ഒരു പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയൊക്കെ ഇഷ്ടം പിടിച്ചു പറ്റിയ പൂച്ചയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. തായ്ലന്‍ഡിലെ ബാങ്കോക്കിലെ പൊലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം. ബാങ്കോക്കിലെ പൊലീസ് ഉദ്യോഗസ്ഥനായ ഡ പരീന്ദ പകീസൂക്കാണ് ഈ പൂച്ചയുടെ കഥ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. താന്‍ ഡ്യൂട്ടിയിലിരിക്കെ ഒരു വ്യക്തി പൂച്ചയുമായി സ്റ്റേഷനിലെത്തിയെന്നു പകീസുക് പറയുന്നു. വഴിയില്‍ വെച്ച് കിട്ടിയ അമേരിക്കന്‍ ഷോര്‍ട്ട്‌ഹെയര്‍ വിഭാഗത്തിലുള്ള പൂച്ചയുമായാണ് ആ വ്യക്തി വന്നത്. ഉടമസ്ഥരെ കണ്ടുപിടിക്കണം എന്നാവശ്യപ്പെട്ട്, പൂച്ചയെ പൊലീസില്‍ ഏല്‍പിച്ച ശേഷം അദ്ദേഹം പോയി. എന്നാല്‍ അടുത്തുവന്ന Read More…
Tag: cat
ഇരയെ പിടിച്ച് നിങ്ങളുടെ വളര്‍ത്തു പൂച്ച വീട്ടിലേക്ക് എത്താറുണ്ടോ? ; കാരണം ഇതാകാം
സ്‌നേഹിച്ച് ഓമനിച്ച് വളര്‍ത്തുന്ന പൂച്ചകളെ കുറച്ച് നേരത്തേക്ക് പുറത്ത് നടക്കാനായി വിട്ടാല്‍ അവ തിരികെ എത്തുന്നത് മറ്റെതെങ്കിലും ജീവിയുമായിട്ടാകും. പുറത്തുവച്ച് പിടിക്കുന്ന ജീവികളെ അവിടെവച്ച് ഭക്ഷിക്കാതെ വീടനകത്തേക്ക് പൂച്ചകള്‍ കൊണ്ട് വരും. അതിന് പിന്നിലാവട്ടെ വ്യക്തമായ കാരണങ്ങളുമുണ്ട്. വീട്ടില്‍ നിന്ന് അവയ്ക്ക് നല്‍കുന്ന ഭക്ഷണം തികയാതെ വരുന്നത് കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്. ഇനി എത്രയൊക്കെ ഭക്ഷണം ലഭിച്ചാലും ഇര പിടിക്കാനായി ലഭിക്കുന്ന അവസരങ്ങള്‍ ഒരിക്കലും പൂച്ചകള്‍ പാഴാക്കാറില്ല. താമസസ്ഥലത്തിലേക്ക് ഇരകളെ കൊണ്ടുവരുന്നതിനുള്ള കാരണം പെണ്‍പൂച്ചകളില്‍ സഹജമായ മാതൃസ്വഭാവമാണ്. Read More…
പൂച്ചയെപ്പോലെ മുരളും, കൈകള്‍ നക്കും, ചീത്ത പറയും; ‘മിസ് പര്‍’, ഇത് സ്വയം പൂച്ചയാണെന്ന് വിചാരിക്കുന്ന സ്‌കൂള്‍ടീച്ചര്‍
സ്വയം പൂച്ചയാണെന്ന് വിചാരിക്കുന്ന ഒരു അദ്ധ്യാപികയുടെ വിചിത്രമായ പെരുമാറ്റം സ്‌കൂളിലെ വിദ്യാര്‍ത്ഥികളേയും അവരുടെ മാതാപിതാക്കളേയും ആശങ്കയിലാക്കി. ഓസ്‌ട്രേലിയയിലെ ഒരു ഹൈസ്‌കൂളിലാണ് സംഭവം. അദ്ധ്യാപികയുടെ പെരുമാറ്റം പൂച്ചയ്ക്ക് സമാനമായ രീതിയിലാണെന്നതാണ് മാതാപിതാക്കളെയും കുട്ടികളെയും ഒരുപോലെ അമ്പരപ്പിക്കാന്‍ കാരണമായത്. ക്വീന്‍സ്ലാന്‍ഡിലെ ലോഗന്‍ സിറ്റിയിലുള്ള മാര്‍സ്ഡന്‍ സ്റ്റേറ്റ് ഹൈസ്‌കൂളിലെ ഒരു അധ്യാപികയുടേതാണ് വിചിത്രസ്വഭാവം. അവരെ ”മിസ് പര്‍” എന്ന് വിളിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. വിദ്യാര്‍ത്ഥികളെ ചീത്ത പറയുകയും അതിന് ശേഷം പൂച്ചകള്‍ ചെയ്യാറുള്ളത്‌പോലെ സ്വന്തം കൈയുടെ പിന്‍ഭാഗം നക്കുകയും ചെയ്തു. Read More…
ഉണരൂ രതീഷ് ഉണരൂ! ചത്ത പാമ്പിനെ തിരിച്ചുമറിച്ചും നോക്കി പൂച്ചകള്‍, വീഡിയോ വൈറല്‍
പാമ്പുകളെ ദൂരത്ത് നിന്നും കണ്ടാല്‍ മതി പൂച്ചകള്‍ ഭയന്ന് സ്ഥലം വിടാറുണ്ട്. ചിലരാവട്ടെ പാമ്പുമായി പോരാടി വിജയം സ്വന്തമാക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ഒരു വീഡിയോയില്‍ ചത്ത പാമ്പുമായി പൂച്ചകള്‍ കളിക്കുന്നതായി കാണാന്‍ സാധിക്കും. മൂന്ന് പൂച്ചകളാണ് ഇവിടുത്തെ താരങ്ങള്‍. അവര്‍ ചത്ത പാമ്പിനെ റോഡില്‍വച്ച് തിരിച്ചുമറിച്ചും നോക്കുകയാണ്. കൂട്ടത്തിലെ ഒരു പൂച്ച ഇത് നോക്കിനില്‍ക്കുകയും മറ്റൊരാള്‍ കിടന്നുറങ്ങുകയുമായിരുന്നു. പാമ്പിന്റെ ശരീരത്തില്‍ കടിച്ച് ജീവനുണ്ടോയെന്ന് നോക്കുകയും തിരിച്ചുമറിച്ചുമിട്ട് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ഒരു Read More…
രാജിക്കത്തിന്റെ ഡ്രാഫ്റ്റ് കീബോര്‍ഡില്‍ പൂച്ച തട്ടി ‘സെന്‍ഡാ’യി; യുവതിക്ക് ജോലിയും ബോണസും പോയി…!
ഡ്രാഫ്റ്റ് ചെയ്തിരുന്ന രാജിക്കത്ത് വളര്‍ത്തുപൂച്ച അയച്ചുകൊടുത്തതിനെ തുടര്‍ന്ന് യുവതിക്ക് ജോലി നഷ്ടമായി. ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയില്‍ നടന്ന സംഭവത്തില്‍ ജോലിയിലെ വിരസതമൂലം രാജിക്കത്ത് എഴുതിയെങ്കിലും അയയ്ക്കാന്‍ മടിച്ചു നിന്നപ്പോഴാണ് യുവതിയുടെ പൂച്ച കംപ്യൂട്ടറിന്റെ കീബോര്‍ഡിലേക്ക് ചാടിക്കയറിയതും ‘സെന്റ’ ഓപ്ഷന്‍ എന്ററായതും. അബദ്ധത്തില്‍ ഇ മെയില്‍ ബോസിന് പോകുകയും ചെയ്തതോടെ പണി പോയ യുവതി ഇപ്പോള്‍ ജീവിതമാര്‍ഗ്ഗം കണ്ടെത്താനും തന്റെ വീട്ടിലെ ഒമ്പത് പൂച്ചകളെ പോറ്റാനും പുതിയ ജോലി തേടുകയാണ്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള 25 Read More…
യെല്ലോസ്‌റ്റോണില്‍ ടു കാലിഫോര്‍ണിയ; ഒരു പൂച്ച സഞ്ചരിച്ചത് 1148 കിലോമീറ്റര്‍…!
യജമാനന്മാര്‍ക്കൊപ്പം ദീര്‍ഘദൂര യാത്രകള്‍ ആസ്വദിച്ചിരുന്ന ഒരു പൂച്ച സഞ്ചരിച്ചത് 1448 കിലോമീറ്റര്‍. ബെന്നി ആന്‍ഗ്യാനോ എന്നയാളുടെ ചാര പൂച്ചയാണ് യെല്ലോസ്റ്റോണില്‍ നിന്ന് 900 മൈല്‍ അകലെ കാലിഫോര്‍ണിയവരെ സഞ്ചരിച്ചത്. കാണാതായി രണ്ട് മാസത്തിന് ശേഷം തങ്ങളുടെ മൃഗത്തെ കാലിഫോർണിയയിൽ കണ്ടെത്തിയതായി ഉടമകൾക്ക് കോൾ ലഭിച്ചു, . യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലേക്ക് ഒരു കുടുംബത്തോടൊപ്പം യാത്ര പോയ സമയത്താണ് പൂച്ചയെ കുടുംബത്തിന് നഷ്ടമായത്. പൂച്ചയെ കാണാതായതിന് പിന്നാലെ ഓഗസ്റ്റില്‍, ‘സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു Read More…
ഈ പൂച്ച ആരുടെ അടുത്ത് വന്നുകിടന്നാലും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം ഉറപ്പ്; മരണം പ്രവചിച്ച ഓസ്‌കാര്‍
അമേരിക്കയിലുള്ള റോഡ് ഐലന്‍ഡിലെ സ്റ്റിയര്‍ ഹൗസ് നഴ്‌സിംഗ് ആന്‍ഡി റീഹാബിലിറ്റേഷന്‍ സെന്ററിലെ തെറാപ്പി പൂച്ചകളില്‍ ഒരാളാണ് ഓസ്‌കാര്‍. ഈ ആശുപത്രിയില്‍ വസിച്ചിരുന്നത് മറവിരോഗവും പാര്‍ക്കിന്‍സണ്‍ തുടങ്ങിയവ ബാധിച്ച രോഗികളാണ്. ആരുമായും വളരെ പെട്ടെന്ന് തന്നെ ഇണങ്ങുന്ന സ്വഭാവകാരനായിരുന്നു ന്മമുടെ ഓസ്‌കാര്‍. അതിനാല്‍ തന്നെ ഓസ്‌കാറിന്റെ സാന്നിധ്യം പല രോഗകള്‍ക്കും അവരുടെ കൂട്ടിരുപ്പുകാര്‍ക്കും ആശ്വാസവും പകര്‍ന്നിരുന്നു.എന്നാല്‍ ചെറിയ പ്രശ്‌നമുണ്ട്. എന്താന്നല്ലേ? ഓസ്‌കാര്‍ ഏതെങ്കിലും രോഗിയുടെ അടുത്ത് ചുരുണ്ടു കൂടികിടന്നുറങ്ങിയാല്‍ ഏതാനും മണിക്കൂറിനുള്ളില്‍ അവരുടെ മരണം ഉറപ്പിക്കാം. ആശുപത്രിയിലെ രോഗികള്‍ Read More…
അഴുക്കുചാലില്‍ വീണ പൂച്ചയെ രക്ഷിക്കുന്ന കുരങ്ങന്‍: ഹൃദയം നിറയ്ക്കും ഈ ദൃശ്യങ്ങള്‍
monkey helps cat to get out of sewage viral video