Oddly News

മുൻകാമുകിയുടെ കോഴിയെ മോഷ്ടിച്ച് കടന്നു: യുവാവിനെ കയ്യോടെ പൊക്കി പോലീസ്

മുൻകാമുകിയുടെ പോളി എന്ന്‌ പേരുള്ള കോഴിയെ മോഷ്ടിച്ച യുവാവിനെ കൈയ്യോടെ പിടികൂടി പോലീസ്. സംഭവത്തിന്റെ നാടകീയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോ കാണികളിൽ ഒരേ സമയം ആശ്ചര്യവും ചിരിയും നിറച്ചിരിക്കുകയാണ്. കിറ്റ്‌സാപ്പ് കൗണ്ടി ഷെരീഫിൻ്റെ ഓഫീസാണ് ദൃശ്യങ്ങൾ എക്‌സിൽ പങ്കിട്ടത്, “പട്രോളിംഗ് നടത്തുന്നതിനിടെ തട്ടിക്കൊണ്ടുപോയ കോഴിയെ വീണ്ടെടുത്തു” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യുഎസിലെ വാഷിംഗ്ടൺ സ്‌റ്റേറ്റിലെ കിറ്റ്‌സാപ് കൗണ്ടിയിലാണ് സംഭവം. വീഡിയോയുടെ തുടക്കത്തിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന യുവാവിനോട് പോലീസുകാരൻ, “പേടിക്കണ്ട, നിന്റെ കോഴിയെ Read More…

Oddly News

കണ്ടംവഴി ഓടി! പൂവൻകോഴിയെ ആക്രമിക്കാൻ ചെന്ന യുവാവിന് കിട്ടിയത് എട്ടിന്റെ പണി, രസകരമായ വീഡിയോ വൈറൽ

മൃഗങ്ങൾ തമ്മിലുള്ള മിക്ക പോരാട്ടങ്ങളിലും വലുപ്പം അനുസരിച്ചാണ് ആളുകൾ വിജയിയെ നിർണയിക്കുന്നത്. എന്നാൽ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പോരാട്ടത്തിൽ ആരാണ് വിജയിക്കുക? അതിനുള്ള ഉത്തരമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. ഒരു പൂവൻകോഴിയെ ആക്രമിക്കാനെത്തിയ യുവാവിന് കിട്ടിയ എട്ടിന്റെ പണിയാണ് വീഡിയോയിൽ കാണുന്നത്. വൈറലാകുന്ന ദൃശ്യങ്ങളിൽ അനായാസ വിജയം പ്രതീക്ഷിച്ച് ഒരു യുവാവ് വടിയുമായി കോഴിയെ ആക്രമിക്കാൻ ശ്രമിക്കുന്നതാണ് കാണുന്നത്. ആദ്യം, കോഴി പ്രതികരിക്കാതെ നിന്നെങ്കിലും വീണ്ടും വടിയുമായി ആക്രമിക്കാനെത്തിയ യുവാവിന് നേരെ കോഴി പറന്നു Read More…

Lifestyle

ഇന്ത്യയില്‍ നോണ്‍വെജ് ഏറ്റവും കുറവ് കഴിക്കുന്ന സംസ്ഥാനം ഏതാണ്? സോറി…അത് കേരളമല്ല

ഇന്ത്യയിലുടനീളമുള്ള ഭക്ഷണ ശീലങ്ങള്‍ വ്യത്യസ്തമാണ്. പല വ്യക്തികള്‍ക്കും, സസ്യാഹാരം പിന്തുടരുന്നത് അവരുടെ സംസ്‌കാരത്തിന്റെയും മതവിശ്വാസങ്ങളു ടെയും അവിഭാജ്യ ഘടകമാണ്. എന്നിരുന്നാലും ഇന്ത്യന്‍ പാചക പാരമ്പര്യത്തില്‍ മാംസത്തിന് ഒരു പ്രധാന പങ്കുണ്ട്. ഇന്ത്യയില്‍ സസ്യാഹാരികളുടെ ജനസംഖ്യ 1 ശതമാനത്തില്‍ താഴെയാണ്. 2015-16-ല്‍ നടത്തിയ ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം, ഏകദേശം 78 ശതമാനം സ്ത്രീകളും 70 ശതമാനം പുരുഷന്മാരും മത്സ്യം, ചിക്കന്‍, അല്ലെങ്കില്‍ മാംസം എന്നിവ ആഴ്ചതോറും കഴിക്കുന്നു. കൂടാതെ, ഏറ്റവും കൂടുതല്‍ മാംസാഹാരം ഉപയോഗിക്കുന്ന സംസ്ഥാനങ്ങളെ സര്‍വേയില്‍ Read More…

Healthy Food

ഇറച്ചിക്കോഴി കഴിക്കാന്‍ ഭയക്കേണ്ടതുണ്ടോ? പിന്നിലെ വാസ്തവമെന്ത്?

ഇറച്ചിക്കോഴികളുടെ വളര്‍ച്ചയ്ക്കായി ഹോർമോണുകളും ആന്റിബയോട്ടിക്കുകളും ഉപയോഗിക്കുന്നുവെന്ന പ്രചാരണം നാട്ടില്‍ ഒരുപാട് കാലമായുണ്ട്. വളരെ കുറച്ച് നാളുകള്‍ കൊണ്ട് (ആറാഴ്ച) രണ്ട് കിലോയോളം തൂക്കം വയ്ക്കുന്നതാണ് ഈ പ്രചാരണങ്ങൾക്കൊക്കെ കാരണം. ഇറച്ചിക്കോഴികള്‍ വളരുന്നത് പോലെ എത്ര തന്നെ തീറ്റ നല്‍കിയാലും നാടന്‍ കോഴികള്‍ വളരാറില്ലല്ലോ?. മികച്ച തീറ്റയോട് പെട്ടെന്ന്തന്നെ പ്രതികരിക്കാന്‍ ശേഷിയുള്ള ഇനങ്ങളെ വികസിപ്പിച്ചെടുത്ത് അവയ്ക്ക് മികച്ച തീറ്റ നല്‍കി വളര്‍ത്തുന്നതാണ് ചുരുങ്ങിയ നാളുകള്‍കൊണ്ട് വളര്‍ച്ച കൈവരിക്കുന്നതിന് കാരണം. വളര്‍ച്ചയുടെ 5 ആഴ്ച വരെ ഇറച്ചിക്കോഴികള്‍ക്ക് പ്രോട്ടീന്‍ അധികവും Read More…

Oddly News

കോഴിഫാമിന് വായ്പ; ബാങ്ക്മാനേജര്‍ തട്ടിയത് 39,000 രൂപയുടെ നാടന്‍ കോഴി…!

കോഴിഫാം വിപുലീകരിക്കാന്‍ വായ്പയ്ക്ക് അപേക്ഷിച്ച കര്‍ഷകനില്‍ നിന്നും ബാങ്ക്മാനേജര്‍ തട്ടിയത് 39,000 രൂപയുടെ നാടന്‍ കോഴികള്‍. ഈ പണത്തിന്റെ മൂല്യത്തിനുള്ള കോഴിയിറച്ചിയായിരുന്നു ഇത്. വായ്പയൊട്ട് കര്‍ഷകന് അനുവദിച്ചതുമില്ല. ഛത്തീസ്ഗഡിലെ മസ്തൂരിയിലായിരുന്നു സംഭവം. ലോണിന്റെ 10 ശതമാനത്തോളം തുക കമ്മീഷന്‍ അടിച്ച ശേഷമായിരുന്നു കോഴിയിറച്ചിയും തട്ടിയത്. രൂപ്ചന്ദ് മന്‍ഹര്‍ എന്ന കര്‍ഷകനാണ് തന്റെ കോഴിവളര്‍ത്തല്‍ ബിസിനസ്സ് വിപുലീകരിക്കാന്‍ സ്വപ്‌നം കണ്ട് ബാങ്കിനെ സമീപിച്ചത്. ബിലാസ്പൂര്‍ ജില്ലയിലെ മസ്തൂരിയിലെ ബാങ്ക് ശാഖയില്‍ ആയിരുന്നു വായ്പയ്ക്കായി ചെന്നത്. കമ്മീഷന്‍ ആവശ്യപ്പെട്ടപ്പോള്‍ കോഴികളെ Read More…

The Origin Story

ആദ്യം വന്നത് കോഴിയാണോ മുട്ടയാണോ? പരിണാമ ശാസ്ത്രം ഉത്തരം കണ്ടെത്തി

“ആദ്യം വന്നത് കോഴിയാണോ മുട്ടയാണോ?” എന്നത് ഏറ്റവും പഴക്കമുള്ള ചോദ്യങ്ങളില്‍ ഒന്നാണ്. നൂറ്റാണ്ടുകളായുള്ള ഈ ചോദ്യത്തിന്, പരിണാമ ശാസ്ത്രം ശ്രദ്ധേയമായ ഒരു ഉത്തരം നൽകുന്നു. കോഴികൾ പ്രത്യക്ഷപ്പെടുന്നതിന് ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മുട്ടകൾ നിലനിന്നിരുന്നതായി ശാസ്ത്രജ്ഞർ ഉറപ്പിച്ചു പറയുന്നു. ജന്തുശാസ്ത്ര റിപ്പോർട്ടറും ഇൻഫിനിറ്റ് ലൈഫിൻ്റെ രചയിതാവുമായ ജൂൾസ് ഹോവാർഡ് പറയുന്നത് ആദ്യത്തെ മുട്ട ജീവന്റെ ഉത്ഭവവുമായി സങ്കീർണ്ണമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ജനിതക വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ജീവിവർഗങ്ങളുടെ നിലനിൽപ്പിൽ മുട്ടകൾ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ആദ്യകാല Read More…

Good News

കാല്‍പ്പാദം ഇല്ലാത്ത കോഴിക്ക് ആരാധകര്‍ അയച്ചു കൊടുത്തത് 60 ജോഡി ചെറിയ ഷൂസുകളും ബൂട്ടുകളും

കാലിഫോര്‍ണിയയിലെ മീക്ക് ഡെവിഗ്നന്റെ നബ്‌സ് എന്ന കോഴിക്കാണ് സോഷ്യല്‍മീഡിയയിലൂടെ സ്‌നേഹം വഴിഞ്ഞൊഴുകിയത്. അസുഖബാധിതനായ നിലയിലാണ് ഡെവിഗ്നന് കാല്‍വിരലുകള്‍ നഷ്ടമായ മലേഷ്യന്‍ സെറാമ ഇനത്തില്‍പ്പെട്ട കോഴിയെ ദത്തെടുത്ത്. അസുഖബാധിതയായി അവശ നിലയില്‍ കിട്ടിയ കോഴിയെ ഉടമ കൃത്യമായി പരിപാലിച്ച് ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവന്നു. കാല്‍വിരലുകള്‍ ഇല്ലാത്ത കോഴിയെ നബ്‌സ് എന്ന് പേരിട്ടായിരുന്നു പരിപാലിച്ചിരുന്നത്. ശ്രദ്ധയോടെയുള്ള ഈ പരിപാലനവും സ്‌നേഹവും കൊണ്ട് അവള്‍ വീട്ടിലെ ഏറ്റവും അംഗീകാരമുള്ള വളര്‍ത്തുജീവിയായി മാറി. വീട്ടിലെ നായ്ക്കള്‍, പൂച്ചകള്‍, ഗിനി പന്നികള്‍, കൂടാതെ മറ്റ് Read More…