Featured Good News

കോടതി മുറിയിലെ ഹീറോ! സുപ്രീം കോടതിയിൽ സ്വന്തം കേസ് വാദിച്ച് MBBS സീറ്റ് നേടിയെടുത്ത് 19-കാരൻ- വീഡിയോ

ജബൽപൂരിൽ നിന്നുള്ള 19-കാരനായ നീറ്റ് (NEET) ഉദ്യോഗാർത്ഥി അഥർവ ചതുർവേദി, അസാമാന്യമായ നിശ്ചയദാർഢ്യത്തോടെ സുപ്രീം കോടതിയിൽ സ്വന്തം കേസ് വാദിച്ചു ജയിച്ച് എം.ബി.ബി.എസ് (MBBS) സീറ്റ് സ്വന്തമാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള (EWS) ക്വാട്ട പ്രകാരം പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് അഥർവ കോടതിയെ സമീപിച്ചത്. 2024-25 നീറ്റ് പരീക്ഷയിൽ 720-ൽ 530 മാർക്ക് നേടിയ അഥർവയ്ക്ക് EWS വിഭാഗത്തിൽ 164-ാം റാങ്ക് ഉണ്ടായിരുന്നു. യോഗ്യതയുണ്ടായിട്ടും പ്രവേശന നടപടികളിൽ നിന്ന് അദ്ദേഹം പുറത്തായി. മധ്യപ്രദേശിലെ സ്വകാര്യ, ന്യൂനപക്ഷേതര മെഡിക്കൽ Read More…

Crime

ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം; കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ച ഇരയായ 17കാരിയെ തട്ടിക്കൊണ്ടു പോയി

ലക്‌നൗ: ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതി തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയില്‍ ബലാത്സംഗക്കേസിലെ പ്രതിയായ രവിശങ്കര്‍ മിശ്ര എന്ന യുവാവാണ് 17 വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ഇയാള്‍ ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ പിതാവ് രവിശങ്കര്‍ മിശ്രയ്ക്കും അയാളുടെ പിതാവിനുമെതിരെ പരാതി നല്‍കി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം വിസമ്മതിച്ചതിനെ തുടര്‍ന്ന് മിശ്രയും പിതാവും ചേര്‍ന്ന് അവളെ തട്ടിക്കൊണ്ടുപോയെന്ന് പരാതിയില്‍ പറയുന്നു. മകളെ അവര്‍ കൊല്ലുമോ എന്നും ഭയക്കുന്നതായി Read More…

Movie News

‘പണത്തിനായി സെക്സ് വേഷങ്ങൾ, സിനിമയിൽ പ്രസവം ചിത്രീകരിച്ച് ലക്ഷങ്ങൾനേടി’; ശ്വേതാ മേനോനെതിരേ കേസ്‌

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചു പണം സമ്പാദിച്ചെന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരേ കൊച്ചി സെന്‍ട്രല്‍ പോലീസ്‌ കേസെടുത്തു. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാളുടെ പരാതിയിലാണ്‌ കേസ്‌. നടിക്കെതിരേ പോലീസില്‍ നേരത്തേ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അതിനാലാണ് നടപടിക്കായി കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയിലുണ്ടായിരുന്നു. തുടര്‍ന്നാണ് കോടതി പരാതിയില്‍ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. ഐ.ടി. നിയമത്തിലെ 67(എ) വകുപ്പ്‌ പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണു കേസ്‌. സാമ്പത്തികലാഭത്തിനുവേണ്ടി നഗ്നത പ്രചരിപ്പിച്ചു എന്നാണ്‌ എഫ്‌.ഐ.ആറില്‍ രേഖപ്പെടുത്തിരിക്കുന്നത്‌. പ്രതി സാമ്പത്തിക Read More…

Featured Oddly News

95 വയസ്സുള്ള അമ്മയുടെ മൃതദേഹവുമായി കഴിഞ്ഞത് 10വര്‍ഷം ; 60 കാരനെതിരേ ജപ്പാനില്‍ കേസ്

95 വയസ്സുള്ള അമ്മയുടെ മൃതദേഹം പത്ത് വര്‍ഷത്തോളം ഫ്‌ളാറ്റില്‍ ഒളിച്ചുവച്ചതിനെ തുടര്‍ന്ന് 60 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ജപ്പാനില്‍ നടന്ന സംഭവത്തില്‍ തന്റെ അമ്മ ഒരു പതിറ്റാണ്ട് മുമ്പ് മരിച്ചുവെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ സമൂഹത്തെ പേടിച്ചാണ് (social anxiety) പുറത്തുപറയാതിരുന്നതെന്നുമായിരുന്നു മറുപടി. തൊഴില്‍രഹിതനായ തകേഹിസ മിയാവാക്കി എന്നയാളാണ് അറസ്റ്റിലായത്. മെയ് 22 ന് മധ്യ ജപ്പാനിലെ ഹ്യോഗോ പ്രിഫെക്ചറിലെ കോബെ സിറ്റിയിലെ ഒരു പൊതുപ്രവര്‍ത്തകനാണ് മിയാവാക്കി തെരുവില്‍ മുടന്തി നടക്കുന്നത് കണ്ട് ഇക്കാര്യം പോലീസിന്റെ Read More…

Crime

ബാലചന്ദ്രമേനോനും ജയസൂര്യയ്ക്കും എതിരായ പീഡനക്കേസ്: കുറ്റപത്രം സമര്‍പ്പിക്കാനാകില്ലെന്നു പോലീസ്‌

നടന്മാരായ ബാലചന്ദ്രമേനോന്‍, ജയസൂര്യ എന്നിവര്‍ക്കെതിരായ പീഡനാരോപണക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാകില്ലെന്നു പോലീസ്‌. തെളിവുകളുടെ അഭാവമാണ്‌ കാരണമെന്നും വിശദീകരണം. 2008-ല്‍ പുറത്തിറങ്ങിയ ‘ദേ ഇങ്ങോട്ട്‌ നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവരും പീഡിപ്പിച്ചെന്നാരോപിച്ചാണ്‌ യുവതി പരാതിപ്പെട്ടത്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ ബലാത്സംഗക്കുറ്റം ചുമത്തി കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. പരാതിക്കാരി ഉന്നയിച്ച കാര്യങ്ങളില്‍ ചിലതിനു മാത്രമാണ്‌ തെളിവ്‌ ലഭിച്ചത്‌. എന്നാല്‍ പീഡിപ്പിച്ചതിന്‌ തെളിവില്ല. ഇത്‌ ആധാരമാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന്‌ പോലീസ്‌ പറയുന്നു. അന്വേഷണ സംഘം റിപ്പോര്‍ട്ട്‌ ഉടന്‍ ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പിക്കു നല്‍കും. Read More…

Crime

ഫ്രാന്‍സിനെ ഞെട്ടിച്ച ഏറ്റവും വലിയ കൂട്ടബലാത്സംഗക്കേസ് ; ഭാര്യയെ 50 പേര്‍ക്ക് കൂട്ടിക്കൊടുത്ത ഭര്‍ത്താവിന് 20 വര്‍ഷം തടവ്

ഫ്രാന്‍സിനെ ഞെട്ടിച്ച വമ്പന്‍ കൂട്ടബലാത്സംഗക്കേസില്‍ 72 കാരന് 20 വര്‍ഷത്തെ കഠിന തടവ്. മയക്കുമരുന്ന് ഉപയോഗിച്ചതിനും ഭാര്യ ഗിസെലെ പെലിക്കോട്ടിനെ മറ്റ് 50 പേര്‍ക്കൊപ്പം കൂട്ടബലാത്സംഗം ചെയ്തതിനുമാണ് ശിക്ഷ. പെലിക്കോട്ട് കുറ്റക്കാരനാണെന്ന് അഞ്ച് ജഡ്ജിമാരുടെ ഫ്രഞ്ച് കോടതി വ്യാഴാഴ്ച കണ്ടെത്തി. ഭാര്യയെ പത്തുവര്‍ഷത്തോളം മയക്കിക്കിടത്തുകയും ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യുകയും അപരിചിതരെ ദുരുപയോഗം ചെയ്യാന്‍ അനുവദിച്ചു എന്നുമാണ ആരോപണം. കൂട്ടുപ്രതികളില്‍ ഒരാളായ ജീന്‍ പിയറി മരേച്ചല്‍ സിലിയയുടെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനും മകള്‍ കരോളിന്‍, മരുമക്കളായ ഔറോര്‍, Read More…