ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഗോവ . ഇവിടുത്തെ മനോഹരമായ ബീച്ചുകളും രാത്രി ജീവിതവും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ ഗോവയിലെ പ്രകൃതിദത്തമായ ഈ പ്രതിഭാസത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? 400 വർഷം പഴക്കമുള്ള നെത്രാവലിയിലെ ബുദ്ബുദ്യാഞ്ചെ താലെ എന്ന ഈ തടാകമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തെക്കൻ ഗോവയിലെ സംഗ്വേമിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. നിങ്ങൾ ഈ തടാകത്തിന് സമീപം ചെന്ന് കൈ കൊട്ടിയാല്‍, തടാകത്തിന്റെ ഉപരിതലത്തിൽ കുമിളകൾ ഉണ്ടാകും. Read More…

