രണ്ടുരാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ലോകത്തെ ഏറ്റവും ചെറിയ അന്താരാഷ്ട്ര പാലത്തിന് വെറും 19 അടി മാത്രം നീളം. ഒരുപക്ഷേ ഈ പാലമായിരിക്കാം ലോകത്തെ ഏറ്റവും ചെറിയ രാജ്യാന്തരപാലവും. സ്പാനിഷ് ഗ്രാമമായ എല്‍ മാര്‍ക്കോയെ പോര്‍ച്ചുഗീസ് ഗ്രാമമായ വാര്‍സിയ ഗ്രാന്‍ഡെയുമായി ബന്ധിപ്പിക്കുന്ന എല്‍ മാര്‍ക്കോ, എന്ന ഒരു ചെറിയ റസ്റ്റിക് പാലമാണ് ഇത്. 19 അടി (6 മീറ്റര്‍) നീളവും 4.7 അടി (1.45 മീറ്റര്‍) വീതിയുമുള്ള എല്‍ മാര്‍ക്കോ തടി പാലം മുറിച്ചുകടക്കുമ്പോള്‍, നിങ്ങള്‍ പടിഞ്ഞാറന്‍ യൂറോപ്പിലെ Read More…
Tag: bridge
ഉയരംകൂടിയ പാലങ്ങള്‍ ചൈനയ്‌ക്കൊരു പ്രശ്‌നമല്ല ; 1800 അടി ഉയരത്തില്‍ ‘ബെയ്പാന്‍ജിയാങ്’ ഞെട്ടിക്കും
കുത്തനെ നില്‍ക്കുന്ന രണ്ടു പാറക്കെട്ടുകളുടെ വിടവുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകദേശം 565 മീറ്ററിലധികം ഉയരത്തില്‍ ഒരു നിര്‍മ്മിതി. ബെയ്പാന്‍ നദീതടത്തിന് മുകളിലായി 1854 അടി ഉയരത്തില്‍ ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും ഉയരത്തിലുള്ള പാലം എന്ന ഖ്യാതി നേടിയിരിക്കുകയാണ് ചൈനയിലെ ബെയ്പാന്‍ജിയാങ് പാലം. ഒരു 200 നില കെട്ടിടത്തിന് തുല്യമായ 500 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ആദ്യത്തെ പാലവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആദ്യത്തെ കേബിള്‍ പാലവുമാണ് ചൈനയിലെ ബെയ്പാന്‍ജിയാങ് ഡ്യൂജ്. ഒറ്റനോട്ടത്തില്‍ അത്ര ആകര്‍ഷകമായി തോന്നില്ലെങ്കിലും Read More…
മയ്യോര്‍ക്കയിലെ ഗുഹയില്‍ കണ്ടെത്തിയ പാലം 6000 വര്‍ഷം പഴക്കമുള്ളതെന്ന് ശാസ്ത്രജ്ഞര്‍
മനുഷ്യര്‍ ആദ്യമായി താമസമാക്കിയ സ്ഥലങ്ങളിലൊന്നായിട്ടാണ് സ്‌പെയിനിലെ മയ്യോര്‍ക്കയെ ചരിത്രകാരന്മാര്‍ കണക്കാക്കുന്നത്. എന്നാല്‍ പടിഞ്ഞാറന്‍ മെഡിറ്ററേനിയന്‍ കടലിന് കുറുകെയുള്ള ദ്വീപുകളില്‍ എപ്പോഴാണ് മനുഷ്യര്‍ ആദ്യമായി സ്ഥിരതാമസമാക്കിയതെന്ന് വ്യക്തമല്ലെങ്കിലും അക്കാര്യത്തില്‍ നില നിഗമനങ്ങളില്‍ എത്താന്‍ സഹായിക്കുന്ന ചില തെളിവുകള്‍ സ്പാനിഷ് ദ്വീപായ മയ്യോര്‍ക്കയില്‍ കണ്ടെത്തി. ഒരു ഗുഹയ്ക്കുള്ളില്‍ തടാകത്തില്‍ മുങ്ങിയ ഒരു പുരാതന,പാലവുമായി ബന്ധപ്പെട്ട തെളിവുകളാണ് ഇതിനി കാരണമാകുന്നത്. ജെനോവേസ ഗുഹയ്ക്കുള്ളിലെ 25 അടി നീളമുള്ള (7.6 മീറ്റര്‍ നീളമുള്ള) പാലത്തിന്റെ പുതിയ വിശകലനം, മുമ്പ് വിശ്വസിച്ചിരുന്നതിനേക്കാള്‍ വളരെ നേരത്തെ, Read More…
ബാള്‍ട്ടിമോറില്‍ ചരക്കുകപ്പല്‍ പാലം ഇടിച്ചുതകര്‍ത്തു ; ഭീകരസംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ
ബാള്‍ട്ടിമോറില്‍ ചരക്കുകപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് വിഖ്യാതമായ പാലം നദിയിലേക്ക് തകര്‍ന്നുവീണു. ശ്രീലങ്കയിലേക്കുള്ള ഒരു ചരക്ക് കപ്പല്‍ അതിന്റെ സപ്പോര്‍ട്ട് പിയറുകളില്‍ ഇടിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ 1:30 ഓടെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നു. പാലത്തില്‍ കൂടി ഓടിക്കൊണ്ടിരുന്ന കാറുകള്‍ പടാപ്സ്‌കോ നദിയിലേക്ക് മറിഞ്ഞു. ആറ് പേരെങ്കിലും അസ്ഥി മരവിപ്പിക്കുന്ന വെള്ളത്തില്‍ വീണതായി ഭയപ്പെടുന്നു. കപ്പല്‍ ഇടിച്ച് നിമിഷങ്ങള്‍ക്കകം പാലം തകരുന്നതിന്റെ നാടകീയമായ ദൃശ്യങ്ങള്‍ എക്‌സില്‍ എത്തിയിട്ടുണ്ട്. പാലത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ ചരക്കുകള്‍ നിറഞ്ഞ കപ്പലിന്റെ ഡെക്കിന് Read More…