ഒരുകാലത്ത് പടക്കങ്ങളും റെയിൻകോട്ടുകളും വിറ്റ് ഉപജീവനം കണ്ടെത്തിയിരുന്ന ഒരാൾ, പിന്നീട് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ജനപ്രിയമായ ഐസ്ക്രീം ബ്രാൻഡുകളിൽ ഒന്ന് കെട്ടിപ്പടുത്ത കഥയാണ് മംഗളൂരുവിലെ പ്രഭാകർ കാമത്തിന്റേത്. തന്റെ ഇരുപതാം വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടതോടെയാണ് കർണാടക സ്വദേശിയായ പ്രഭാകർ കാമത്തിന് കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നത്. തയ്യൽ സാധനങ്ങളും റെയിൻകോട്ടുകളും സീസൺ സമയങ്ങളിൽ പടക്കങ്ങളും വിറ്റാണ് അദ്ദേഹം തുടക്കത്തിൽ കുടുംബം പുലർത്തിയത്. എന്നാൽ വർഷം മുഴുവൻ ആവശ്യക്കാരുള്ള ഒരു ബിസിനസ്സ് ആരംഭിക്കണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് Read More…
Tag: BusinessNews
ഫ്ലാറ്റിനു പകരം 19 കോടി മുടക്കി പാർക്കിങ് സ്ഥലം വാങ്ങി; കോടികൾ കൊയ്ത് യുവതി! കോടതിയിലും ജയം
ഡിമാന്റ് കുറവായിരുന്ന സമയത്ത് പാർപ്പിട സമുച്ചയത്തിലെ പാർക്കിങ് സ്ഥലത്തിന്റെ 40 ശതമാനവും ഒരുമിച്ച് വാങ്ങി സാമ്പത്തിക ലാഭം കൊയ്ത് ചൈനീസ് യുവതി. വർഷങ്ങൾക്കുശേഷം ഈ സ്ഥലം വാഹന ഉടമകൾക്ക് വലിയ തുകയ്ക്ക് വിൽക്കുകയും വാടകയ്ക്ക് നൽകുകയും ചെയ്ത യുവതിയുടെ ബിസിനസ് തന്ത്രത്തിന് കോടതിയിലും വിജയം. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ചാങ്ഷയിലുള്ള റസിഡൻഷ്യൽ കോംപ്ലക്സിലാണ് ‘വു’ എന്ന യുവതി 19.36 കോടി രൂപ (14 ദശലക്ഷം യുവാൻ) മുടക്കി 196 വാഹനങ്ങൾക്കുള്ള പാർക്കിങ് സ്ഥലം ഒറ്റയടിക്ക് സ്വന്തമാക്കിയത്. 2018-ലായിരുന്നു Read More…
ഇതാണ് മുതലാളി! ജീവനക്കാർ സ്കൂട്ടറിൽ വരുന്നത് കണ്ട് BMW കാറുകൾ വാങ്ങി നൽകി റെസ്റ്റോറന്റ് ഉടമ
മഴയും തണുപ്പും നിറഞ്ഞ കാലാവസ്ഥയിലെ കഠിനമായ യാത്രയിൽ നിന്ന് സംരക്ഷിക്കാൻ മികച്ച രീതിയിൽ ജോലി ചെയ്ത ജീവനക്കാർക്ക് പുത്തൻ ബി.എം.ഡബ്ല്യു (BMW) കാറുകൾ സമ്മാനിച്ച് ചൈനയിലെ ഒരു റസ്റ്റോറന്റ് ഉടമ. മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ബീഫ് ഹോട്ട്പോട്ട് റെസ്റ്റോറന്റ് ശൃംഖല നടത്തുന്ന മാ യാൻലി എന്ന ഉടമയാണ് ജീവനക്കാരെ ഞെട്ടിച്ചുകൊണ്ട് ഈ അപൂർവ്വ സമ്മാനം നൽകിയത്. തന്റെ ജീവനക്കാരിൽ ഭൂരിഭാഗവും ഇലക്ട്രിക് സ്കൂട്ടറുകളിലാണ് ജോലിക്ക് എത്തുന്നതെന്നും, കഠിനമായ തണുപ്പിലും മഴയിലും ഇവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ടുകണ്ടതിനെ Read More…
കോളേജ് ഡ്രോപ്പ് ഔട്ടിൽ നിന്ന് കോടീശ്വരനിലേക്ക്! പോക്കിമോൻ കാർഡുകളിലൂടെ വിജയം കൊയ്ത് യുവാവ്
കുട്ടിക്കാലത്തെ ഒരു വിനോദത്തെ വൻകിട ബിസിനസ്സാക്കി മാറ്റിയ മിയാമിയിലെ സംരംഭകനായ ആൻഡ്രെസ് ഫെർണാണ്ടസിന്റെ കഥ ശ്രദ്ധേയമാകുന്നു. ബിസിനസ്സ് സ്കൂളിലെ പഠനം ഉപേക്ഷിക്കാൻ തീരുമാനിച്ച നിമിഷമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് അദ്ദേഹം ബിസിനസ്സ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ ഓർത്തെടുത്തു. അമ്മയുടെ നിർബന്ധം കാരണം മാത്രമാണ് താൻ കോളേജിൽ ചേർന്നതെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ ഭൂരിഭാഗം ആളുകളും പ്രാഥമിക വിദ്യാഭ്യാസ കാലത്തിനുശേഷം ഉപേക്ഷിക്കുന്ന ‘പോക്കിമോൻ കാർഡുകൾ’ എന്ന കുട്ടിക്കാലത്തെ വിനോദത്തിൽ അദ്ദേഹം ഒരു പരീക്ഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു. “കോളേജിൽ ചേരുമ്പോൾ Read More…
അമ്മയുടെ കൈപ്പുണ്യം, അടുക്കളയിൽ തുടങ്ങി, ഇന്ന് 75 കോടിയുടെ സാമ്രാജ്യം! അമ്മയ്ക്കും മകനും സോഷ്യൽ മീഡിയയുടെ കയ്യടി
ലളിതമായ ഒരു ചിന്തയിൽ നിന്നാണ് പല പ്രമുഖ ഭക്ഷ്യ ബ്രാൻഡുകളും ജനിക്കുന്നത്. തലമുറകളായി കൈമാറിവന്ന പാചകക്കൂട്ടുകളെ ആസ്പദമാക്കി തുടങ്ങിയ ചില സംരംഭങ്ങൾ രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ബീഹാറിലെ ഒരു അമ്മയും മകനും ചേർന്ന് തുടക്കമിട്ട ‘മംസ് മെയ്ഡ്’ (Mom’s Made) എന്ന തെക്കുവ (Thekua) ബ്രാൻഡിന്റെ വിജയം നടൻ ആർ. മാധവൻ പങ്കുവെച്ചതോടെയാണ് വാർത്തകളിൽ ഇടംപിടിച്ചത്. ടെക് നിക്ഷേപകനായ ആദിത്യ സിംഗ് പങ്കുവെച്ച ഈ വീഡിയോയെക്കുറിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ 75 കോടി Read More…
കേക്ക് മോശമായി, ഒരു സാധാരണ പരാതി; ഫുഡ് ഡെലിവറി കമ്പനികൾക്ക് 5,000 കോടി രൂപ പിഴ
ചൈനയിലെ ഒരു കേക്ക് ഓർഡറിനെത്തുടർന്നുണ്ടായ പരാതി, അവിടുത്തെ ഭക്ഷണ വിതരണ മേഖലയിലെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകളാണ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. ഒരു ഉപഭോക്താവിന്റെ ചെറിയൊരു പരാതിയിൽ തുടങ്ങിയ അന്വേഷണം ഒടുവിൽ വൻകിട കമ്പനികൾക്ക് 5,000 കോടി രൂപ (3.6 ബില്യൺ യുവാൻ) പിഴ ചുമത്തുന്നതിലാണ് അവസാനിച്ചത്. ബീജിംഗ് സ്വദേശിയായ ലിയു എന്നയാൾ ഓൺലൈനായി ഓർഡർ ചെയ്ത ജന്മദിന കേക്കിലെ പൂവ് കഴിക്കാൻ യോഗ്യമല്ലെന്ന് കണ്ട് അധികൃതർക്ക് പരാതി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അന്വേഷണത്തിൽ ഈ കേക്ക് വന്നത് ഒരു വ്യാജ Read More…






