Oddly News

ബട്ടണില്‍ ഒന്ന് വിരലമര്‍ത്തിയാല്‍ ഏത് പട്ടിക്കും ചാറ്റ് ചെയ്യാം!

കാലത്തിനനുസരിച്ച് സകലതിനും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന സമയത്ത് നായകളെയും മാറ്റാന്‍ ഗവേഷകര്‍. നായകള്‍ക്കായി അവതരിപ്പിക്കുന്നത് സ്മാര്‍ട്ട് ബട്ടണുകള്‍! നായകളുടെ മനസ് അറിയാന്‍ സൗണ്ട്ബോര്‍ഡ് ബട്ടണുകള്‍ സഹായിക്കുമെന്നാണു കാലിഫോര്‍ണിയ സാന്‍ ഡീഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ അവകാശപ്പെടുന്നത്. കോവിഡ് കാലത്താണു ചില ഗവേഷകര്‍ നായകളെ ബട്ടണുകള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്താന്‍ പ്രേരിപ്പിച്ചത്. കമ്പ്യൂട്ടറുകളിലും സ്മാര്‍ട്ട് ഫോണുകളിലും കാണുന്ന ബട്ടനുകളായിരുന്നു അവര്‍ക്കു പ്രചോദനമായത്. ചില നായകളുടെ ആശയവിനിമയ കഴിവുകള്‍ തങ്ങളെ അമ്പരപ്പിച്ചെന്നാണു ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഇതേ രീതി പൂച്ചകളില്‍ പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു. Read More…