Lifestyle

ടാര്‍ഗറ്റ് തികച്ചില്ലെങ്കില്‍ പച്ചമുളക് തീറ്റിക്കും; ബോസിനെ കിടന്നുകൊണ്ട് വിഷ് ചെയ്യണം; ചൈനയിലെ വിചിത്ര ആചാരങ്ങള്‍

ചൈനയിലെ ബിസിനസ് സ്ഥാപനങ്ങള്‍ ജീവനക്കാരെക്കൊണ്ട് വിചിത്രമായ ആചാരങ്ങള്‍ ചെയ്യിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്‌ബോയില്‍ പ്രത്യക്ഷപ്പെട്ട ചില വീഡിയോകള്‍ ഇക്കാര്യത്തില്‍ കമ്പനികള്‍ക്കെതിരേ ഇന്റര്‍നെറ്റില്‍ വന്‍ വിമര്‍ശനം വിളിച്ചുവരുത്തി യിരിക്കുകയാണ്. എല്ലാം തുടങ്ങിയത് മേധാവിയെ ജീവനക്കാര്‍ തറയില്‍ കിടന്നുകൊണ്ടു സ്വാഗതം ചെയ്യുന്നതിന്റെ ക്ലിപ്പില്‍ നിന്നുമായിരുന്നു. ഒരാള്‍ പങ്കുവെച്ച ക്ലിപ്പില്‍ കമ്പനി മേധാവിയെ സ്വാഗതം ചെയ്യാന്‍ ജീവനക്കാര്‍ ഓഫീസ് തറയില്‍ കിടക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരു നെറ്റിസണ്‍ പങ്കിട്ട ക്ലിപ്പില്‍, തെക്കന്‍ നഗരമായ ഗ്വാങ്ഷൂവിലെ ഒരു Read More…

Oddly News

ചൈനയില്‍ വമ്പന്‍ സ്വര്‍ണ്ണഖനി കണ്ടെത്തി ; വിലമതിക്കുന്നത് 65 ബില്യണ്‍ പൗണ്ട്…!

വിദഗ്ധരെ അത്ഭുതപ്പെടുത്തുകയും ആഗോള ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്ത വന്‍ സ്വര്‍ണ നിക്ഷേപം തെക്കന്‍ ചൈനയില്‍ കണ്ടെത്തി.ഹുനാന്‍ പ്രവിശ്യയില്‍ കണ്ടെത്തിയ സ്വര്‍ണ്ണശേഖരം ഏകദേശം 65 ബില്യണ്‍ പൗണ്ട് വിലമതിക്കാമെന്നും ഈ മേഖലയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും സമ്പന്നമായ സ്വര്‍ണ്ണശേഖരമാണ് ഇതെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് രാജ്യത്തെ ഖനന വ്യവസായത്തിന് ഗണ്യമായ ഉത്തേജനം നല്‍കുമെന്നും പറയുന്നു. നിക്ഷേപത്തില്‍ 2,000 മീറ്റര്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന 40 ലധികം സ്വര്‍ണ്ണ ശേഖരം ഉള്‍പ്പെടുന്നു. ഇതില്‍ ഏകദേശം 330 ടണ്‍ ഉയര്‍ന്ന Read More…

Good News

3,046 കിലോമീറ്റര്‍ ഗ്രീന്‍ ബെല്‍റ്റ് പൂര്‍ത്തിയാക്കി ; മരുഭൂമീകരണത്തി നെതിരായ പോരാട്ടത്തിലാണ് ചൈന

മരുഭൂമീകരണത്തിനെതിരായ പോരാട്ടത്തിലാണ് ചൈന. വടക്കുപടിഞ്ഞാറന്‍, വടക്ക്, വടക്കുകിഴക്കന്‍ ചൈനയിലുടനീളമായി മരുഭൂമീകരണത്തെ ചെറുക്കാന്‍ ലക്ഷ്യമിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ വനവല്‍ക്കരണ സംരംഭം വ്യാഴാഴ്ച രാവിലെ അന്തിമമാക്കി. തക്ലിമാകന്‍ മരുഭൂമിക്ക് ചുറ്റും 3,046 കിലോമീറ്റര്‍ ഗ്രീന്‍ ബെല്‍റ്റ് അവര്‍ പൂര്‍ത്തിയാക്കി. ത്രീ-നോര്‍ത്ത് ഷെല്‍ട്ടര്‍ബെല്‍റ്റ് ഫോറസ്റ്റ് പ്രോഗ്രാമിന്റെ ഒരു നിര്‍ണായക ഘടകമാണ് ഗ്രീന്‍ ബെല്‍റ്റ്, അത് 1978-ല്‍ ആരംഭിച്ചതും 2050-ല്‍ പൂര്‍ത്തിയാകാന്‍ പദ്ധതിയിട്ടിരിക്കുന്നതുമാണ്. മരുഭൂമികളുടെ കൈയേറ്റം തടയുന്നതിനും പാരിസ്ഥിതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മരങ്ങളുടെ സംരക്ഷണ തടസ്സം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. Read More…

Oddly News

ജോലിക്കിടയില്‍ ഉറങ്ങി, കമ്പനി പിരിച്ചുവിട്ടു; ജീവനക്കാരന് 40 ലക്ഷം നല്‍കാന്‍ കോടതി വിധി…!

ഓഫീസ് മേശപ്പുറത്ത് തലവെച്ച് ഉറങ്ങിയതിന് ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട ജീവനക്കാരന് കോടതി നഷ്ടപരിഹാരം വിധിച്ചത് 40 ലക്ഷം രൂപ. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ തായ്സിംഗിലുള്ള ഒരു കെമിക്കല്‍ കമ്പനിക്ക് വേണ്ടി 20 വര്‍ഷത്തെ സേവനം ചെയ്ത ഷാങ് എന്ന് മാത്രം തിരിച്ചറിഞ്ഞയാള്‍ക്കാണ് കോടതി 350,00 യുവാന്‍ (ഏകദേശം 40 ലക്ഷം രൂപ) സമ്മാനമായി വിധിച്ചത്. ഈ വര്‍ഷമാദ്യം, കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി വരെ ജോലി ചെയ്ത ശേഷം ഒരു മണിക്കൂറോളം ഷാങ് തന്റെ മേശപ്പുറത്ത് ഉറങ്ങുന്നത് Read More…

Travel

ഉയരംകൂടിയ പാലങ്ങള്‍ ചൈനയ്‌ക്കൊരു പ്രശ്‌നമല്ല ; 1800 അടി ഉയരത്തില്‍ ‘ബെയ്പാന്‍ജിയാങ്’ ഞെട്ടിക്കും

കുത്തനെ നില്‍ക്കുന്ന രണ്ടു പാറക്കെട്ടുകളുടെ വിടവുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകദേശം 565 മീറ്ററിലധികം ഉയരത്തില്‍ ഒരു നിര്‍മ്മിതി. ബെയ്പാന്‍ നദീതടത്തിന് മുകളിലായി 1854 അടി ഉയരത്തില്‍ ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും ഉയരത്തിലുള്ള പാലം എന്ന ഖ്യാതി നേടിയിരിക്കുകയാണ് ചൈനയിലെ ബെയ്പാന്‍ജിയാങ് പാലം. ഒരു 200 നില കെട്ടിടത്തിന് തുല്യമായ 500 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ആദ്യത്തെ പാലവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആദ്യത്തെ കേബിള്‍ പാലവുമാണ് ചൈനയിലെ ബെയ്പാന്‍ജിയാങ് ഡ്യൂജ്. ഒറ്റനോട്ടത്തില്‍ അത്ര ആകര്‍ഷകമായി തോന്നില്ലെങ്കിലും Read More…

Oddly News

തിന്നുന്നത് മുടി… ചൈനയിലെ തെരുവുകളില്‍ വിളമ്പുന്ന ലഘുഭക്ഷണം കണ്ടാല്‍ ഞെട്ടും…!

ചൈനയിലെ ചെങ്ഡുവിലെ തെരുവുകളില്‍ വിളമ്പുന്ന ഒരു പുതിയ ലഘുഭക്ഷണം കണ്ടാല്‍ സാധാരണക്കാര്‍ ഞെട്ടും. അസാധാരണമായ രൂപഭാവം കാരണം ഈ ഭക്ഷണം വളരെയധികം ശ്രദ്ധിക്കപ്പെടുകയാണ്. മനുഷ്യരുടെ നല്ല കറുകറുത്ത മുടി പോലെയിരിക്കുന്ന ഭക്ഷണം വളരെ ജനപ്രിയമായി മാറുകയും ചെയ്തിട്ടുണ്ട്. ഫാ കായ് അല്ലെങ്കില്‍ ഫാറ്റ് ചോയ് വളരെക്കാലമായി ചൈനീസ് പാചകരീതിയുടെ ഭാഗമായ ഒരു തരം ഉണങ്ങിയ സൈനോബാക്ടീരിയമാണ്. ചൈനയിലെ ഗാന്‍സു, ഷാന്‍സി, ക്വിങ്ഹായ്, സിന്‍ജിയാങ്, ഇന്നര്‍ മംഗോളിയ തുടങ്ങിയ വരണ്ടതും തരിശായതുമായ മരുഭൂമിയിലാണ് ഇത് കൂടുതലായി വളരുന്നത്, വിളവെടുപ്പ് Read More…

Lifestyle

പ്രായമായവര്‍ കൂടുകയും കുട്ടികള്‍ കുറയുകയും ചെയ്യുന്നു ; ചൈനയ്ക്ക് കിട്ടിയത് എട്ടിന്റെ പണി…!

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന നാണക്കേട് മാറ്റാന്‍ ചെയ്ത നടപടികള്‍ വിദൂര ഭാവിയില്‍ ചൈനയ്ക്ക് നല്‍കിയത് എട്ടിന്റെ പണി. ചൈനയുടെ ജനസംഖ്യ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും രണ്ട് ദശലക്ഷത്തിലധികം കുറഞ്ഞ് 1.4 ബില്യണായി, വെറും ഒമ്പത് ദശലക്ഷമായി ജനനങ്ങള്‍. 1949-ല്‍ റെക്കോര്‍ഡ് കീപ്പിംഗ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. കാര്യങ്ങള്‍ കൈവിട്ടുപോകുകയും ഭാവിയില്‍ വൃദ്ധരുടെ മാത്രം രാജ്യമായി മാറുമെന്നുമായതോടെ ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ ജനനനിരക്ക് കൂട്ടാനായി ‘പ്രസവ സൗഹൃദ സമൂഹം’ സൃഷ്ടിക്കുന്നതിനും പ്രസവത്തെ പിന്തുണയ്ക്കുന്നതിനുമായി പുതിയ Read More…

Oddly News

ചൈനയില്‍ വിദേശ പര്യടനത്തിന് എത്തി ; ജര്‍മ്മന്‍ വിദേശകാര്യമന്ത്രിയെ സ്വീകരിക്കാന്‍ ആരുമില്ല…!

ചൈനയില്‍ എത്തിയ ജര്‍മ്മന്‍ വിദേശകാര്യമന്ത്രിയെ ആശയക്കുഴപ്പത്തിലും അപമാനത്തിലുമാക്കിയ സംഭവം ഇന്റര്‍നെറ്റില്‍ വൈറലായി മാറുന്നു. ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് ചൈനയില്‍ വിമാനമിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ ചൈനീസ് പ്രതിനിധികള്‍ ആരും തന്നെ എത്താതിരുന്നതും അവര്‍ ഒറ്റയ്ക്ക് ഉഴറുന്നതിന്റെയും വീഡിയോ വൈറലായി മാറിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ അനേകം ഷെയറുകള്‍ക്കും കമന്റുകള്‍ക്കും കാരണമായി. ഇത് നെറ്റിസണ്‍മാരെ രണ്ടു തട്ടിലാക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോയില്‍, അന്നലീന ബെയര്‍ബോക്ക് വന്ന വിമാനം ചൈനയില്‍ ഇറങ്ങിയ ശേഷം വിമാനത്തിന്റെ ബോര്‍ഡിംഗ് പടികളില്‍ നിന്ന് അവര്‍ ഒറ്റയ്ക്ക് ഇറങ്ങുന്നത് Read More…

Oddly News

ഒരു പണിയുമില്ല… ഭാര്യയുടെ ചെലവില്‍ ജീവിക്കുന്നു… എന്നാലും ഈ ചൈനാക്കാരന്‍ വൈറലാണ്…!

ഒരു പണിയുമില്ലാതെ ഭാര്യയുടെ ചെലവില്‍ ജീവിക്കുന്ന ചൈനാക്കാരന്‍ ഓണ്‍ലൈനില്‍ ശ്രദ്ധനേടുന്നു. ‘സഡന്‍ ഫാന്റസി’ എന്ന പേരില്‍ മാത്രം അറിയപ്പെടുന്ന ഒരു ചൈനക്കാരന്‍ പണമില്ലാതെയും ജോലിയില്ലാതെയും എങ്ങിനെ ജീവിക്കാം എന്ന കാര്യത്തിലുള്ള തന്റെ ലൈഫ് സ്‌റ്റൈല്‍ വെളിപ്പെടുത്തി ഓണ്‍ലൈനില്‍ വളരെയധികം ശ്രദ്ധ നേടുകയാണ്. സഡന്‍ ഫാന്റസി ഏകദേശം ഒരു മാസം മുമ്പ് ഡൗയിനില്‍ (ടിക് ടോക്കിന്റെ ചൈനീസ് പതിപ്പ്) വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. വളരെവേഗം ജനപ്രിയത നേടിയ അദ്ദേഹം സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ 1.4 ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ് Read More…