Featured Oddly News

‘മിസ്റ്റര്‍ മജസ്റ്റിക്’ സൗന്ദര്യമത്സരം ; ‘സുന്ദരന്‍’ മെലിഞ്ഞശരീരവും കോങ്കണ്ണുമുള്ളയാളെന്ന് ആക്ഷേപം

സൗന്ദര്യം കാണുന്നയാളുടെ കണ്ണിലാണെന്നാണ് പൊതുവേയുള്ള തത്വം. പക്ഷേ മിസ്റ്റര്‍ മജസ്റ്റിക് പോലെയുള്ള മത്സരത്തിന് അല്‍പ്പം അഴകളവുളുടെ മാനദണ്ഡമൊക്കെയാകാമെന്നാണ് സോഷ്യല്‍മീഡിയയുടെ നിലപാട്. പറഞ്ഞുവരുന്നത് കമ്പോഡിയയിലെ മിസ് ആന്റ് മിസ്റ്റര്‍ മജസ്റ്റിക് മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനമാണ്. മത്സരാര്‍ത്ഥികള്‍ കോങ്കണ്ണുള്ളവരും മെല്ലിച്ച ശരീരം ഉള്ളവരുമായിരുന്നെന്നും സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തവര്‍ വെറും സാധാരണക്കാരെ പോലെ തോന്നിയെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. ജനപ്രിയ കംബോഡിയന്‍ സൗന്ദര്യമത്സരമായ മിസ് ആന്‍ഡ് മിസ്റ്റര്‍ മജസ്റ്റികില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്നാണ് ചര്‍ച്ചകളും തുടങ്ങിയിരിക്കുന്നത്. ‘മിസ്റ്റര്‍ Read More…

Oddly News

കംബോഡിയക്കാരുടെ ‘ഖെമര്‍ അപ്‌സര’ യായി ഇന്ത്യന്‍ അംബാസഡര്‍ ദേവയാനി ഖോബ്രോഗഡെ

കംബോഡിയക്കാര്‍ക്ക് പുതുവത്സര ആശംസകള്‍ നേരാനായി അവരുടെ പാരമ്പര്യവേഷമായത ‘ഖെമര്‍ അപ്‌സര’ യുടെ വേഷമിട്ട്കംബോഡിയയിലെ ഇന്ത്യന്‍ അംബാസഡറും വിവാദ നായികയുമായ ദേവയാനി ഖോബ്രോഗഡെ. ഈ വേഷമിട്ടുള്ള ചിത്രങ്ങളോടെയാണ് ദേവയാനി പുതുവത്സരാശംസകള്‍ സാമൂഹ്യമായ എക്‌സില്‍ പോസ്റ്റ് ചെയ്തത്. ‘അംബാസഡര്‍ ദേവയാനി ഖോബ്രഗഡെക്ക് ഖമര്‍ സംസ്‌കാരത്തോടും പാരമ്പര്യത്തോടും ആഴമായ ആരാധനയുണ്ട്. ഖെമര്‍ പുതുവര്‍ഷത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട്, നമ്മുടെ നാഗരികതകളുടെ സമ്പന്നമായ ബന്ധം ഉള്‍ക്കൊള്ളുന്ന ഒരു ഖെമര്‍ അപ്സരയുടെ വേഷം അവര്‍ ഭംഗിയായി ധരിച്ചു. ഞങ്ങളുടെ എല്ലാ സുഹൃത്തുക്കള്‍ക്കും സന്തോഷകരമായ ഖെമര്‍ പുതുവത്സരാഘോഷം Read More…