Spotlight

‘എന്നെ കൊന്നിട്ട് മുന്നോട്ടു പോയാല്‍ മതി’; ബുൾഡോസറിന്റെ യന്ത്രക്കൈയിൽ തൂങ്ങി പെൺപട! കൂട്ടയടി, തെരുവ് യുദ്ധം- വീഡിയോ

മഹാരാഷ്ട്രയിലെ ഠാണെ ജില്ലയിലുള്ള ഡോംബിവ്‌ലിയിൽ നിർമ്മിതി പൊളിച്ചുമാറ്റാൻ ബുൾഡോസർ എത്തിച്ചതിനെ തുടർന്ന് പ്രാദേശിക നിവാസികളും സ്ത്രീകളും പ്രതിഷേധവുമായി രംഗത്തെത്തിയത് വലിയ സംഘർഷത്തിൽ കലാശിച്ചു. എൻഡിടിവിയുടെ റിപ്പോർട്ട് അനുസരിച്ച്, സ്ഥലം ഒഴിപ്പിക്കുന്നതിനായി ബിൽഡർ ബുൾഡോസറുകളുമായി എത്തിയതോടെയാണ് ഭൂമി ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചത്. ബുൾഡോസർ എത്തിച്ചതറിഞ്ഞ് ഉടൻ തന്നെ പ്രദേശവാസികൾ സ്ഥലത്തടിച്ചുകൂടുകയും പൊളിക്കൽ നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയുമായിരുന്നു. കെട്ടിടങ്ങൾ പൊളിക്കുന്നത് തടയാനായി നിരവധി സ്ത്രീകൾ ബുൾഡോസറിന് മുന്നിൽ നിലയുറപ്പിച്ചു. ഇതിനിടയിൽ ഒരു സ്ത്രീ ബുൾഡോസറിന്റെ യന്ത്രക്കൈയിൽ പിടിച്ച് മാറ്റാൻ Read More…

Oddly News

ബുൾഡോസറിലേറി സിഗരറ്റും വലിച്ച് മാസ്സ് എൻട്രി; ഒടുവിൽ കല്യാണച്ചെക്കന് പണി കൊടുത്ത് പോലീസ്!

ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ നിന്നുള്ള ഒരു വിവാഹാഘോഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. സാധാരണയായി കുതിരപ്പുറത്തോ ആഡംബര കാറിലോ വധുവിന്റെ വീട്ടിലേക്ക് എത്തുന്നതിന് പകരം, ഈ വിവാഹത്തിലെ വരൻ ഒരു ബുൾഡോസറിലാണ് എത്തിയത്. ഉംരി കല ഗ്രാമത്തിൽ നടന്ന ഈ വിവാഹത്തിൽ ഒസ്മാൻ എന്ന വരനാണ് തന്റെ വിവാഹഘോഷയാത്ര വ്യത്യസ്തമാക്കാൻ ഈ പുതിയ വഴി തിരഞ്ഞെടുത്തത്. ബാക്ക്ഗ്രൗണ്ടിൽ പാട്ട് ഉച്ചത്തിൽ വെച്ച്, ചലിക്കുന്ന ഈ വലിയ നിർമ്മാണ യന്ത്രത്തിന് മുകളിൽ വരനും സുഹൃത്തുക്കളും ഇരിക്കുന്നതിന്റെയും Read More…

Crime

പ്രായപൂർത്തിയാകാത്ത 180 പേരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; പ്രതിയുടെ വീട് ബുൾഡോസർവച്ച് ഇടിച്ചുനിരത്തി- വീഡിയോ

മുംബൈയിൽ 180-ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ 19-കാരൻ മുഹമ്മദ് അയാസ് അറസ്റ്റിലായി. അമരാവതി സ്വദേശിയായ ഇയാൾ പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മുംബൈയിലും പുണെയിലും എത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയിരുന്നത്. ഇയാളുടെ പക്കൽ നിന്നും 350-ലധികം അശ്ലീല വീഡിയോകൾ പോലീസ് കണ്ടെടുത്തു. ഈ വീഡിയോകൾ ഉപയോഗിച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായും ചില ദൃശ്യങ്ങൾ ഓൺലൈനിലൂടെ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴിയാണ് Read More…

Featured Good News

ചൈനയിലെ ‘ബുള്‍ഡോസര്‍ ഹീറോ’ ; വെള്ളപ്പൊക്കത്തില്‍ രക്ഷപ്പെടുത്തിയത് നൂറിലധികം പേരെ ചൈന

2019 ല്‍ കേരളത്തില്‍ ഉണ്ടായ കേരളചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ അനേകരെ രക്ഷപ്പെടുത്തി നായകന്മാരായത് സംസ്ഥാനത്തെ കടലില്‍ പോകുന്ന മത്സ്യബന്ധന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന സഹോദരങ്ങളായിരുന്നു. സമാനമായ ഒരു കഥ ചൈനയ്ക്കും പറയാനുണ്ട്. ‘ബുള്‍ഡോസര്‍ ഹീറോ’ എന്ന വിളിക്കപ്പെടുന്നു ഒരു ബീജിംഗുകാരന്‍ വെള്ളപ്പൊക്കത്തില്‍ തന്റെ ബുള്‍ഡോസര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തിയത് 100 ലധികം പേരെ. രക്ഷപ്പെട്ടവര്‍ അദ്ദേഹത്തിന് സ്‌നേഹത്തോടെ നല്‍കിയ പേരാണ് ബുള്‍ഡോസര്‍ ഹീറോ. ചൈനീസ് തലസ്ഥാനത്തും പ്രവിശ്യകളുടെ മറ്റുഭാഗങ്ങളിലുമായി കഴിഞ്ഞയാഴ്ച കനത്തമഴയാണ് പെയ്തത്. അതിശക്തമായ മഴയില്‍ 30 ജീവനുകള്‍ Read More…

Lifestyle

വീട് പൊളിച്ചാലും വിദ്യാഭ്യാസമാണ് പ്രധാനം ; ബുള്‍ഡോസറിന് മുന്നില്‍ പുസ്തകവുമായി ഓടുന്ന ഒന്നാംക്ലാസ്സുകാരി

ഉത്തര്‍പ്രദേശില്‍ ബുള്‍ഡോസര്‍ രാജിന് സുപ്രീംകോടതി അപ്രതീക്ഷിതമായി തടയിട്ട ഒന്നാംക്ലാസ്സുകാരിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. വീട് പൊളിക്കുമ്പോഴും തന്റെ വിദ്യാഭ്യാസം സംരക്ഷിക്കാനുള്ള ഒരു 7 വയസ്സുകാരിയുടെ ദൃഢനിശ്ചയം ഇന്ത്യയിലുടനീളമുള്ള പലരുടെയും ഹൃദയം കവര്‍ന്നിട്ടുണ്ട്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അനന്യ യാദവ് തന്റെ കുടുംബത്തിന്റെ വീടിനെ ലക്ഷ്യമിട്ട് ബുള്‍ഡോസര്‍ പൊളിക്കല്‍ വരുമ്പോള്‍ തന്റെ പാഠപുസ്തകങ്ങള്‍ സംരക്ഷിക്കാന്‍ അത് മാറത്ത് അടുക്കിപ്പിടിച്ചുകൊണ്ടുള്ള പെണ്‍കുട്ടിയുടെ ഓട്ടം ഇന്റര്‍നെറ്റില്‍ മുന്‍നിരയില്‍ എത്തി. സ്‌കൂള്‍ ബാഗ് മുറുകെപ്പിടിച്ച് അവള്‍ ഓടിപ്പോകുന്ന വൈകാരിക നിമിഷം സുപ്രീം കോടതിയുടെയും Read More…

Oddly News

വിവാഹം കളറാക്കാന്‍ കണ്ടുപിടിച്ച വിദ്യ ; വധുവിന്റെ വാഹനത്തിനൊപ്പം ഒരു ഡസനോളം ജെസിബികള്‍

ജാന്‍സി: ജീവിതത്തില്‍ വിവാഹങ്ങള്‍ ഒന്നേയുള്ളെന്നാണ് വെയ്പ്. അതുകൊണ്ടു തന്നെ ജീവിതത്തിലെ ഏറെ നിര്‍ണ്ണായകമായ ഘട്ടമെന്ന് പലരും വിശേഷിപ്പിക്കുന്ന വിവാഹം അവിസ്മരണീയമാക്കാന്‍ എന്തൊക്കെ കാട്ടിക്കൂട്ടലുകളാണ് മനുഷ്യര്‍ നടത്താറുള്ളത്. മുകളില്‍ ഹെലികോപ്റ്റര്‍. താഴെ ഡസന്‍ കണക്കിന് ജെസിബികള്‍. ജാന്‍സിയില്‍ നിന്നുള്ള ഒരു വിവാഹത്തിന്റെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. യുപിയില്‍ ഒരു വധുവിന്റെ കുടുംബമാണ് ജെ.സി.ബി റാലി നടത്തിയത്. ഉത്തര്‍പ്രദേശിലെ ബുള്‍ഡോസര്‍ നടപടിയില്‍ ഭയന്നിരിക്കുന്ന ജനം ആദ്യം ഒന്നു പരിഭ്രാന്തരായെങ്കിലും സംഗതി തങ്ങള്‍ പേടിക്കുന്ന കാര്യമല്ലെന്ന് വ്യക്തമായതോടെ പിന്നെ മൊബൈലില്‍ വീഡിയോ Read More…

Celebrity

ആമിര്‍ ഖാന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കും;  കാരണം ഇതാണ്

ബോളിവുഡിലെ സൂപ്പര്‍താരമാണ് ആമിര്‍ഖാന്‍. അദ്ദേഹത്തെ ബോളിവുഡിന്റെ ‘മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ്’ എന്നാണ് വിളിയ്ക്കാറ്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലാണ് ആമിര്‍ ഖാന്‍ വര്‍ഷങ്ങളായി, ആമിര്‍ നിരവധി വിജയകരമായ സിനിമകള്‍ നല്‍കിയിട്ടുണ്ട്. അവയില്‍ പലതും ഐക്കണിക്ക് ഹിറ്റുകളായി. സമീപ വര്‍ഷങ്ങളില്‍, നടന്‍ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കാന്‍ തീരുമാനിച്ചെങ്കിലും ബോളിവുഡിനോട് പൂര്‍ണ്ണമായും വിട പറഞ്ഞില്ല. പകരം സിനിമാ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലേക്ക് അദ്ദേഹം മാറി. മുംബൈയിലെ പാലി ഹില്‍ ഏരിയയിലുള്ള തന്റെ വീട് പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള Read More…