മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ശ്രദ്ധേയ വേഷങ്ങളില്‍ തിളങ്ങി കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് പാര്‍വതി കൃഷ്ണ. സംഗീത സംവിധായകനും ഗായകനുമായ ബാലഗോപാലാണ് പാര്‍വതിയെ വിവാഹം ചെയ്തത്. 2020 ഡിസംബറിലാണ് പാര്‍വതിക്ക് ഒരു ആണ്‍ കുഞ്ഞ് പിറന്നത്. തന്റേയും കുടുംബത്തിന്റേയും ഓരോ വിശേഷങ്ങളും പാര്‍വ്വതി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മറ്റു താരങ്ങളെ പോലെ യൂട്യൂബിലൂടെ എപ്പോഴും പുത്തന്‍ വിശേഷങ്ങളുമായി എത്താറുണ്ട് താരം. വ്ളോഗിങ്ങില്‍ വളരെ സജീവമാണ് നടി. മകന്റെ ജനനം മുതല്‍ ഓരോ വിശേഷങ്ങളും പാര്‍വ്വതി ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. Read More…
Tag: celebrity
മേക്കപ്പ് ഇല്ലാതെ നിറഞ്ഞ ചിരിയുമായി വീണ നന്ദകുമാര്‍ ; ചിത്രങ്ങള്‍ വൈറല്‍
ആസിഫ് അലി നായകനായ കെട്ട്യോളാണ് മാലാഖയിലെ സ്ലീവാച്ചന്റെ മാലാഖ റിന്‍സിയായി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് വീണ നന്ദകുമാര്‍. മലയാളികളുടെ മനസ് അഭിനയത്തിലൂടെ കീഴടക്കാന്‍ വീണയ്ക്ക് സാധിച്ചു. നാടന്‍ ലുക്കും നീണ്ട ഇടതൂര്‍ന്ന് കിടക്കുന്ന മുടിയുമാണ് വീണയുടെ പ്രത്യേകതകള്‍. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ നായികയായും അല്ലാതെയുമായി നിരവധി കഥാപാത്രങ്ങള്‍ വീണയ്ക്ക് ലഭിച്ചു. സോഷ്യല്‍ മീഡിയയിലും വീണ സജീവമാണ്. തന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വീണ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മേക്കപ്പ് ഇല്ലാത്ത മനോഹരമായ Read More…
കുഞ്ഞ് അനന്തരവനെ കൈയിലെടുത്ത് വികാരനിര്‍ഭരയായി കങ്കണ റണാവത്ത്
കങ്കണ റണാവത്തിന്റെ സഹോദരന്‍ അക്ഷത് ഒരു ആണ്‍കുഞ്ഞിന്റെ പിതാവായിരിക്കുയാണ്. ഒക്‌ടോബര്‍ 20 തിയതിയാണ് അക്ഷതിനും റിതുവിനും ഒരു ആണ്‍ കുഞ്ഞ് പിറന്നത്. ഇതിന്റെ സന്തോഷത്തിലാണ് കങ്കണ. അശ്വത്ഥാമ റണാവത്ത് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തനിക്ക് ഒരു അനന്തിരവന്‍ ജനിച്ച വിവരം ഇന്‍സ്റ്റ്രഗാമിലൂടെയാണ് കങ്കാണ ആരാധകരെ അറിയിച്ചത്. കുട്ടിയെ കൈകളില്‍ എടുത്തു നില്‍ക്കുന്ന കങ്കണയുടെ അതിവൈകാരികമായ ഒരു ചിത്രവും ഇന്‍സ്റ്റ്രഗാമില്‍ താരം പങ്കുവച്ചിട്ടുണ്ട്. ചിത്രം പങ്കുവച്ചുകൊണ്ട് ഞങ്ങളുടെ കുടുംബം ഒരു കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് കങ്കണ കുറിച്ചു. തന്റെ Read More…
മലയാളത്തിൽ വളരെ ത്രില്ലിംഗായ ഒരു സിനിമ വന്നാൽ ചെയ്യാം, അന്യഭാഷകളിൽ അത്യാവശ്യം ജോലിയുണ്ട്… ” തുറന്നു പറഞ്ഞ് ജയറാം
ഒരു കാലത്ത് മലയാള സിനിമയിൽ ജനപ്രിയ നായകനായി തിളങ്ങിയ സൂപ്പര്‍ താരമാണ് ജയറാം. കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ ജയറാമിന് ഇന്നും സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനമുണ്ട്. മിമിക്രി വേദികളിലൂടെ കരിയർ തുടങ്ങിയ താരത്തിന്ന നര്‍മ്മത്തില്‍ പൊതിഞ്ഞ് ഏത് കാര്യവും അവതരിപ്പിക്കാനുള്ള പ്രത്യേക കഴിവുണ്ട്. കുറച്ചു നാളുകളായി മലയാള സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് ജയറാം. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറേനാളുകളായി ജയറാമിന്റെ കരിയര്‍ ഗ്രാഫ് ചര്‍ച്ചയാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ജയറാമിന്റെ ഒറ്റ ഹിറ്റ് സിനിമ പോലും മലയാളത്തില്‍ വന്നിട്ടില്ല. Read More…
ആദ്യം ഒന്ന് സമാധാനമായി ഇരിക്കട്ടെ, എന്നിട്ട് വാങ്ങാം.. ആഡംബര കാർ വാങ്ങുന്നതിനെക്കുറിച്ച് പെപ്പെ
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ആന്റണി വര്‍ഗീസ്. ആ സിനിമയിലൂടെ ആന്റണിക്ക് പെപ്പെ എന്നൊരു പേരും കിട്ടി. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ പെപ്പെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റയത് തന്നെയാണ് താരത്തെ പ്രേക്ഷകർ ഹൃദയത്തോട് ചേർക്കാനുള്ള കാരണം. സോഷ്യൽ മീഡിയയിലൂടെ വരുന്ന പെപ്പെയുടെ ഏതൊരു വാർത്തയും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കാറിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. “ഒരു Read More…
പിങ്ക് ഗൗണില്‍ ഗംഭീര ലുക്കില്‍ നവ്യ ; സൗന്ദര്യ റാണിയെന്ന് ആരാധകര്‍
നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഏത് വസ്ത്രവും യോജിയ്ക്കുന്നൊരു താരം കൂടിയാണ് നവ്യ നായര്‍. പ്രായം കൂടിയെങ്കിലും താരത്തിന്റെ സൗന്ദര്യത്തിനും ലുക്കിനും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നവ്യ ഇന്‍സ്റ്റാഗ്രാമില്‍ Read More…
അഞ്ജനമിഴികള്‍ തന്നെ ; ട്രെഡീഷണല്‍ ലുക്കില്‍ മനംകവര്‍ന്ന് അനുശ്രീ
മലയാള സിനിമയില്‍ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത യുവ നടിയാണ് അനുശ്രീ. ഹാസ്യവും, ആക്ഷനും, ക്യാരക്ടര്‍ കഥാപാത്രങ്ങളുമൊക്കെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അനുശ്രീ തന്റെ ആരാധകരോടൊക്കെ സ്‌നേഹപൂര്‍വ്വം ഇടപഴകുന്ന വ്യക്തിത്വം കൂടിയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുശ്രീ. രസകരമായ വീഡിയോകളും പോസ്റ്റുകളുമായി താരം എപ്പോഴും ആരാധകരുടെ മുന്നില്‍ എത്താറുണ്ട്. ഇപ്പോള്‍ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് അനുശ്രീ. വീതിയുള്ള കസവ് സാരിയും മെറൂണ്‍ നിറത്തിലുള്ള ബ്ലൗസും മോഡേണ്‍ രീതിയില്‍ ധരിച്ചാണ് അനുശ്രീ എത്തിയിരിയ്ക്കുന്നത്. കാതില്‍ Read More…
2024 വരെ രശ്മികയുടെ കാള്‍ഷീറ്റ് ഫുള്‍ ; അമ്മയ്‌ക്കൊപ്പമുള്ള ചിത്രം ; ഒറിജിനല്‍ പ്രിന്റ് പോലെയെന്ന് ആരാധകര്‍
കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ജനപ്രീതി നേടിയ ചുരുക്കം ചില ഇന്ത്യന്‍ നടിമാരില്‍ ഒരാളാണ് രശ്മിക മന്ദാന. ഇവരുടെ എല്ലാ സിനിമകളും മുന്‍നിര താരങ്ങളുടേതാണ് എന്നത് ശ്രദ്ധേയമാണ്. അമിതാഭ് ബച്ചന്‍, വിജയ്, അല്ലു അര്‍ജുന്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള രശ്മിക അടുത്തതായി ധനുഷിനൊപ്പമാണ് എത്തുന്നത്. 2016 ല്‍ കന്നഡ ചിത്രം ‘കിറിക് പാർട്ടി’യിലൂടെ തന്റെ സ്‌ക്രീന്‍ യാത്ര ആരംഭിച്ച താരത്തിന് 2024 വരെ തന്റെ കോള്‍ ഷീറ്റ് ഫുള്ളായിരിക്കുയാണ്. തെലുഗു സിനിമയില്‍ നിലവിൽ ഏറ്റവും Read More…
ഇലോണ്‍ മാസ്‌കുമായി ബന്ധം: ഗൂഗിള്‍ സഹസ്ഥാപകനും ഭാര്യയും വേര്‍പിരിഞ്ഞു ?
എലോണ്‍ മാസ്‌കുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍ ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ സംരഭകയും അഭിഭാഷകയുമായ നിക്കോള്‍ ഷാനഹനുമായുള്ള വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. വിവാഹമോചനത്തെ ഷാനഹന്‍ എതിര്‍ത്തില്ല. അറ്റോര്‍ണി ഫീസ്, സ്വത്ത് വീതം വയ്ക്കാല്‍ തുടങ്ങിയ കാര്യങ്ങള്‍ രഹസ്യമായി പരിഹരിച്ചു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2015-ല്‍ ബ്രിന്‍ തന്റെ ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഷാനഹാനുമായി ഡേറ്റിങ് തുടങ്ങിയിരുന്നു. 2018-ലായിരുന്നു ഇവര്‍ വിവാഹിതരായത്. തുടര്‍ന്ന് 2021-ല്‍ ഇവര്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. 2022-ല്‍ പൊരുത്തപ്പെടാനാവാത്ത വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് Read More…