മൗറീഷ്യസിലെ ലേ മെറീഡിയൻ ഐൽ മൗറിസ് റിസോർട്ടിൽ തന്റെ ഇരുപത്തെട്ടാം പിറന്നാൾ ആഘോഷമാക്കുകയാണ് നടി അനുപമ പരമേശ്വരൻ. റിസോള്‍ട്ടില്‍നിന്നുള്ള അടിപൊളി ചിത്രങ്ങളാണ് അനുപമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്തത്. എന്നാല്‍ ജന്മദിനം മാത്രമല്ല, ഈ ആഘോഷത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. പ്രേമത്തിലെ മേരിയായി അനുപമ സിനിമയിൽ എത്തിയിട്ട് പത്തു വർഷം തികയുകകൂടിയാണ്. പതിനെട്ടാം വയസ്സില്‍ സിനിമയില്‍ എത്തിയ ആ ചുരുണ്ട മുടിക്കാരിയെ പ്രേക്ഷകർ ഹൃദയത്തിൽ ചേര്‍ത്തുവച്ചു.മലയാളത്തില്‍ നിന്ന് തുടങ്ങിയെങ്കിലും പിന്നീട് തെന്നിന്ത്യയിലൊട്ടാകെ തിരക്കേറിയ താരമായി മാറുകയായിരുന്നു അനുപമ. Read More…
Tag: celebrity
റെസ്‌ലിങ് വേദിയെ പ്രകമ്പനം കൊള്ളിച്ച മിന്നല്‍ താരം; പത്തു വര്‍ഷങ്ങള്‍ക്കുശേഷം മടങ്ങിവന്നത് സ്ത്രീയായി !
ലോകത്തെമ്പാടും വന്‍ ആരാധകവൃന്ദമുള്ള വിനോദ റെസ്‌ലിങ് ഡബ്ല്യു ഡബ്ല്യു ഇയിൽ നിന്ന് വിരമിച്ച മിന്നല്‍ താരം പത്ത് വർഷത്തിനുശേഷം തിരികെയെത്തിയത് സ്ത്രീയായി. റെസ്‌ലിങ് റിംഗില്‍ തീപാറിച്ച താരത്തിന്റെ വർഷങ്ങൾക്കുശേഷമുള്ള മാറ്റം കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകർ. ടെയ്‌ലർ റെക്‌സ് എന്ന മുന്‍ റെസ്‌ലിങ് താരമാണ് ഇപ്പോള്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി സ്ത്രീയായി തിരിച്ചുവന്നരിക്കുന്നത്. മടങ്ങിവരവില്‍ ഗബ്ബി ടെഫ്റ്റ് എന്ന പേരാണ് താരം സ്വീകരിച്ചിരിക്കുന്നത്. റെസ്‌ലിങ് വേദിയിൽ ഈയിടെ അതിഥിയായെത്തിയ ഗബ്ബി ടെഫ്റ്റ് വീണ്ടും വിനോദ ഗുസ്‌തിയിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹത്തെക്കുറിച്ച് Read More…
ഏതോ വാര്‍മുകിലില്‍ കിനാവിലെ മുത്തായ് നീ വന്നു….ചേച്ചിയ്‌ക്കൊപ്പമുള്ള മനോഹരമായ വീഡിയോയുമായി അനശ്വര
ബാലതാരമായി എത്തി മലയാളികളുടെ മനംകവര്‍ന്ന താരമാണ് അനശ്വര രാജന്‍. പിന്നീട് നായികയായി എത്തി ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ആളുകള്‍ പ്രതീക്ഷയോടെ കാണുന്ന താരമായി മാറാനും അനശ്വരയ്ക്ക് സാധിച്ചിട്ടുണ്ട്. നേര്, അബ്രഹാം ഓസ്ലര്‍ എന്നിങ്ങനെ ഈ വര്‍ഷം റിലീസിനെത്തിയ ഹിറ്റ് സിനിമകളിലൊക്കെ അനശ്വരയുടെ ഗംഭീര പ്രകടനമായിരുന്നു ഉണ്ടായിരുന്നത്. ഓരോ സിനിമകള്‍ കഴിയുംതോറും നടി അഭിനയത്തിലുള്ള കഴിവുകള്‍ മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഫോട്ടോഷൂട്ടുകളിലൂടെ അനശ്വര സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കാറുണ്ട്. ഗ്ലാമറസായി വസ്ത്രം ധരിക്കുന്നതിന്റെ Read More…
‘സിനിമയിലേക്ക് എത്തിയത് കഠിനകഠോരമായ തീരുമാനം, പൊളിഞ്ഞാല്‍ പിന്നെ നാട്ടില്‍ കയറാന്‍ പറ്റില്ലല്ലോ..’ -ബേസില്‍ ജോസഫ്
മലയാള സിനിമയിലെ പുതു താരങ്ങൾക്കിടയിൽ ഒരു സകലകലാ വല്ലഭനാണ് ബേസിൽ ജോസഫ്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ നടനായും സംവിധായകനായുമൊക്കെ മലയാള സിനിമയെ കയ്യിലെടുക്കാൻ ബേസിലിന് സാധിച്ചിട്ടുണ്ട്. ഇതുവരെ മൂന്ന് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും മൂന്നും ഒന്നിനൊന്ന് കയ്യടി നേടിയ ചിത്രങ്ങളാണ്. അതിനൊപ്പം അഭിനയത്തിലൂടെയും ബേസിൽ പ്രേക്ഷക മനസ്സ് കീഴടക്കുന്നുണ്ട്. അഭിനയവും സംവിധാനവും ഒരുപോലെ വഴങ്ങുന്ന ബേസിലിന്റെ ചിത്രങ്ങൾ കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. ദിലീഷ് പോത്തൻ ചിത്രം ജോജിക്ക് ശേഷമാണ് നടനെന്ന നിലയിൽ ബേസിലിനെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. അതുവരെ ചെയ്തുകൊണ്ടിരുന്ന Read More…
”അങ്ങനെ ആ ആഗ്രഹവും സാധിച്ചു” ; പുതിയ വീഡിയോയുമായി റിമി, ഇതില്‍ ഇപ്പോ കുഞ്ഞുവാവ ആരാ ??
മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. തുടക്കത്തില്‍ ഉണ്ടായിരുന്ന റിമിയില്‍ നിന്ന് വളരെ വ്യത്യസ്തയാണ് ഇപ്പോള്‍ താരം. ലുക്കും ഹെയര്‍സ്റ്റെലും, റിമിയുടെ ശരീരഭാരത്തില്‍ തന്നെ മാറ്റം വന്നു. സോഷ്യല്‍ മീഡിയയില്‍ തന്റെ എല്ലാ വിശേഷങ്ങളും റിമി പങ്കുവെയ്ക്കാറുണ്ട്. സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ് റിമിയെ മലയാളികള്‍ കാണുന്നത്. ജിമ്മില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും, അവധിക്കാല ആഘോഷചിത്രങ്ങളും, മേക്ക് ഓവര്‍ ഫോട്ടോഷൂട്ടുകളുമെല്ലാം ആരാധകര്‍ക്കായി റിമി Read More…
ഇന്നലെ കണ്ടതെല്ലാം പൊയ്, ഇത് താൻ നിജം; പൂനം പാണ്ഡെ മരിച്ചിട്ടില്ല, വേദനിപ്പിച്ചതിന് മാപ്പ്- വിഡിയോ
ഇല്ല. താന്‍ മരിച്ചിട്ടില്ല, തന്റെ മരണവാർത്ത സ്വയം വ്യാജമായി സൃഷ്ടിച്ചതെന്ന് മോഡലും നടിയുമായ പൂനം പാണ്ഡെ. അർബുദ ബോധവൽക്കരണത്തിനാണ് വ്യാജമരണവാർത്ത സൃഷ്ടിച്ചതെന്നാണ് ഇപ്പോള്‍ താരം പറയുന്നത്. ഇതോടെ ആദരാഞ്ജലികൾ അർപ്പിച്ച ആരാധകർ അങ്കലാപ്പിലായി. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ച് നടി വിഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. സെർവിക്കൽ കാൻസർ മൂലം വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് ഇന്നലെ താരത്തിന്റെ മാനേജര്‍ അറിയിച്ചത്.താരത്തിന്റെ മരണം പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നുണ്ടായിരുന്നു. ‘മരിക്കു’ന്നതിന് മുമ്പ് നല്‍കിയൊരു Read More…
‘രണ്ടുപേർക്ക് ഒരുമിച്ച് ജീവിക്കാൻ വിവാഹം കഴിക്കേണ്ട ആവശ്യം ഇല്ല’: നടി അനശ്വര
പ്രണയത്തെക്കുറിച്ചും വിവാഹത്തേക്കുറിച്ചുമൊക്കെ തന്റേതായ നിലപാടുകള്‍ ഉള്ളയാളാണ് യുവ നടി അനശ്വര. പ്രണയം, പ്രേമം, ഇഷ്ടം എന്നൊക്കെ പറയുന്നത് എന്താണെന്ന് തിരിച്ചറിയാനുള്ള ഒരു സന്ദർഭം ഏവരുടെ മനസ്സിലും ഉണ്ടാകുമെന്ന് അനശ്വര വിശ്വസിക്കുന്നത്. ഒരാളോട് തോന്നുന്ന ഇഷ്‌ടം അതിനെ പ്രണയമാണന്നൊന്നും എപ്പോഴും പറയാൻ കഴിയില്ല. ചിലപ്പോൾ അത് മറ്റൊരാളുമായുള്ള ഒരു ആകർഷണം മാത്രമായിരിക്കാം. എന്നാല്‍ പ്രണയത്തിന് തീവ്രതയേറിക്കഴിഞ്ഞാൽ ഒന്നുകൊണ്ടും അത് തകർക്കാൻ കഴിയാത്ത ഒരു വികാരമായി മാറും. ‘പ്രേമിച്ച് വിവാഹം കഴിക്കുന്നതിനോട് അനശ്വര യോജിക്കുന്നുണ്ടോയെന്ന് ചോദ്യത്തിനും അനശ്വരയ്ക്ക് ഉത്തരമുണ്ട്. ‘വിവാഹം Read More…
വാശി പിടിച്ച് കുട്ടിക്കുറുമ്പി ; അനുനയിപ്പിച്ച് ശിവദ, മനോഹരമെന്ന് ആരാധകര്‍
മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ശിവദ. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ തന്നിലെ അഭിനേത്രിയെ അടയാളപ്പെടുത്താന്‍ ശിവദയ്ക്ക് സാധിച്ചിട്ടുണ്ട്. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു ശിവദയ്ക്ക് സിനിമയില്‍ നിന്നുള്ള അവസരം ലഭിച്ചത്. ലിവിങ് റ്റുഗെദര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ശിവദയും മുരളീകൃഷ്ണനും വിവാഹിതരായത്. ഇവരുടെ മകളായ അരുന്ധതിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ശിവദ അഭിനയത്തില്‍ കൂടുതല്‍ സജീവമായത്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ശിവദ പങ്കിടാറുണ്ട്. മകളോടൊപ്പമുള്ള മനോഹരമായ വീഡിയോ പങ്കുവെയ്ക്കുകയാണ് Read More…
സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയ പാളി; ഗായികയ്ക്കു ദാരുണാന്ത്യം
സൗന്ദര്യ വര്‍ധന ശസ്ത്രക്രിയയ്ക്കു വിധേയയായ ബ്രസീലിയന്‍ ഗായികയ്ക്ക് ദാരുണാന്ത്യം. ഐ ആം ഫ്രം ദ് ആമസോണ്‍ എന്ന ആല്‍ബത്തിലൂടെ ലോകശ്രദ്ധ നേടിയ ഡാനി ലി (42)യാണ് മരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ സങ്കീര്‍ണതകളെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുനുള്ള ശസ്ത്രക്രിയയായ ലിപോസിഷന്‍ എന്ന ചികിത്സയാണ് ഡാനി ചെയ്തത്. വയറിന്റെ ഭാഗത്തു നിന്നു കൊഴുപ്പ് നീക്കം ചെയ്യാനും സ്തനഭാഗങ്ങള്‍ ചെറുതാക്കാനും വേണ്ടിയാണ് ഡാനി ലി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 4 ലക്ഷത്തോളം രൂപയാണ് ഇതിനനായി ചെലവഴിച്ചത്. ശസ്ത്രക്രിയയ്ക്കിടെയാണ് Read More…