Oddly News

കുരുന്നിന് സിഗരറ്റും ബിയറും; ‘റീൽ’ ഭ്രാന്തിൽ പിഞ്ചുകുഞ്ഞിനോട് ക്രൂരത-വീഡിയോ വൈറലായതോടെ വൻ പ്രതിഷേധം

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഒരു കൊച്ചു കുട്ടിക്ക് ടിന്നിലടച്ച പാനീയവും (മദ്യമെന്ന് സംശയിക്കുന്നു) സിഗരറ്റും നൽകുന്ന ഒരാളെയാണ് വീഡിയോയിൽ കാണുന്നത്. രാജസ്ഥാനിൽ നിന്നുള്ളതാണെന്ന് പറയപ്പെടുന്ന ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കുറ്റവാളിക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഗൗരവമായ ആശങ്കയുണ്ടെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെടുന്നു. ബൈക്കിലിരിക്കുന്ന ഒരാൾ ഒരു ചെറിയ കുട്ടിക്ക് ബിയർ ക്യാനും കത്തുന്ന സിഗരറ്റും കൈമാറുന്നതാണ് ഈ അസ്വസ്ഥജനകമായ ദൃശ്യങ്ങളിലുള്ളത്. ക്യാനിൽ നിന്ന് Read More…

Featured Lifestyle

നിങ്ങള്‍ ചെയ്യുന്ന ഈ 3 തെറ്റുകൾ കുട്ടികളുടെ ബുദ്ധിശക്തി ഇല്ലാതാക്കും…

മാതാപിതാക്കള്‍ കുട്ടികളുടെ ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും പഠന കാര്യത്തിലുമൊക്കെ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടവരാണ്. മാതാപിതാക്കള്‍ക്ക് മിക്കവര്‍ക്കും കുട്ടിയെ എങ്ങനെ പഠിപ്പിച്ചു തുടങ്ങണം എന്ന കാര്യത്തില്‍ വളരെ ആശങ്കയും ഉണ്ടാകും. ഓരോ കുട്ടിയും മറ്റൊരാളില്‍ നിന്നും കഴിവിലും ചിന്തയിലും വ്യത്യസ്തമായിരിക്കും. അക്കാദമിക് വിഷയങ്ങളില്‍ കുട്ടിക്ക് താല്പര്യം ജനിപ്പിക്കും വിധം വേണം കുട്ടിയെ  ഓരോ പുതിയ വിഷയങ്ങളുമായി പരിചയപ്പെടുത്തുവാന്‍. കുട്ടികളുടെ നന്മയ്ക്കായി മാതാപിതാക്കള്‍ ചെയ്യുന്ന പല കാര്യങ്ങളും അവരുടെ ബ്രയിന്‍ ഡെവെലപ്‌മെന്റിനെ ബാധിക്കാറുണ്ട്. ഇത്തരത്തില്‍ മാതാപിതാക്കള്‍ ചെയ്യുന്ന തെറ്റുകളെ കുറിച്ച് അറിയാം….. Read More…

Featured

കോവിഡ് പേടിച്ച് മൂന്ന് വര്‍ഷത്തേക്ക് പുറംലോകം കാണിച്ചില്ല ; ഇറ്റാലിയന്‍ നഗരത്തില്‍ രണ്ട് പ്രേതക്കുട്ടികള്‍

കോവിഡ് പേടിച്ച് പുറംലോകത്തില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന രണ്ടു കുട്ടികളെ ഇറ്റലിയില്‍ കണ്ടെത്തി. ഇറ്റാലിയന്‍ പത്രങ്ങള്‍ ‘പ്രേത കുട്ടികള്‍’ എന്ന് വിശേഷിപ്പിച്ച മൂന്ന് വര്‍ഷത്തോളം ലോകത്തില്‍ നിന്നകന്ന് ഒറ്റപ്പെട്ട് ജീവിച്ച രണ്ട് കുട്ടികളെ ഒരു ഫാമിലാണ് കണ്ടെത്തിയത്. ഏപ്രിലില്‍, വടക്കന്‍ ഇറ്റലിയിലെ ലോറിയാനോയ്ക്ക് സമീപം പിഡ്‌മോണ്ടില്‍ നിന്നും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ആള്‍ക്കാരെ ഒരു പ്രദേശത്തുനിന്ന് ഒഴിപ്പിക്കുന്നതിനിടെ, ഒമ്പതും ആറും വയസ്സുള്ള ആണ്‍കുട്ടികളെയാണ് കണ്ടെത്തിയത്. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കുട്ടികള്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ മാതാപിതാക്കളോടൊപ്പം ഏകാന്തതയില്‍ Read More…

Crime

ആറുവയസ്സുള്ള മകനെ ചങ്ങലയ്ക്കിട്ടു പിറ്റ്ബുള്ളിന് ആക്രമിക്കാന്‍ ഇട്ടുകൊ ടുത്തു ; അമ്മയ്ക്ക് 19 വര്‍ഷം തടവ്

നായയെ എടുക്കാന്‍ വിസമ്മതിച്ചതിന് ആറുവയസ്സുള്ള മകനെ പിറ്റ്ബുള്‍ ഇനത്തിലെ വളര്‍ത്തുനായയ്ക്ക് മുന്നിലേക്ക് ഇട്ടുകൊടുത്ത മാതാവിന് 19 വര്‍ഷം തടവുശിക്ഷ. കുട്ടി മൃഗത്തിന്റെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും സ്വയം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തൊണ്ടയില്‍ ഗുരുതരമായ മുറിവേറ്റു. സംഭവത്തില്‍ മാതാവിന് ഒഹായോ കോടതി 19 വര്‍ഷം തടവിന് ശിക്ഷിച്ചു. മകന് മാതാവ് ശിക്ഷ നടപ്പാക്കിയത് കൈവിലങ്ങ് ഇട്ടായിരുന്നു. 2024 ഓഗസ്റ്റ് 17 നായിരുന്നു സംഭവം. 28 കാരിയായ ആഞ്ജലീന വില്യംസാണ് ശിക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി മകനെ പിറ്റ്ബുള്ളിന് ആക്രമിക്കാന്‍ Read More…

Oddly News

ജീവന്‍ വേണോ, ഭക്ഷണം വേണോ ? ഭൂകമ്പ സമയത്ത് ഭക്ഷണം തേടി വീട്ടിലേക്ക് ഓടുന്ന കുട്ടി, വൈറല്‍ വീഡിയോ

ഭൂകമ്പം മൂലം വീട് കിടന്ന് കുലുങ്ങുമ്പോള്‍ പോലും അവസാനമായി ഭക്ഷണവും വിട്ടുകളയാത്ത ആണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു.തെക്കന്‍ ചൈനയില്‍ നിന്നുള്ള വളരെ രസകരമായ നിമിഷം വൈറലായി. ജൂണ്‍ 23-ന് ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ക്വിംഗ്യുവാനിലാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. മിക്ക ആളുകളും സഹജമായി സുരക്ഷിത സ്ഥലത്തേക്ക് ഓടുമ്പോള്‍ കൊച്ചുകുട്ടിയുടെ മുന്‍ഗണനകള്‍ ഇന്റര്‍നെറ്റില്‍ വലിയ ചിരി ഉയര്‍ത്തിവിട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നിമിഷത്തിന്റെ വീഡിയോയില്‍, ഭൂകമ്പസമയത്ത് പയ്യന്‍ വീട്ടില്‍ ഭക്ഷണം കഴിക്കുന്നത് കാണാം. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് Read More…

Myth and Reality

സ്കാനിംഗില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ തലയില്‍ ‘ദൈവത്തിന്റെ കൈ’; അനുഗ്രഹമെന്ന് ദമ്പതികള്‍, വിചിത്രമായ കാഴ്ച

അള്‍ട്രാസൗണ്ടില്‍ വിചിത്രമായ ഒരു കാഴ്ച കണ്ടതിനെ തുടര്‍ന്ന് തന്റെ കുഞ്ഞിന് ‘ദൈവത്തിന്റെ കൈ’ അനുഗ്രഹം ലഭിച്ചതായി വിശ്വസിച്ച് കെന്റക്കിയിലെ ഒരു സ്ത്രീ. 32-ആഴ്ചത്തെ സ്‌കാനില്‍ ഗര്‍ഭപാത്രത്തില്‍ കുട്ടിയുടെ തലയില്‍ ഒരു വലിയ കൈ തഴുകുന്നത് പോലെയുള്ള ദൃശ്യമാണ് കാണുന്നത്. എട്ട് മാസം ഗര്‍ഭിണിയായ അമാന്‍ഡ ഫോസ്റ്റര്‍ ഒരു ആണ്‍കുഞ്ഞിനെയാണ് ഗര്‍ഭം ധരിച്ചത്. ഗര്‍ഭാവസ്ഥയുടെ തുടക്കത്തില്‍ തന്നെ ഹൃദയസംബന്ധമായ അസുഖം കണ്ടെത്തിയതിന് ശേഷം, കുഞ്ഞിന്റെ മേല്‍ കൈ വയ്ക്കാന്‍ ആവശ്യപ്പെട്ട് താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമായിരുന്നെന്ന് 33 കാരി പറഞ്ഞു. Read More…

Oddly News

കട്ടിലിനടിയില്‍ ‘ഭൂത’മില്ലെന്ന് കുഞ്ഞിന് തെളിയിച്ച് കൊടുക്കാന്‍ ശ്രമിച്ചു ; പക്ഷേ ശരിക്കും അവിടെ ആളുണ്ടായിരുന്നു…!

കുട്ടികളെ ഭയപ്പെടുത്തി അനുസരിപ്പിക്കാന്‍ മിക്ക മാതാപിതാക്കളും ഉപയോഗിക്കുന്ന തന്ത്രമാണ് കട്ടിലനടിയില്‍ ഭൂതമുണ്ടെന്ന് നടത്തുന്ന പ്രസ്താവന. എന്നാല്‍ താന്‍ നോക്കുന്ന കുഞ്ഞിനെ ഈ ഭയത്തില്‍ നിന്നും അകറ്റാന്‍ അങ്ങിനെ പറയുന്നത്് നുണയാണെന്നും വ്യാജമാണെന്നും തെളിയിക്കാന്‍ ശ്രമിച്ച ആയയ്ക്ക് പക്ഷേ കണ്ടെത്താനായത് കുട്ടിയുടെ കട്ടിലിനടിയില്‍ കിടക്കുന്ന നിലയിലുള്ള ശരിക്കുമുള്ളയാളെ. കന്‍സാസിനെ ഒരു ബേബി സിറ്റര്‍ക്കായിരുന്നു ഞെട്ടിപ്പിക്കുന്ന ഈ അനുഭവം. തന്റെ കട്ടിലിനടിയില്‍ ഒരു ‘ഭൂതം’ ഇല്ലെന്ന് ഒരു കുട്ടിയെ കാണിക്കാന്‍ ശ്രമിച്ചപ്പോള്‍ കട്ടിലിനടിയില്‍ ഒരു അപരിചിതന്‍ ഒളിച്ചിരിക്കുന്നതായി അവര്‍ കണ്ടെത്തി. Read More…

Lifestyle

കുഞ്ഞുങ്ങളെ കാര്‍ട്ടൂണ്‍ കാണാന്‍ അനുവദിക്കാമോ? സ്വഭാവ രുപീകരണത്തെ ബാധിക്കും, ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ കാണുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ അമിതമായി കുട്ടികള്‍ കാര്‍ട്ടൂണ്‍ കാണുന്നത് അത്ര നല്ല ശീലം അല്ല. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സ്വഭാവം കുട്ടികളുടെ സ്വഭാവത്തെയും സ്വാധീനിക്കുന്നു. വീട്ടില്‍ വളരെ വിനയത്തോടെ പെരുമാറുന്ന കുട്ടി, സ്‌കൂളില്‍ എത്തിയാല്‍ ആകെ പ്രശ്‌നക്കാരനായി മാറുന്നു. കാര്‍ട്ടൂണ്‍ കാണല്‍ ഒരു കുഞ്ഞിന്റെ സ്വഭാവ രുപീകരണത്തെ ബാധിക്കുന്ന രീതിയാണിത്. കുഞ്ഞുങ്ങളെ കാര്‍ട്ടൂണ്‍ കാണാന്‍ അനുവദിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം.

Good News Oddly News

രണ്ടുതവണ ‘ജനിച്ച’വന്‍; ഗര്‍ഭപാത്രം പുറത്തെടുത്ത് കുഞ്ഞിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ, ശേഷം അമ്മയുടെ ഉള്ളില്‍ തിരികെവച്ചു !

അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍വച്ച് നട്ടെല്ലിന് അസാധാരണ ഓപ്പറേഷന്‍ നടത്തിയ 26 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് സുഖം പ്രാപിച്ചു വളരുന്നു. അമ്മയുടെ വയറ്റില്‍ നിന്നും ഗര്‍ഭപാത്രം താല്‍ക്കാലികമായി പുറത്തെടുത്ത് ഓപ്പറേഷന്‍ നടത്തിയ ശേഷം വീണ്ടും ഗര്‍ഭപാത്രം മാതാവിന്റെ വയറിനുള്ളില്‍ വെച്ച് തുന്നിക്കെട്ടുകയായിരുന്നു. ഗര്‍ഭപാത്രത്തിനുള്ളിലെ സങ്കീര്‍ണ്ണമായ താക്കോല്‍ദ്വാര ശസ്ത്രക്രിയ പൂര്‍ത്തിയാക്കി യത് ഇംഗ്ലീഷ് വനിത സെറീന നൈയ്ക്കിനായിരുന്നു. കഴിഞ്ഞ വര്‍ഷം 20 ആഴ്ചത്തെ ഗര്‍ഭ പരിശോധനയ്ക്കിടെ 24 കാരിയായ യുവതിയോട് ഗര്‍ഭസ്ഥ ശിശുവിന് സ്പൈന ബിഫിഡ എന്ന അവസ്ഥ ഉണ്ടെന്ന് Read More…