അമേരിക്കയിലെ ഫിറ്റ്‌നസ് റാണി കാറ്റി ഡോണലിന്റെ മരണകാരണം എനര്‍ജി ഡ്രിങ്കുകളാണെന്ന് ആരോപിച്ച് മാതാവ് രംഗത്ത്. ഹൃദയാഘാതത്തിനെ തുടര്‍ന്ന് 28ാം വയസ്സിലാണ് കാറ്റി മരിച്ചത്.ഇവര്‍ ദിവസവും മൂന്ന് എനര്‍ജി ഡ്രിങ്കുകളെങ്കിലും കുടിക്കുമായിരുന്നുവെന്നും ജിമ്മില്‍ പോകുന്നതിന് മുമ്പ് കഫീന്‍ സപ്ലിമെന്റ് കഴിക്കുകയും ചെയ്തതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2021ലാണ് കാറ്റി കുഴഞ്ഞ് വീണത്. പക്ഷാഘാതം സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയത് . വേഗം ആശുപത്രിയിലെത്തിച്ചു. ഓക്‌സിജന്‍ ലഭ്യത കുറവ് തലച്ചോറിനെ ബാധിച്ച് കോമയിലേക്ക് പോവുകയായിരുന്നു.10 ദിവസത്തിന് ശേഷം നില വഷളായി. Read More…