രാത്രിയിലുള്ള യാത്രകള്‍ പലപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണ്. കാറിന്റെ ഹെഡ്ലൈറ്റ് നല്ല കണ്ടീഷനിലല്ലെങ്കില്‍ പിന്നെ പറയുകയും വേണ്ട. കൃത്യമായി പ്രവര്‍ത്തിക്കാത്ത, മികച്ച പൊസിഷനില്‍ അല്ലാത്ത , പല കാരണങ്ങള്‍ മൂലം വെളിച്ചം നല്‍കാത്ത ഹെഡ് ലൈറ്റുകള്‍ ദുരിതയാത്രകള്‍ സമ്മാനിക്കും. ജീവന്‍വരെ അപകടത്തിലാക്കുന്ന അപകടങ്ങള്‍ക്ക് പോലും ഇത്തരം ഹെഡ്ലൈറ്റുകള് കാരണമാകുന്നു. ഹെഡ് ലൈറ്റുകള്‍ക്ക് മുന്നിലെ പാതയും തടസങ്ങളും വാഹനങ്ങളും കാണിച്ചു മാത്രമല്ല ജോലി. മറ്റ് വാഹനങ്ങൾക്ക് നമ്മുടെ വാഹനത്തിന്റെ സാന്നിധ്യം തിരിച്ചറിയാനും രാത്രികളില്‍ ഹെഡ്ലൈറ്റുകള് സഹായകരമാവാറുണ്ട്. ഹെഡ് ലൈറ്റ് ശരിയായ Read More…