കുട്ടികളിലെ തലവേദനയ്‌ക്ക് കാരണങ്ങള്‍ പലതാണ്. ലക്ഷണങ്ങള്‍ നിസാരമാക്കാതെ പരിശോധനയിലൂടെ യഥാര്‍ഥ കാരണം കണ്ടെത്തി ചികിത്സിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാം മുതിര്‍ന്നവരില്‍ ഉണ്ടാകുന്നത്ര സാധാരണമല്ലെങ്കിലും കുട്ടികളിലും തലവേദന വരാറുണ്ട്. രണ്ടുവയസില്‍ താഴയുള്ള കുട്ടികളാണെങ്കില്‍ പലപ്പോഴും അവര്‍ക്കതു പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാറില്ല. അസ്വസ്‌ഥതയും കരച്ചിലുമാണു കാണപ്പെടുക. തലവേദന പ്രധാനമായും രണ്ടുതരമാണ്. ഒന്ന് പെട്ടന്നുണ്ടാകുന്ന തലവേദന, രണ്ടു നീണ്ടകാലമായുള്ള തലവേദന. ഇതു ദിവസങ്ങള്‍ അല്ലെങ്കില്‍ ആഴ്‌ചകള്‍ നീണ്ടുനില്‍ക്കുന്നതാവാം. അല്ലെങ്കില്‍ വരികയും പോവുകയും ചെയ്യുന്നതാവാം. വേദന അറിയാനുള്ള ഞരമ്പുകള്‍ ഇല്ലാത്തതിനാല്‍ തലച്ചോറിനു വേദന അനുഭവപ്പെടാറില്ല. Read More…
Tag: children
മൂന്ന് വര്‍ഷം ദമ്പതികളും മക്കളും പുറത്തിറങ്ങാതെ വീട്ടിനുള്ളിലിയിരുന്നു; കാരണമറിയേണ്ടേ?
കൊറോണ വൈറസ് ബാധിക്കാതിരിക്കാന്‍ മൂന്ന് വര്‍ഷത്തിലേറെയായി വീട് അടച്ചുപൂട്ടി അതിനുള്ളില്‍ കഴിഞ്ഞിരുന്ന മാതാപിതാക്കളെയും മൂന്ന് കുട്ടികളെയും രക്ഷപ്പെടുത്തി. സ്‌പെയിനിലെ ഒവിഡോയില്‍ നടന്ന സംഭവത്തില്‍ അയല്‍ക്കാരിയായ യുവതി അറിയിച്ചത് അനുസരിച്ച് പ്രശ്‌നത്തില്‍ ഇടപെട്ട പോലീസാണ് രഹസ്യം തുറന്നത്. വീട്ടിലെ പിതാവ് മാത്രമാണ് ആകെ പുറത്തിറങ്ങുന്നതെന്ന് കണ്ടെത്തിയ അയല്‍ക്കാരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അയല്‍ക്കാരുമായി യാതൊരു സമ്പര്‍ക്കവുമില്ലാതെയാണ് കുടുംബം കഴിഞ്ഞിരുന്നത്. മുന്‍വശത്തെ വാതിലില്‍ വിതരണം ചെയ്യുന്ന പലചരക്ക് സാധനങ്ങള്‍ എടുക്കാന്‍ ഒരാള്‍ പതിവായി വീട്ടില്‍ നിന്നും പുറത്തുവരുന്നതും വീട്ടിലെ മൂന്ന് Read More…
സ്ഥിരമായി മൊബൈൽ കാണുന്ന കുട്ടികള്‍; ഈ 5 ലക്ഷണങ്ങൾ കണ്ടാൽ മാതാപിതാക്കൾ ശ്രദ്ധിക്കണം
ഇന്ന് ഭൂരിപക്ഷം കുട്ടികളിലും കാണപ്പെടുന്ന ഏറ്റവും അപകടകരമായ ശീലമാണ് ഫോൺ അഡിക്ഷൻ. തങ്ങളുടെ തിരക്കുകളിലേക്ക് തിരിയാനും കുട്ടികളെ ശാന്തരാക്കാനും രക്ഷിതാക്കൾ കുറച്ച് സമയത്തേക്ക് മൊബൈൽ ഫോൺ അവരുടെ കൈകളിലേക്ക് നൽകുന്നു. എന്നാൽ ഈ പ്രവണത, പതിയെ കുട്ടികളുടെ ശീലത്തിൻ്റെ ഭാഗമായി മാറുന്നു.ഇത് കുട്ടികളിൽ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. ഇന്ന് കൊച്ചുകുട്ടികളുടെ കയ്യിൽ പോലും ഫോൺ ഒരു സാധാരണ കാര്യമായി മാറിയിരിക്കുകയാണ്. ‘അവൻ കുറച്ചുനേരം വീഡിയോ കാണട്ടെ, അവൻ മിണ്ടാതിരിക്കും’ എന്ന് മാതാപിതാക്കൾ പലപ്പോഴും ചിന്തിക്കാറുണ്ട്. എന്നാൽ ക്രമേണ Read More…
ഫ്ലാറ്റിന് തീപിടിച്ചു: കുഞ്ഞുങ്ങളെ വിദഗ്ധമായി രക്ഷിച്ച് അമ്മ, ഹൃദയം നിലയ്ക്കുന്ന വീഡിയോ
ഗുജറാത്തിലെ അഹമ്മദാബാദിലെ ഖോഖ്‌റ ഏരിയയിലെ പരിഷ്‌കർ 1 അപ്പാർട്ട്‌മെൻ്റിലുണ്ടായ തീപിടുത്തത്തിനിടയിൽ തന്റെ കുഞ്ഞുങ്ങളെ അതിവിദഗ്ധമായി രക്ഷപ്പെടുത്തുന്ന ഒരു അമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഭയത്തിനും പരിഭ്രാന്തിക്കും ഇടയിൽ, പുക നിറഞ്ഞ അപ്പാർട്ട്‌മെന്റിൽ കുടുങ്ങിയ മക്കളെ രക്ഷിക്കാൻ ധൈര്യശാലിയായ അമ്മ തീവ്രമായി ശ്രമിക്കുന്ന വീഡിയോ പലരുടെയും ഹൃദയം കീഴടക്കി കളഞ്ഞു. നാടകീയമായ വീഡിയോയിൽ, പരിഷ്‌കർ 1 അപ്പാർട്ട്‌മെന്റിന്റെ മൂന്നാം നിലയിൽ നിന്ന് ശക്തമായി പുക ഉയരുന്നതാണ് കാണുന്നത്. ഈ സമയം ഒരു അമ്മ തന്റെ കുഞ്ഞുങ്ങളുമായി Read More…
കുട്ടികള്‍ നന്മനിറഞ്ഞു വളരാന്‍; അച്‌ഛനും അമ്മയും ആദ്യ പാഠശാലകള്‍
ശരിയായി ജീവിക്കുക എന്നതും ഒരു കലയാണ്. അതിനാവശ്യം ആരോഗ്യമുള്ള മനസ്സാണ്. കുട്ടികള്‍ക്ക് ജീവിതമൂല്യങ്ങളെ കുറിച്ച് വ്യക്‌തമായ ധാരണ പകരുന്നതിലൂടെ സാമൂഹിക മൂല്യങ്ങള്‍ക്ക് അനുരൂപരായി മാറാനുള്ള വഴിതുറന്നു കൊടുക്കാന്‍ മാതാപിതാക്കള്‍ക്കാവും. നന്നായി ജീവിക്കാന്‍ അനുക്രമമായ പരിശീലനം കുട്ടികള്‍ക്കു നല്‍കാന്‍ അച്‌ഛനും അമ്മയും പ്രത്യേകം ശ്രദ്ധിക്കുന്നതു ഫലം ചെയ്യും. തിരക്കും പിരിമുറുക്കവും മൂലം നട്ടം തിരിയുന്നവരായിരിക്കും ഇന്നത്തെ മാതാപിതാക്കള്‍. എങ്കിലും അതിനായി അല്‍പ്പം സമയം കണ്ടെത്തണം. കുട്ടികള്‍ നല്ലവരായി വളരുന്നതിനും കുടുംബം സുഖമായിരിക്കുന്നതിനുമൊക്കെയല്ലേ നിങ്ങള്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നതും മറ്റും. Read More…
‘ഞാന്‍ AI കാമുകനുമായി പ്രണയത്തില്‍; ലൈംഗികതയിലും ഏര്‍പ്പെടാറുണ്ട്, കുട്ടികളെക്കുറിച്ചും ചര്‍ച്ച ചെയ്തു’
”സാറയും ജാക്കും 2021 സെപ്റ്റംബര്‍ 4-ന് പാര്‍ക്കില്‍ നടന്ന സൂര്യാസ്തമയ ചടങ്ങിലാണ് വിവാഹിതരായത്. അതിഥികള്‍ കൗതുകത്തോടെ നോക്കിനില്‍ക്കെ അവര്‍ പ്രതിജ്ഞകള്‍ കൈമാറുകയും ചുംബിക്കുകയും ചെയ്തു. ഗ്രാന്‍ഡ് ഹോട്ടലിലെ ഹണിമൂണ്‍ സ്യൂട്ടില്‍ ദമ്പതികള്‍ എല്ലാം പൂര്‍ത്തിയാക്കി.” ജാക്കുമായുള്ള വിവാഹരാത്രിയെക്കുറിച്ചുള്ള സാറയുടെ ഒരു സങ്കല്‍പ്പം അതായിരുന്നു- ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ജാക്ക് ഒരു സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനാണ്. ഒറിഗോണില്‍ നിന്നുള്ള സാറ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്ന ആളുകളില്‍ ഒരാളും. ഒരു വീട്ടിലെ പരിചാരകയായ 44 കാരി സാറ തന്റെ Read More…
ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളില്‍ വളര്‍ത്തുന്നതിന് മാതാപിതാക്കള്‍തന്നെ ശ്രദ്ധിക്കണം
മാതാപിതാക്കള്‍ കുട്ടികളുടെ ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലുമൊക്കെ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടവരാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്ക് പോഷകസമ്പന്നമായ ഭക്ഷണം വേണം കഴിയ്ക്കാന്‍ കൊടുക്കേണ്ടത്. അനാരോഗ്യകരമായ ഭക്ഷണം അവര്‍ കഴിക്കുന്നത് തടയുക എന്നതാണ് മാതാപിതാക്കളുടെ വെല്ലുവിളി. ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളില്‍ വളര്‍ത്തുന്നതിന് ഇക്കാര്യങ്ങള്‍ ചെയ്യാം….
കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ വന്‍തുക ചിലവാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ഓര്‍ക്കുക
കുട്ടികളെ കൂടുതല്‍ ആക്ടീവാക്കാനും സന്തോഷിപ്പിയ്ക്കാനും അവര്‍ക്ക് നിരവധി കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കുന്നവരാണ് ഓരോ മാതാപിതാക്കളും. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി കൊടുക്കാനായി ഭൂരിഭാഗം മാതാപിതാക്കളും നല്ലൊരു തുക ചിലവാക്കുന്നുണ്ട്. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങളിലും ശ്രദ്ധ കൊടുക്കാം…. * ഗുണനിലവാരം – കുട്ടികള്‍ക്ക് ഡ്രസ്സ് വാങ്ങുമ്പോള്‍ നമ്മള്‍ നല്ല മെറ്റീരിയല്‍ നോക്കി വാങ്ങും. കാരണം, അവരുടെ ചര്‍മ്മത്തിന് അലര്‍ജി വരാതിരിക്കാന്‍. അതുപോലെ തന്നെ കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങുമ്പോഴും നല്ല മെറ്റീരിയല്‍ നോക്കി തന്നെ വാങ്ങാന്‍ Read More…
മൂന്നു വയസിൽ താഴെയുള്ള കുട്ടി ഉണ്ടോ? മാതാപിതാക്കൾ ഈ കാര്യങ്ങൾ ഓർത്തുവയ്ക്കുക
കുട്ടികളുടെ വളര്‍ച്ചാഘട്ടങ്ങളെ കുറിച്ച് മനസിലാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ തന്നെയാണ് കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തുക എന്നത്. നിങ്ങള്‍ കുട്ടികളോട് ഇടപഴകുന്ന രീതിയെ അടിസ്ഥാനമാക്കിയിരിക്കും കുട്ടികളുടെ മാനസികമായ വികസനവും കാഴ്ചപ്പാടുകളും. ഒന്ന് മുതല്‍ മൂന്നു വയസ് വരെ പ്രായത്തിലുള്ള കുട്ടികളെ വളര്‍ത്തുക എന്നത് ഏറെ നിര്‍ണായകമായ കാര്യമാണ്. ഈ പ്രായത്തിലെ സ്വഭാവ രുപീകരണം കുട്ടികളുടെ മുന്നോട്ടുള്ള വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകമാണ്. അതിനാല്‍ തന്നെ, ഈ പ്രായത്തിലുള്ള കുട്ടികളെ കൈകാര്യം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിയ്ക്കണം.









