Oddly News

ജോലിക്കിടയില്‍ ഉറങ്ങി, കമ്പനി പിരിച്ചുവിട്ടു; ജീവനക്കാരന് 40 ലക്ഷം നല്‍കാന്‍ കോടതി വിധി…!

ഓഫീസ് മേശപ്പുറത്ത് തലവെച്ച് ഉറങ്ങിയതിന് ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട ജീവനക്കാരന് കോടതി നഷ്ടപരിഹാരം വിധിച്ചത് 40 ലക്ഷം രൂപ. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ തായ്സിംഗിലുള്ള ഒരു കെമിക്കല്‍ കമ്പനിക്ക് വേണ്ടി 20 വര്‍ഷത്തെ സേവനം ചെയ്ത ഷാങ് എന്ന് മാത്രം തിരിച്ചറിഞ്ഞയാള്‍ക്കാണ് കോടതി 350,00 യുവാന്‍ (ഏകദേശം 40 ലക്ഷം രൂപ) സമ്മാനമായി വിധിച്ചത്. ഈ വര്‍ഷമാദ്യം, കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി വരെ ജോലി ചെയ്ത ശേഷം ഒരു മണിക്കൂറോളം ഷാങ് തന്റെ മേശപ്പുറത്ത് ഉറങ്ങുന്നത് Read More…

Travel

ഉയരംകൂടിയ പാലങ്ങള്‍ ചൈനയ്‌ക്കൊരു പ്രശ്‌നമല്ല ; 1800 അടി ഉയരത്തില്‍ ‘ബെയ്പാന്‍ജിയാങ്’ ഞെട്ടിക്കും

കുത്തനെ നില്‍ക്കുന്ന രണ്ടു പാറക്കെട്ടുകളുടെ വിടവുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകദേശം 565 മീറ്ററിലധികം ഉയരത്തില്‍ ഒരു നിര്‍മ്മിതി. ബെയ്പാന്‍ നദീതടത്തിന് മുകളിലായി 1854 അടി ഉയരത്തില്‍ ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും ഉയരത്തിലുള്ള പാലം എന്ന ഖ്യാതി നേടിയിരിക്കുകയാണ് ചൈനയിലെ ബെയ്പാന്‍ജിയാങ് പാലം. ഒരു 200 നില കെട്ടിടത്തിന് തുല്യമായ 500 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ആദ്യത്തെ പാലവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആദ്യത്തെ കേബിള്‍ പാലവുമാണ് ചൈനയിലെ ബെയ്പാന്‍ജിയാങ് ഡ്യൂജ്. ഒറ്റനോട്ടത്തില്‍ അത്ര ആകര്‍ഷകമായി തോന്നില്ലെങ്കിലും Read More…

Oddly News

തിന്നുന്നത് മുടി… ചൈനയിലെ തെരുവുകളില്‍ വിളമ്പുന്ന ലഘുഭക്ഷണം കണ്ടാല്‍ ഞെട്ടും…!

ചൈനയിലെ ചെങ്ഡുവിലെ തെരുവുകളില്‍ വിളമ്പുന്ന ഒരു പുതിയ ലഘുഭക്ഷണം കണ്ടാല്‍ സാധാരണക്കാര്‍ ഞെട്ടും. അസാധാരണമായ രൂപഭാവം കാരണം ഈ ഭക്ഷണം വളരെയധികം ശ്രദ്ധിക്കപ്പെടുകയാണ്. മനുഷ്യരുടെ നല്ല കറുകറുത്ത മുടി പോലെയിരിക്കുന്ന ഭക്ഷണം വളരെ ജനപ്രിയമായി മാറുകയും ചെയ്തിട്ടുണ്ട്. ഫാ കായ് അല്ലെങ്കില്‍ ഫാറ്റ് ചോയ് വളരെക്കാലമായി ചൈനീസ് പാചകരീതിയുടെ ഭാഗമായ ഒരു തരം ഉണങ്ങിയ സൈനോബാക്ടീരിയമാണ്. ചൈനയിലെ ഗാന്‍സു, ഷാന്‍സി, ക്വിങ്ഹായ്, സിന്‍ജിയാങ്, ഇന്നര്‍ മംഗോളിയ തുടങ്ങിയ വരണ്ടതും തരിശായതുമായ മരുഭൂമിയിലാണ് ഇത് കൂടുതലായി വളരുന്നത്, വിളവെടുപ്പ് Read More…

Lifestyle

പ്രായമായവര്‍ കൂടുകയും കുട്ടികള്‍ കുറയുകയും ചെയ്യുന്നു ; ചൈനയ്ക്ക് കിട്ടിയത് എട്ടിന്റെ പണി…!

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന നാണക്കേട് മാറ്റാന്‍ ചെയ്ത നടപടികള്‍ വിദൂര ഭാവിയില്‍ ചൈനയ്ക്ക് നല്‍കിയത് എട്ടിന്റെ പണി. ചൈനയുടെ ജനസംഖ്യ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും രണ്ട് ദശലക്ഷത്തിലധികം കുറഞ്ഞ് 1.4 ബില്യണായി, വെറും ഒമ്പത് ദശലക്ഷമായി ജനനങ്ങള്‍. 1949-ല്‍ റെക്കോര്‍ഡ് കീപ്പിംഗ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. കാര്യങ്ങള്‍ കൈവിട്ടുപോകുകയും ഭാവിയില്‍ വൃദ്ധരുടെ മാത്രം രാജ്യമായി മാറുമെന്നുമായതോടെ ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ ജനനനിരക്ക് കൂട്ടാനായി ‘പ്രസവ സൗഹൃദ സമൂഹം’ സൃഷ്ടിക്കുന്നതിനും പ്രസവത്തെ പിന്തുണയ്ക്കുന്നതിനുമായി പുതിയ Read More…

Oddly News

ചൈനയില്‍ വിദേശ പര്യടനത്തിന് എത്തി ; ജര്‍മ്മന്‍ വിദേശകാര്യമന്ത്രിയെ സ്വീകരിക്കാന്‍ ആരുമില്ല…!

ചൈനയില്‍ എത്തിയ ജര്‍മ്മന്‍ വിദേശകാര്യമന്ത്രിയെ ആശയക്കുഴപ്പത്തിലും അപമാനത്തിലുമാക്കിയ സംഭവം ഇന്റര്‍നെറ്റില്‍ വൈറലായി മാറുന്നു. ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് ചൈനയില്‍ വിമാനമിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ ചൈനീസ് പ്രതിനിധികള്‍ ആരും തന്നെ എത്താതിരുന്നതും അവര്‍ ഒറ്റയ്ക്ക് ഉഴറുന്നതിന്റെയും വീഡിയോ വൈറലായി മാറിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ അനേകം ഷെയറുകള്‍ക്കും കമന്റുകള്‍ക്കും കാരണമായി. ഇത് നെറ്റിസണ്‍മാരെ രണ്ടു തട്ടിലാക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോയില്‍, അന്നലീന ബെയര്‍ബോക്ക് വന്ന വിമാനം ചൈനയില്‍ ഇറങ്ങിയ ശേഷം വിമാനത്തിന്റെ ബോര്‍ഡിംഗ് പടികളില്‍ നിന്ന് അവര്‍ ഒറ്റയ്ക്ക് ഇറങ്ങുന്നത് Read More…

Oddly News

ഒരു പണിയുമില്ല… ഭാര്യയുടെ ചെലവില്‍ ജീവിക്കുന്നു… എന്നാലും ഈ ചൈനാക്കാരന്‍ വൈറലാണ്…!

ഒരു പണിയുമില്ലാതെ ഭാര്യയുടെ ചെലവില്‍ ജീവിക്കുന്ന ചൈനാക്കാരന്‍ ഓണ്‍ലൈനില്‍ ശ്രദ്ധനേടുന്നു. ‘സഡന്‍ ഫാന്റസി’ എന്ന പേരില്‍ മാത്രം അറിയപ്പെടുന്ന ഒരു ചൈനക്കാരന്‍ പണമില്ലാതെയും ജോലിയില്ലാതെയും എങ്ങിനെ ജീവിക്കാം എന്ന കാര്യത്തിലുള്ള തന്റെ ലൈഫ് സ്‌റ്റൈല്‍ വെളിപ്പെടുത്തി ഓണ്‍ലൈനില്‍ വളരെയധികം ശ്രദ്ധ നേടുകയാണ്. സഡന്‍ ഫാന്റസി ഏകദേശം ഒരു മാസം മുമ്പ് ഡൗയിനില്‍ (ടിക് ടോക്കിന്റെ ചൈനീസ് പതിപ്പ്) വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. വളരെവേഗം ജനപ്രിയത നേടിയ അദ്ദേഹം സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ 1.4 ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ് Read More…

Oddly News

ഭാര്യ മറ്റൊരു പുരുഷനൊപ്പം കിടന്നുറങ്ങുന്നത് കണ്ടെത്തി; ചൈനാക്കാരന് 6മാസത്തെ തടവുശിക്ഷ…!

ഭാര്യ മറ്റൊരു പുരുഷനൊപ്പം കിടന്നുറങ്ങുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് നഷ്ടപരിഹാരമായി പണം കൈപ്പറ്റിയ ചൈനക്കാരന് ആറ് മാസം തടവ് ശിക്ഷ. 2021 മാര്‍ച്ചില്‍, കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ്ങില്‍ നിന്നുള്ള 33 കാരനായ ലുവിനാണ് തടവുശിക്ഷ ലഭിച്ചത്. മകളെ അവളുടെ സ്വകാര്യ അദ്ധ്യാപകന്റെ അടുത്തേക്ക് കൊണ്ടുപോകാന്‍ തയ്യാറെടുക്കുന്ന ഭാര്യ അസാധാരണമായി സമയം എടുക്കുന്നത് ശ്രദ്ധിച്ചു. അതിനാല്‍ അവന്‍ അവളെ പിന്തുടരാന്‍ തീരുമാനിച്ചു. അവള്‍ ഒരു പ്രാദേശിക ഹോട്ടലില്‍ കയറിയപ്പോള്‍, ഭാര്യ തന്നെ ചതിക്കുന്നതായി അയാള്‍ സംശയിക്കാന്‍ തുടങ്ങി. തുടര്‍ന്ന് നടത്തിയ Read More…

Oddly News

ഒറ്റപ്പെട്ട ഗ്രാമത്തിന് സ്വന്തം ചെലവില്‍ പാലം പണിതു; ചൈനയില്‍ ഗ്രാമീണന് തടവും പിഴയും

ഒറ്റപ്പെട്ടുപോയ തന്റെ ഗ്രാമത്തിന് പാലം പണിതുകൊടുത്ത ചൈനാക്കാരന് അനധികൃത നിര്‍മ്മാണത്തിന്റെ പേരില്‍ തടവും പിഴയും. വടക്കന്‍ ചൈനയിലെ ജിലിന്‍ പ്രവിശ്യയിലെ ഷെന്‍ലിന്‍ ഗ്രാമത്തിലേക്ക് താവോര്‍ നദിക്ക് മുകളിലൂടെ സ്വന്തം ചെലവില്‍ പാലം പണിതു കൊടുത്ത പരോപകാരത്തിനാണ് തടവ് ശിക്ഷയും ഒന്നിലധികം തവണ പിഴ ചുമത്തുകയും ചെയ്തിരിക്കുന്നത്. 2005-ന് മുമ്പ് വരെ ജിലിന്‍ പ്രവിശ്യയിലെ ഷെന്‍ലിന്‍ വില്ലേജ് പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു. പ്രദേശവാസികള്‍ക്ക് അടുത്തുള്ള പാലത്തില്‍ എത്താനായി 70 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടി വന്നിരുന്നു. എന്നാല്‍ കടത്തുവള്ളവുമായി ഹുവാങ് ദേയി Read More…

Oddly News

104ദിവസം തുടര്‍ച്ചയായി ജോലി; അവധിയെടുത്തത് ഒരുദിവസം ; ചൈനക്കാരന്‍ മരിച്ചു

ഒരുദിവസം മാത്രം അവധിയെടുത്ത് തുടര്‍ച്ചയായി 104 ദിവസം ജോലി ചെയ്തതിനെ തുടര്‍ന്ന് അവയവങ്ങള്‍ തകരാറിലായി 30 കാരനായ ചൈനക്കാരന്‍ മരിച്ചു. അയാളുടെ മരണത്തിന് 20 ശതമാനം ഉത്തരവാദിത്തം തൊഴിലുടമയാണെന്ന് കോടതി വിധിച്ചു. ചിത്രകാരനായിരുന്ന അബാവോ ശ്വാസകോശ അണുബാധയ്ക്ക് കീഴടങ്ങി, അത് ഒടുവില്‍ 2023 ജൂണിലായിരുന്നു മരണമടഞ്ഞത്. റിപ്പോര്‍ട്ട് അനുസരിച്ച്, സെജിയാങ് പ്രവിശ്യയിലെ ഷൗഷാനിലെ ഒരു വര്‍ക്ക് പ്രോജക്റ്റിലേക്ക് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അബാവോ ഒരു കരാര്‍ ഒപ്പിട്ടു. ഫെബ്രുവരി മുതല്‍ മെയ് വരെ എല്ലാ ദിവസവും അദ്ദേഹം Read More…