Movie News

വിജയ് സേതുപതിയുടെയും അനുരാഗ് കശ്യപിന്റെയും ‘മഹാരാജ’ ചൈനയിലും തകര്‍ക്കുന്നു

വിജയ് സേതുപതിയും അനുരാഗ് കശ്യപും അഭിനയിച്ച മഹാരാജ ചൈനയിലും വന്‍ തരംഗമുണ്ടാക്കുന്നു. 2024 നവംബറില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമ ചൈനീസ് തിയേറ്ററുകളില്‍ ഒരു മാസത്തിനുള്ളില്‍ 100 കോടി രൂപയുടെ ബോക്സ് ഓഫീസ് കളക്ഷനോട് അടുക്കുകയാണ്. ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വക്താവായ യു ജിംഗ് തന്റെ എക്സ് (മുമ്പ് ട്വിറ്റര്‍) ഹാന്‍ഡിലിലൂടെയാണ് ഔദ്യോഗിക അപ്ഡേറ്റ് പങ്കുവെച്ചത്. ”മഹാരാജ 2018 മുതല്‍ ചൈനയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി മാറി, 91.55 കോടി രൂപയിലെത്തി. നന്നായിട്ടുണ്ട്.” Read More…

Oddly News

ലോകചരിത്രത്തിലെ തന്നെ ദൈര്‍ഘ്യമേറിയ ട്രാഫിക് ജാം; ഗതാഗതം തടസ്സപ്പെട്ടത് നീണ്ട 12 ദിവസം

തിരക്കേറിയ നഗരജീവിതത്തിന്റെ ഇടയില്‍ ട്രാഫിക് ജാമില്‍ ഉള്‍പ്പെടുകയെന്നത് സര്‍വസാധാരണമാണ്. ട്രാഫിക് ജാമുകള്‍ ലോകത്ത് സാധാരണമാണ്. എന്നാല്‍ ഒരു ട്രാഫിക് ജാം ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്ക് പകരം 12 ദിവസം നീണ്ട് നിന്നാലുള്ള അവസ്ഥയെ പറ്റി നിങ്ങള്‍ ചിന്തിച്ചട്ടുണ്ടോ? എന്നാല്‍ അങ്ങനെ ഒരു ട്രാഫിക് ജാം സംഭവിച്ചട്ടുണ്ട്. 2010ലായിരുന്നു ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ ട്രാഫിക് ജാം സംഭവിച്ചത്. 12 ദിവസം നീണ്ട നിന്ന ഈ ട്രാഫിക് ജാം ഏതാണ്ട് 100 കിലോ മീറ്റര്‍ ദൂരം വരെയുണ്ടായിരുന്നു. Read More…

Myth and Reality

‘2025’ ചൈനീസ് പുതുവത്സരം ‘പാമ്പിന്റെ വര്‍ഷം’ ; ചുവപ്പ് നിറം കൊണ്ട് വീടുകള്‍ അലങ്കരിക്കും…!

ചൈനയില്‍ ‘ചുവപ്പ്’ നിറം തീമായി വരുന്ന ‘പാമ്പുവര്‍ഷ’ ത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ ആഘോഷിക്കുന്ന ചൈനീസ് പുതുവത്സരം ‘ലൂണാര്‍ ന്യൂ ഇയര്‍’ എന്നുകൂടി വിശേഷിപ്പിക്കുന്നു. 12 വര്‍ഷം കൂടുമ്പോള്‍ വരുന്ന ചൈനീസ് രാശിചക്രത്തില്‍ 2025 ‘പാമ്പിന്റെ വര്‍ഷം’ ആയി എത്തിയിരിക്കുകയാണ്. ജനുവരി 29 മുതല്‍ ഇത്തവണത്തെ ‘പാമ്പ് വര്‍ഷം’ തുടങ്ങി. ചൈനീസ് പുരാണങ്ങളില്‍ നിന്നുള്ള മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള സങ്കല്‍പ്പമാണ് ഇത്. ‘പാമ്പിന്റെ വര്‍ഷം’ ജ്ഞാനം, അവബോധം, പരിവര്‍ത്തനം എന്നിവയെ പ്രതിനിധീകരിക്കുന്നു. കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന ആഘോഷങ്ങള്‍, പാരമ്പര്യങ്ങള്‍, Read More…

Oddly News

ചൈനയ്ക്കുവേണ്ടി റോബോട്ടുകളും ഡ്രോണുകളും ഇനി യുദ്ധം ചെയ്യും; യുദ്ധഭൂമിയില്‍ ആളില്ലാ സൈന്യം

സൈന്യത്തെയും സാങ്കേതികവിദ്യയെയും ഒരുമിപ്പിച്ച് വരുംകാലത്തിന്റെ യുദ്ധതന്ത്രം വികസിപ്പിച്ചെടുക്കുകയാണ് ചൈന. ഭാവിയില്‍ ആള്‍നാശം കുറച്ച് പകരം റോബോട്ട് സൈന്യത്തെ വിന്യസിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും പുതിയ സംവിധാനം വികസിപ്പിച്ചെടുത്തതായിട്ടാണ് അവകാശവാദം. ഇതിന്റെ ആദ്യ പടിയായി യുദ്ധഭൂമിയില്‍ സുരക്ഷിതവും വിശ്വസനീയവുമായ ഡേറ്റാ കൈമാറ്റത്തിനായി ലോകത്തിലെ ആദ്യത്തെ മൊബൈല്‍ 5ജി ബേസ് സ്റ്റേഷന്‍ അനാച്ഛാദനം ചെയ്തതായി സൗത്ത് ചൈന മോര്‍ണിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈന മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് ഗ്രൂപ്പും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും (പിഎല്‍എ) സംയുക്തമായി വികസിപ്പിച്ചെടുത്ത പദ്ധതിയില്‍ മൂന്ന് കിലോമീറ്റര്‍ (1.8 Read More…

Oddly News

സെക്സിയെസ്റ്റ് സമൂഹം , സ്ത്രീകള്‍ക്ക് അല്‍പ്പവസ്ത്രം, വിവാഹശേഷവും കാമുകനാകാം, പുരുഷന്മാര്‍ക്ക് മാറിടത്തില്‍ തൊടാം- വിചിത്ര ആചാരങ്ങള്‍

സെക്സിയെസ്റ്റ് എന്നത് മനുഷ്യരുടെ കാഴ്ചപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. എന്നാല്‍ ലോകത്തെ ഏറ്റവും ‘തുറന്ന സമൂഹ’മെന്നാണ് ചൈനയിലെ ഏറ്റവും പഴയ ന്യൂനപക്ഷങ്ങളില്‍പ്പെടുന്ന ഒന്നായ ‘യിചെ പീപ്പിള്‍’. ഇവരെ ലോകത്തെ ഏറ്റവും ‘സെക്സിയെസ്റ്റ്’ എന്നും ‘തുറന്ന സമീപനമുള്ള സമൂഹ’മെന്നും അറിയപ്പെടുന്നു. ചൈനയില്‍ ആദ്യകാലത്ത് മിനി-ഷോര്‍ട്ട്സ് ധരിച്ചിരുന്ന സമൂഹം കൂടിയാണ്. ‘സെക്‌സിസ്റ്റ് മൈനോറിറ്റി’ എന്ന് വിളിക്കപ്പെടുന്ന അവര്‍ വിവാഹശേഷവും തുറന്ന ബന്ധങ്ങള്‍ നിലനിര്‍ത്തുന്നു, കൂടാതെ സ്ത്രീകളുടെ സ്തനങ്ങളില്‍ പുരുഷന്മാര്‍ക്ക് സ്വതന്ത്രമായി സ്പര്‍ശിക്കാന്‍ അനുവാദമുള്ള ഒരു അവധിക്കാലം പോലും ഇവര്‍ക്കുണ്ട്. 20,000-ത്തില്‍ താഴെ ആളുകളുള്ള Read More…

Celebrity

ലോകത്തെ മൂന്നാമത്തെ സമ്പന്നന്‍ 80 കാരന്റെ ആറാം ഭാര്യ; 30കാരി ജോളിന്‍ ഷൂവിനെ തെരഞ്ഞ് നെറ്റിസണ്‍മാര്‍

നവംബര്‍ 23-ന്, മിഷിഗണ്‍ യൂണിവേഴ്സിറ്റിയുടെ ബൂസ്റ്റര്‍ ഗ്രൂപ്പിന്റോയി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് വ്യാപകമായി ശ്രദ്ധ നേടിയിരുന്നു. ചാമ്പ്യന്‍സ് സര്‍ക്കിള്‍ എന്നു കൂടി അറിയപ്പെടുന്ന മിഷിഗണ്‍ യൂണിവേഴ്സിറ്റിയുടെ ബൂസ്റ്റര്‍ ഗ്രൂപ്പ്, അതിന്റെ സ്‌കൂള്‍ ഫുട്ബോള്‍ ടീമിനായി സ്റ്റാര്‍ ക്വാര്‍ട്ടര്‍ബാക്ക് ബ്രൈസ് അണ്ടര്‍വുഡുമായി കോടിക്കണക്കിന് ഡോളറിന്റെ ഒര ഡീല്‍ ഉറപ്പിക്കുന്നതില്‍ വിജയം പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ പോസ്റ്റായിരുന്നു അത്. അതില്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും 33 കാരിയുമായ ചൈനാക്കാരി ജോളിന്‍ ഷൂവിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞിരുന്നു. അന്നു മുതല്‍ ജോളിന്‍ Read More…

Travel

അവ്താറില്‍ നിങ്ങള്‍ കണ്ട ആ പാന്‍ഡോറ ഗ്രഹം ദേ… ഇതാണ് ; ചൈനയിലെ ഷാങ്ജിയാജി

ചൈനയിലെ ഹുനാന്‍ പ്രവിശ്യയുടെ വടക്ക്-പടിഞ്ഞാറന്‍ കോണില്‍ സ്ഥിതി ചെയ്യുന്ന, 1982-ല്‍ സ്ഥാപിതമായ ചൈനയിലെ ആദ്യത്തെ ദേശീയ ഉദ്യാനമാണ് ഷാങ്ജിയാജി. 1992-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് ഗ്ലോബല്‍ ജിയോപാര്‍ക്ക് പദവി നല്‍കുകയും ചെയ്ത വലിയ വുലിംഗ്യുവാന്‍ പ്രകൃതിദത്ത പ്രദേശത്തിന്റെ ഭാഗമാണ് ഈ കരിങ്കല്‍ വനം. ബ്ലോക്ക്ബസ്റ്റര്‍ അവതാറില്‍ അവതരിപ്പിച്ച ഹല്ലേലൂയ പര്‍വതനിരകള്‍ ചൈനീസ് വിനോദസഞ്ചാരികളുടെ ഇടയില്‍ പോലും കാര്യമായി അറിയപ്പെട്ടിരുന്ന ഒരു സ്ഥലമായിരുന്നില്ല. ചൈനയിലെ ആദ്യത്തെ ദേശീയ ഉദ്യാനമായ ഷാങ്ജിയാജിയില്‍ ഗ്ലാസ് അടിപ്പാലങ്ങള്‍, Read More…

Oddly News

വിവാഹരാത്രി വധുവിനോടൊപ്പം ഉറങ്ങിയശേഷം രാവിലെ വരന്‍ സ്ഥലം വിടണം ! വ്യത്യസ്തമായ ആചാരങ്ങള്‍

വധുവിനോടൊപ്പം ഉറങ്ങിയ ശേഷം രാവിലെ വരന്‍ സ്ഥലം വിടണം. ഇങ്ങനെയൊരു രീതിയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ ? ചൈനയിലെ സിച്ചുവാന്‍, യുന്നാന്‍ പ്രവിശ്യയിലെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ലുഗു ലേക്കിലെ മോസോ എന്ന സമൂഹത്തിലാണ് ഈ വ്യത്യസ്ത ആചാരം നിലനില്‍ക്കുന്നത്. ലോകത്തിന്റെ മറ്റെങ്ങും കാണാത്ത ഇവിടുത്തെ ആചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കൗമാരപ്രായം എത്തുമ്പോള്‍ മോസോ പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ കാമുകന്മാരെ തിരഞ്ഞെടുക്കാം. എത്ര കാമുകന്മാരെ വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മോസോ പെണ്‍കുട്ടികള്‍ക്ക് ഉണ്ട്. വിവാഹസമയത്ത് വധുവിന്റെ വീട്ടില്‍ നിന്ന് Read More…

Oddly News

ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് സമ്മാനം പശുവും മീനും…! ചൈനയിലെ മിനിമാരത്തോണുകള്‍ രസകരം

കായികഇനങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഇവന്റുകളില്‍ ഒന്നാണ് മനുഷ്യരുടെ ശാരീരികക്ഷമത അളക്കുന്ന മിനി മാരത്തോണുകള്‍. എന്നാല്‍ വടക്കുകിഴക്കന്‍ ചൈനയില്‍ നടക്കുന്ന ഒരു ഹാഫ് മാരത്തണിന് നല്‍കുന്ന സമ്മാനങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ ശരിക്കും ചിരിച്ചുമറിയും. വിജയികള്‍ക്ക് സമ്മാനമായി നല്‍കുന്നത് ഒരു പശുവിനെ. കൂട്ടത്തില്‍ ആറ്റുമീന്‍, കോഴികള്‍, താറാവുകള്‍ എന്നിങ്ങനെയുള്ളവയെ മറ്റ് പാരിതോഷികം ആയും നല്‍കും. സമ്മാനം പ്രഖ്യാപിച്ചതോടെ മാരത്തോണ്‍ കാര്യമായി തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. പലരും ഇവന്റില്‍ പങ്കെടുക്കുന്നതില്‍ ഉത്സാഹം പ്രകടിപ്പിക്കുന്നു. ഡിസംബര്‍ 3-ന്, ജിലിന്‍ പ്രവിശ്യയിലെ ചാങ്ചൂണിലെ Read More…