Featured Sports

ഇന്ന് 38 വയസ്സു തികയുന്ന മനുഷ്യനാണ്! ഒറ്റക്കൈയ്യിൽ പറന്നുപിടിച്ച ക്യാച്ച്, ഞെട്ടിച്ച് കോലി, ആഘോഷവും വൈറൽ- വീഡിയോ

ഓക്ലൻഡ്: ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി ഇന്ന് 38-ാം ജന്മദിനം ആഘോഷിക്കുകയാണ്. കായികക്ഷമതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന കോലി, യുവതാരങ്ങളെപ്പോലും വെല്ലുന്ന ഫിറ്റ്നസാണ് ഇപ്പോഴും നിലനിർത്തുന്നത്. നിലവിൽ ഏകദിനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ മത്സരങ്ങൾക്കിടയിൽ വിശ്രമിക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെങ്കിലും പരിശീലനത്തിൽ താരം യാതൊരു വിട്ടുവീഴ്ചയും വരുത്താറില്ല. ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ കോലി പുറത്തെടുത്ത മിന്നുന്ന ഫീൽഡിങ്ങാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം. മത്സരത്തിന്റെ 29-ാം ഓവറിലായിരുന്നു കാണികളെ അമ്പരപ്പിച്ച ആ ഡൈവിങ് ക്യാച്ച് Read More…

Featured Sports The Origin Story

ഗോൾ അടിച്ചാൽ ‘വഞ്ചിപ്പാട്ട്’; ലോകകപ്പിനെ ഇളക്കിമറിച്ച് നോർവേയുടെ വൈക്കിംഗ് റോ! എന്താണ് ഈ ആഘോഷം?

ഫിഫ ലോകകപ്പ് 2026-ൽ നോർവേ ടീം മികച്ച പ്രകടനത്തിലൂടെ ഇതിനകം തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാൽ മൈതാനത്ത് അവർ നടത്തുന്ന ‘വൈക്കിംഗ് റോ’ (ചെറുതോണി തുഴയുന്നതുപോലെയുള്ള) ആഘോഷം അവരുടെ കളിപ്പൂരത്തേക്കാളും വലിയ തരംഗമായി സോഷ്യൽ മീഡിയയിൽ പടരുകയാണ്. കളിക്കളത്തിലെ വിജയങ്ങൾക്ക് ശേഷം കളിക്കാർ ഒന്നിച്ച് വരിവരിയായി ഇരുന്ന് വഞ്ചി തുഴയുന്നതുപോലെ കാണിക്കുന്ന ഈ വേറിട്ട ശൈലി ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഈ ലോകകപ്പിലെ ഏറ്റവും ജനപ്രിയമായ ഒരു കാഴ്ചയായി ഇത് മാറിക്കൊണ്ടിരിക്കുകയാണ്. നോർവേയുടെ Read More…

Featured Oddly News

‘റോസ് ഡേ’ ആഘോഷം പണിയായി: മദ്യപിക്കുന്ന വീഡിയോ വൈറലായതോടെ ദമ്പതികള്‍ നിയമക്കുരുക്കില്‍

ബിഹാറില്‍ റോസ് ഡേ ആഘോഷത്തിനിടെ ഭര്‍ത്താവിന് മദ്യം വിളമ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച യുവതിക്കും ഭര്‍ത്താവിനുമെതിരെ പോലീസ് കേസെടുത്തു. മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനത്ത് നിയമം ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി. വാലന്റൈന്‍സ് ഡേയോടനുബന്ധിച്ചുള്ള ‘റോസ് ഡേ’ ആഘോഷത്തിന്റെ ഭാഗമായി ഭര്‍ത്താവിന് മദ്യം നല്‍കുന്ന വീഡിയോ കഞ്ചന്‍ ദേവി എന്ന യുവതിയാണ് ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ചത്. വീഡിയോയില്‍, കഞ്ചന്‍ ദേവി ഭര്‍ത്താവിന് ഒരു റോസാപ്പൂവ് നല്‍കിയ ശേഷം ഗ്ലാസില്‍ മദ്യം ഒഴിച്ചു കൊടുക്കുന്നു. പിന്നീട് കുപ്പിയില്‍ നിന്ന് മദ്യം നേരിട്ട് Read More…

Featured Lifestyle

ആദ്യ ആർത്തവം, മകളുടെ കാല്‍ക്കല്‍ പണം വച്ച് തൊട്ടുവന്ദിച്ച്, കുടുംബം; ഹൃദയസ്പർശിയായ വീഡിയോ കാണാം

ഒരു പെൺകുട്ടിയുടെ ആദ്യ ആർത്തവം കുടുംബം ആഘോഷിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ വൈറലായി. ഈ വീഡിയോക്ക് 14 ദശലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്. ആൺകുടുംബാംഗങ്ങൾ അവളുടെ കാലിൽ പണം വെച്ച് അനുഗ്രഹം വാങ്ങുന്ന ഹൃദയസ്പർശിയായ ഈ ചടങ്ങ് സ്നേഹവും, ബഹുമാനവും, സാംസ്കാരിക പാരമ്പര്യങ്ങളും വിളിച്ചോതുന്നു. വീഡിയോയിൽ, ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് കുടുംബം ആഘോഷിക്കുമ്പോൾ ആയുഷ എന്ന പെൺകുട്ടി വാതിൽക്കൽ നിൽക്കുകയാണ്. ഈ സന്തോഷത്തിൽ വികാരഭരിതയായ അവൾ കരയുന്നുണ്ട്. കുടുംബം അവളെ സ്നേഹവും ബഹുമാനവും കൊണ്ട് മൂടുകയാണ്. അതിശയകരമായ ഒരു നിമിഷത്തിൽ, Read More…

Oddly News

പലതവണ ഒളിച്ചോടി ഭാര്യ, പിന്നാലെ വിവാഹമോചനം; പാലിൽ കുളിച്ച് ആഘോഷിച്ച് യുവാവ്

വിവാഹമോചനം ആഘോഷിക്കാൻ 40 ലിറ്റർ പാലിൽ കുളിച്ച് യുവാവ്. അസമിലെ നൽബാരി ജില്ലയിലെ ബരാലിയാപർ ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലാണ്. നൽബാരി ജില്ലക്കാരനായ മാനിക് അലിയാണ് ഭാര്യയിൽ നിന്ന് നിയമപരമായി വേർപിരിഞ്ഞതിനു പിന്നാലെ പാലിൽ കുളിച്ചത്. ഇന്ന് മുതൽ താൻ സ്വതന്ത്രനാണെന്ന് പറഞ്ഞാണ് മാനിക അലി പാലിൽ കുളിക്കുന്നത്. നാലു ബക്കറ്റ് പാലാണ് ഇയാള്‍ കുളിക്കാനായി ഉപയോഗിച്ചത്. ‘അവൾ കാമുകനുമായി പലതവണ ഒളിച്ചോടിയിരുന്നു. കുടുംബ സമാധാനത്തിനുവേണ്ടി ഞാൻ മിണ്ടാതെയിരുന്നു. അഭിഭാഷകൻ വിവാഹമോചനം നിയമപരമായി പൂർത്തിയായതായി എന്നെ Read More…