ഇന്ത്യക്കാർക്കിടയിൽ ഫാറ്റി ലിവർ രോഗം ഇന്ന് സർവ്വസാധാരണമായി മാറിയിരിക്കുന്നു. ഉയർന്ന കലോറിയും പഞ്ചസാരയും അടങ്ങിയ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, വർദ്ധിച്ചുവരുന്ന അമിതവണ്ണം എന്നിവയാണ് ഇതിന് പ്രധാന കാരണം. ഇത് കൃത്യസമയത്ത് നിയന്ത്രിച്ചില്ലെങ്കിൽ കരളിന് ഗുരുതരമായ തകരാറുകൾ സംഭവിക്കാം. “മറ്റ് വംശജരെ അപേക്ഷിച്ച് ഇന്ത്യക്കാർക്ക് ഫാറ്റി ലിവർ വരാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ്,” ഡോ. അലോക് ചോപ്ര ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. എന്തുകൊണ്ടാണ് ഇന്ത്യക്കാരിൽ ? “ഇത് ആധുനിക ജീവിതശൈലി കാരണം മാത്രമല്ല. ഇതിന് പിന്നിൽ Read More…
Tag: Cardiologist
ഡല്‍ഹി സ്‌ഫോടനക്കേസ് പ്രതിയെന്ന മട്ടില്‍ പ്രചരിച്ചത് മലയാളി ഡോക്‌ടറുടെ ചിത്രം
കൊച്ചി: കോഴിക്കോട് സ്വദേശിയായ യുവ കാര്‍ഡിയോളജിസ്‌റ്റ് ഡോ. ആരിഫ് മുഹമ്മദിന്റെ ഫോട്ടോ ഡല്‍ഹി ബോംബാക്രമണക്കേസിലെ പ്രതിയുടെതായി തെറ്റായി ഉപയോഗിച്ച് ഇന്ത്യയിലുടനീളം മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനെ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ (സി.എസ്.ഐ) കേരള ചാപ്‌റ്റര്‍ അപലപിച്ചു. ‘നിരവധി മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പോസ്‌റ്റുകളും ഡോ. ആരിഫിന്റെ ഫോട്ടോയും ഐഡന്റിറ്റിയും ദുരുപയോഗം ചെയ്‌തു കഴിഞ്ഞു. വലിയ മനോവിഷമവും പ്രതിസന്ധിയുമാണ് ഡോക്‌ടറും കുടുംബവും നേരിടുന്നത്. കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ ജോലി ചെയ്യുന്ന ഡോ. ആരിഫ് 2021 ലാണ് Read More…
പുകവലി ഉപേക്ഷിച്ചാല്‍ വലിക്കാത്തയാളെപ്പോലെ ഹൃദയാരോഗ്യം വീണ്ടെടുക്കാൻ കഴിയുമോ? പ്രതീക്ഷനല്‍കി കാർഡിയോളജിസ്റ്റ്
പുകവലിക്കാരേ… ഹൃദയാരോഗ്യം വീണ്ടെടുക്കാൻ നിങ്ങള്‍ക്ക് പ്രതീക്ഷ നൽകി ഫോർട്ടിസ് എസ്കോർട്ട്സ് ഹോസ്പിറ്റലിലെ പൾമനോളജി ഡയറക്ടറും എച്ച്.ഒ.ഡി.യുമായ ഡോ. രവി ശേഖർ ഝാ . പുകവലി ഉപേക്ഷിച്ച് 5 മുതൽ 10 വർഷത്തിനുള്ളിൽ പുകവലിക്കാത്ത ഒരു സാധാരണക്കാരന്റെ പോലെ ഹൃദയാരോഗ്യം വീണ്ടെടുക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. അതായത്, ഹൃദയാഘാത സാധ്യത പൂർണമായും ഇല്ലാതാക്കാൻ സാധിക്കുമെന്ന് ചുരുക്കം. കൂട്ടുകാരുടെ നിർബന്ധം കാരണം പുകവലിച്ച് തുടങ്ങിയവരും, പിന്നീട് അതിന് അടിമകളായി മാറിയവരും ധാരാളമാണ്. പുകവലിക്കുന്നത് നിർത്തിയാലും അതിനാലുണ്ടായ കേടുപാടുകൾ പരിഹരിക്കാൻ കഴിയില്ലെന്ന് Read More…
വ്യാജ കാർഡിയോളജിസ്റ്റ് നടത്തിയത് 50 ഹൃദയ ശസ്ത്രക്രിയകൾ; യഥാർഥ ഡോക്ടറെ രോഗി കണ്ടു മുട്ടി, തട്ടിപ്പ് പുറത്ത്
ഹരിയാനയിലെ ഫരീദാബാദിലെ ഒരു സർക്കാർ ആശുപത്രിയിൽ എംബിബിഎസ് ഡോക്ടറായ പങ്കജ് മോഹൻ ശർമ കാർഡിയോളജിസ്റ്റായി ചമഞ്ഞ് 50 ഹൃദയശസ്ത്രക്രിയകൾ നടത്തിയെന്നു പൊലീസ്. നഗരത്തിൽ സ്വകാര്യ–പൊതു പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഹൃദയാരോഗ്യകേന്ദ്രത്തിലാണു സംഭവം. ഒരു രോഗി യഥാർത്ഥ ഡോക്ടറെ സമീപിച്ചപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്, തുടർന്ന് അന്വേഷണം ആരംഭിച്ചു. എംബിബിഎസ് ബിരുദം ഉണ്ടെങ്കിലും നിർണായകമായ ഹൃദയ ശസ്ത്രക്രിയകൾ നടത്താൻ ഡോ. പങ്കജ് മോഹൻ ശർമ്മയ്ക്ക് അധികാരമില്ലെന്ന് പോലീസ് പറഞ്ഞു. നിരവധി രോഗികൾക്ക് സങ്കീർണതകൾ ഉണ്ടാകുകയും ചിലർ മരിക്കുകയും ചെയ്തു. ഒരു കാർഡിയോളജിസ്റ്റിന്റെ Read More…
എരിവുള്ള ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ഹൃദയത്തിന് നല്ലതാണോ? കാർഡിയോളജിസ്റ്റ് പറയുന്നു
എരിവുള്ള ഭക്ഷണം ഹൃദയത്തിന് ആരോഗ്യകരമാണോ? ചര്‍ച്ചകളും ഗവേഷണങ്ങളും ആരംഭിച്ചിട്ട് കാലമേറെയായി. കാന്താരി മുളക് കൊളസ്ട്രോളിന് മികച്ച ഔഷധമായി കരുതുന്ന പഴമക്കാരും നമുക്കിടയിലുണ്ട്. ചുവന്ന മുളകിലടങ്ങിയിരിക്കുന്ന സംയുക്തമായ ക്യാപ്‌സൈസിൻ, ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകള്‍. ഹൃദയത്തിന് ആരോഗ്യകരമായ ഒന്നാണെന്ന് പറയുമ്പോള്‍ തന്നെ അതിന് പോരായ്മകളും ഉണ്ടെന്നും മറുപക്ഷമുണ്ട്. ഹൈദരാബാദിലെ കെയര്‍ ഹോസ്പിറ്റല്‍സ് ഹൈടെക് സിറ്റിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ വിനോദ് പറയുന്നതനുസരിച്ച്, എരിവുള്ള ഭക്ഷണത്തിന്റെ പതിവ് ഉപയോഗവും ഹൃദയാഘാതവും തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ല. വാസ്തവത്തില്‍, എരിവ് Read More…





