Crime

84-കാരന്‍ വ്യവസായി പീഡിപ്പിച്ചത് 10 പെൺകുട്ടികളെ; ഇരകളെ വലയിലാക്കുന്നത് ഭാര്യ, കേസ് ഒതുക്കാൻ കൈക്കൂലി 70 കോടി !

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ ഭരണകാലത്ത് പൊലീസ് വേണ്ടത്ര അന്വേഷിക്കാതെ അവസാനിപ്പിച്ച കേസ് കോടതിയുടെ ശക്തമായ ഇടപെടലിൽ വീണ്ടും തുറന്നതോടെ, പ്രമുഖ വ്യവസായി നടത്തിയ പീഡനങ്ങളുടെയും കേസ് ഒതുക്കാൻ നടന്ന കോടികളുടെ ഇടപാടുകളുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പത്തോളം പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ജെം ഗ്രാനൈറ്റ്സ് ഉടമ വീരമണി (84), കേസ് ഒതുക്കിത്തീർക്കാൻ മാത്രം 70 കോടി രൂപയോളം ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്നാണ് കണ്ടെത്തൽ. ഓഗസ്റ്റ് അവസാനത്തോടെ വീരമണി, ഇയാളുടെ സഹായി മഹേന്ദ്ര സിംഹൻ, ഭാര്യ ശാന്തി Read More…

Featured Spotlight

30വർഷം നീണ്ട 20 രൂപയുടെ കൈക്കൂലിക്കേസ്: നിയമപോരാട്ടത്തിനൊടുവിൽ മുൻ ജീവനക്കാരെ വെറുതെവിട്ട് സുപ്രീം കോടതി!

ന്യൂഡൽഹി∙ വെറും 20 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ ഗുജറാത്തിലെ രണ്ട് സർക്കാർ ജീവനക്കാരുടെ 30 വർഷത്തെ നിയമപോരാട്ടത്തിന് സുപ്രീം കോടതി വിധിയിലൂടെ വിരാമം. ഗുജറാത്ത് ആനന്ദ് ജില്ലയിലെ ബേചാരി ഗ്രാമപഞ്ചായത്ത് ഓഫിസിലെ മുൻ ജീവനക്കാരെയാണ് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ, ജസ്റ്റിസ് അതുൽ എസ്. ചന്ദുർകർ എന്നിവരുടെ ബെഞ്ച് കുറ്റവിമുക്തരാക്കിയത്. ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്നാണ് ശിക്ഷ റദ്ദാക്കിയത്. 1996 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പഠനാവശ്യത്തിനുള്ള വരുമാന സർട്ടിഫിക്കറ്റിനായി പഞ്ചായത്ത് ഓഫിസിലെത്തിയ Read More…

Featured Oddly News

20രൂപ കൈക്കൂലി വാങ്ങിയ കേസ്; 30 വർഷത്തിനുശേഷം നിരപരാധിയെന്ന് വിധി, അടുത്ത ദിവസം മരണം

അഹമ്മദാബാദ്: 30 വർഷത്തിന് ശേഷം ജീവിതത്തിൽ സത്യത്തിന്റെ വെളിച്ചം കടന്നുവന്നപ്പോൾ ബാബുഭായ് പ്രജാപതിക്ക് ആ സന്തോഷം നീണ്ടുനിൽക്കേണ്ടതായിരുന്നു.എന്നാൽ അതുണ്ടായില്ല. വ്യാജ കൈക്കൂലിക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട് അടുത്ത ദിവസം തന്നെ ബാബുഭായിയെ മരണം കവർന്നെടുത്തു. ഗുജറാത്തിലാണ് സംഭവം. പൊലീസ് കോൺസ്റ്റബിളായിരുന്നു ബാബുഭായ് പ്രജാപതി. 30 വർഷം മുൻപ് 20 രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച്ബാബുഭായിക്കെതിരെ കേസെടുത്തു. 1997ലാണ് സെഷൻസ് കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചത്. 2003ൽ കേസിലെ വിസ്താരം ആരംഭിക്കുകയും 2004ൽ സെഷൻസ് കോടതി ബാബുഭായിക്ക് നാല് വർഷം തടവും 3000 Read More…

Crime

സംസ്‌ഥാന സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ ഒന്നാംറാങ്കുകാരന്‍, 15,000 രൂപ കൈക്കൂലി വാങ്ങിയതിന്‌ അറസ്‌റ്റില്‍

ഭുവനേശ്വര്‍ (ഒഡീഷ): സംസ്‌ഥാന സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ ഒന്നാം സ്‌ഥാനം സ്വന്തമാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനെ കൈക്കൂലിക്കേസില്‍ വിജിലന്‍സ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഒഡീഷയിലെ സംബാല്‍പൂര്‍ ജില്ലയിലെ ബംറയില്‍ തഹസില്‍ദാറായി സേവനമനുഷ്‌ഠിക്കുന്ന അശ്വിനി കുമാര്‍ പാണ്ഡെയെയാണ്‌ ഒഡീഷ വിജിലന്‍സ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കൃഷിഭൂമി പുരയിടമാക്കി തരംമാറ്റുന്നതിനായി പരാതിക്കാരനില്‍നിന്ന്‌ ഉദ്യോഗസ്‌ഥന്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ്‌ അറിയിച്ചു.പരാതിക്കാരന്‍ ഒരു മാസം മുമ്പ്‌ തഹസില്‍ദാരുടെ ഓഫീസില്‍ ഭൂമി പരിവര്‍ത്തനത്തിനായി അപേക്ഷിച്ചതായി വിജിലന്‍സ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.പരാതിക്കാരനു അനുകൂലമായി തരംമാറ്റം അനുവദിക്കുന്നതിനും അവകാശരേഖ നല്‍കുന്നതിനും പാണ്ഡെ 20,000 Read More…

Oddly News

കൈക്കൂലി വാങ്ങുമ്പോള്‍ പിടിവീണു; SI നോട്ട് വായുവിലേക്ക് എറിഞ്ഞു; 15,000 ല്‍ 5000 നാട്ടുകാര്‍ കൊണ്ടുപോയി

ന്യൂഡല്‍ഹി: കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടിക്കപ്പെട്ട അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ വിജിലന്‍സ് നല്‍കിയ പണം വായുവിലേക്ക് എറിഞ്ഞു. അന്തരീക്ഷത്തില്‍ പറന്നുനടന്ന നോട്ടുകള്‍ കൈക്കലാക്കി 5000 രൂപയുമായി നാട്ടുകാര്‍ പോയി. ഹൗസ് ഖാസി സ്റ്റേഷനില്‍ ജോലി ചെയ്യുന്ന എഎസ്‌ഐ രാകേഷ് കുമാറാണ് പെട്ടത്. ഒരു വ്യക്തിയില്‍ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങിയപ്പോഴാണ് സംഭവം. പരാതിക്കാരനായ ഹൗസ് ഖാസിയിലെ ബസാര്‍ സീതാറാം പ്രദേശവാസി ദില്ലി പോലീസിന് വിവരം കൈമാറുകയും ഇദ്ദേഹത്തെ കൈയോടെ പിടികൂടാന്‍ അവര്‍ Read More…