരു 200 നില കെട്ടിടത്തിന് തുല്യമായ 500 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ആദ്യത്തെ പാലവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആദ്യത്തെ കേബിള്‍ പാലവുമാണ് ചൈനയിലെ ബെയ്പാന്‍ജിയാങ് ഡ്യൂജ്. ഒറ്റനോട്ടത്തില്‍ അത്ര ആകര്‍ഷകമായി തോന്നില്ലെങ്കിലും Read More…









