Oddly News

നദിക്കും മലനിരകൾക്കും മുകളിലൂടെ പറന്ന് യുവാവ്; ചൈനയിലെ അത്ഭുത ‘ഹോവർബോർഡ്’ പ്രകടനം വൈറൽ

ശാസ്ത്രസാഹിത്യത്തിലെ ഒരു ഭാവനയെ യഥാർത്ഥ്യമാക്കി മാറ്റിയിരിക്കുകയാണ് ചൈനയിൽ നിന്നുള്ള 26 വയസ്സുകാരനായ ഒരു സാങ്കേതികവിദ്യ പ്രേമി. മനുഷ്യരെ വഹിച്ച് പറക്കാൻ കഴിയുന്ന ഒരു ഹോവർബോർഡ് നിർമ്മിച്ചാണ് ഇയാൾ ശ്രദ്ധ നേടുന്നത്. രണ്ട് മാസത്തെ അധ്വാനത്തിന് ശേഷം സോങ് ഷിങ്‌യു എന്ന യുവാവ് പർവ്വതങ്ങൾക്കും യാങ്‌സി നദിക്കും നഗരവീഥികൾക്കും മുകളിലൂടെ ഇത് വിജയകരമായി പറത്തി പരീക്ഷിച്ചു. സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് ഈ വാർത്ത പുറത്തുവിട്ടത്. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ എൻഷി സ്വദേശിയായ സോങ്, സോഷ്യൽ മീഡിയയിൽ ‘അമേസിങ് Read More…

Oddly News

പേരക്കുട്ടിയെ വളർത്തിയത് 15 വർഷം; മകനിൽ നിന്ന് 51 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച് അമ്മ കോടതിയിൽ!

ചൈനയിലെ ഒരു കുടുംബവഴക്ക് അപൂർവ്വമായ ഒരു നിയമപോരാട്ടത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. തന്റെ പേരക്കുട്ടിയെ വളർത്താൻ കഴിഞ്ഞ 15 വർഷത്തോളമായി ചെലവഴിച്ച തുകയും പ്രയത്നവും കണക്കാക്കി, മകനിൽ നിന്ന് ഏകദേശം 51 ലക്ഷം രൂപ ($54,000) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു മുത്തശ്ശി രംഗത്തെത്തി. 2014-ൽ മകൻ ലിയാങ് വിവാഹമോചനം നേടിയതിനെത്തുടർന്നാണ് ഷു എന്ന മുത്തശ്ശി നാല് വയസ്സുള്ള പേരക്കുട്ടിയുടെ പ്രധാന സംരക്ഷകയായി മാറുന്നത്. സ്വന്തം ഭർത്താവുമായി പിരിഞ്ഞ ശേഷം മകന്റെ വീട്ടിലേക്ക് താമസം മാറ്റിയ ഷു, പിന്നീട് കുട്ടിയുടെ പൂർണ്ണ Read More…

Oddly News

ജനിച്ചപ്പോൾ മാറിപ്പോയി, വളർന്നത് വെറും 4 കിലോമീറ്റർ അകലെ! 37 വർഷത്തിന് ശേഷം സത്യമറിഞ്ഞ് യുവതികൾ

തെക്കൻ ചൈനയിലെ രണ്ട് സ്ത്രീകൾ, തങ്ങൾ 37 വർഷങ്ങൾക്ക് മുൻപ് ജനിച്ചപ്പോൾ ആശുപത്രിയിൽ വെച്ച് മാറിപ്പോയതാണെന്നും നാല് കിലോമീറ്റർ മാത്രം അകലെയാണ് വളർന്നതെന്നും തിരിച്ചറിഞ്ഞു. ജനിച്ചപ്പോൾ ആശുപത്രി അധികൃതർ വരുത്തിയ പിഴവാണ് ഇവരുടെ ജീവിതം വ്യത്യസ്ത വഴികളിലേക്ക് തിരിച്ചത്. 1989 ഒക്ടോബറിൽ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ക്വിംഗ്‌യാൻ പീപ്പിൾസ് ഹോസ്പിറ്റലിൽ 55 മിനിറ്റ് വ്യത്യാസത്തിലാണ് ഹുവാങ് ഷിയാവോലിനും ലി ഹുയിയും ജനിച്ചത്. ആ സമയത്ത് കുഞ്ഞുങ്ങളെ തിരിച്ചറിയാനുള്ള ബാൻഡുകൾ ആശുപത്രിയിൽ ഉപയോഗിച്ചിരുന്നില്ല. തുണിയിൽ വെച്ച പേരുള്ള കാർഡുകൾ മാത്രമാണ് Read More…

Featured Oddly News

ഇലോൺ മസ്‌ക് ബാർബിക്യു വൽക്കുന്നോ? വൈറലായി ചൈനക്കാരൻ അപരൻ ! വൻ ജനപ്രീതി, ബിസിനസ് ഇരട്ടിയായി!

ചൈനയിലെ ഒരു ബാർബിക്യൂ റെസ്റ്റോറന്റ് ഉടമയ്ക്ക് കോടീശ്വരനായ ടെക് സംരംഭകൻ ഇലോൺ മസ്കുമായുള്ള അസാധാരണമായ സാദൃശ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി . ചൈനീസ് സോഷ്യൽ മീഡിയയിൽ ഈ വാർത്ത വൻതോതിൽ പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ റെസ്റ്റോറന്റിലേക്ക് ആളുകളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഷാങ്സി പ്രവിശ്യയിലെ തോങ്ചുവാനിൽ റെസ്റ്റോറന്റ് നടത്തുന്ന 48 കാരനായ മാ ജിയാൻപിംഗ് ഉപഭോക്താക്കൾക്ക് ഭക്ഷണം വിളമ്പുന്ന വീഡിയോ ചൈനയിലെ പ്രശസ്തമായ ‘ഡൗയിൻ’ (Douyin) എന്ന ഷോർട്ട് വീഡിയോ പ്ലാറ്റ്‌ഫോമിൽ വൈറലായതോടെയാണ് Read More…

Featured Oddly News

പൊന്‍മുട്ടയിടുന്ന താറാവ്! വയറ്റില്‍ നിന്നും കര്‍ഷകന്‍ കണ്ടെത്തിയത് 1.6 ലക്ഷം രൂപയുടെ സ്വര്‍ണം

പൊന്മുട്ടയിടുന്ന താറാവിന്റെ കഥ കുട്ടിക്കാലം മുതല്‍ നമ്മളൊക്കെ കേട്ടിട്ടുള്ളതാണ്. ആ കഥ പോലെ തന്നെയെന്ന് പറയാവുന്ന തരത്തിലുള്ള ഒരു സംഭവമാണ് മധ്യചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള ലോങ്ഹുയി കൗണ്ടിയില്‍ നടന്നത്. താറാവിനെ അറുക്കുന്നതിനിടെ അതിന്റെ വയറ്റില്‍ നിന്ന് ഏകദേശം 1.6 ലക്ഷം രൂപ (12,000 യുവാന്‍) വിലമതിക്കുന്ന സ്വര്‍ണ്ണത്തരികള്‍ കര്‍ഷകന്‍ കണ്ടെത്തുകയായിരുന്നു. ലിയു എന്ന് പേരുള്ള ഗ്രാമീണനാണ് താറാവിന്റെ വയറ്റില്‍ തിളങ്ങുന്ന ചെറിയ തരികള്‍ ശ്രദ്ധിച്ചത്. സംശയം തോന്നിയ ലിയു ഒരു ‘ബേണിംഗ് ടെസ്റ്റ്’ നടത്തിയതോടെയാണ് ഇത് യഥാര്‍ത്ഥ Read More…