ബോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളും വളരെ സെലക്ടീവായി സിനിമകള്‍ സ്വീകരിക്കുകയും ചെയ്യുന്ന അമീര്‍ഖാന് ഇന്ത്യയിലും പുറത്തും ഏറെ ആരാധകരുണ്ട്. എന്നാല്‍ അവാര്‍ഡ് നിശകളില്‍ കാണാത്ത ബോളിവുഡിലെ മിക്കവാറും ഏക മുഖവും അദ്ദേഹമാണ്. എന്തുകൊണ്ടാണ് താന്‍ അവാര്‍ഡ്‌നിശകള്‍ ഒഴിവാക്കുന്നതെന്ന് താരം നേരത്തേ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ 90 കളില്‍ വെച്ചു തന്നെ ഇത്തരം പരിപാടികള്‍ ഒഴിവാക്കിത്തുടങ്ങിയതാണെന്ന് താരം പറഞ്ഞു. വാണിജ്യസിനിമാ അവാര്‍ഡുകളെ താന്‍ ഒരിക്കലും മതിക്കുന്നില്ലെന്നാണ് അമീര്‍ഖാന്‍ പറയുന്നത്. ഇത്തരം ഇവന്റുകളും പരിപാടികളും സിനിമാ നിര്‍മ്മാണത്തിന്റെ Read More…
Tag: bollywood
ജോജു ജോര്‍ജ്ജിന് വന്‍ഭാഗ്യം ; ബോളിവുഡിലേക്ക് അരങ്ങേറുന്നു ; അനുരാഗ് കശ്യപിന്റെ സിനിമയിലൂടെ
നടനാകാന്‍ വേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ച് നടന്‍ ജോജുജോര്‍ജ്ജ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഒരു സിനിമയില്‍ മുഖം കാണിക്കാന്‍ കഷ്ടപ്പെട്ട ജോജുവിന് ഇപ്പോള്‍ മലയാളത്തിന് പുറമേ അന്യഭാഷകളില്‍ നിന്നുവരെ അവസരങ്ങളാണ്. സൂര്യയുടെ പുതിയ തമിഴ്‌സിനിമയില്‍ പ്രധാനവേഷം ചെയ്യാന്‍ കരാര്‍ ഒപ്പുവെച്ച താരത്തെ തേടി ബോളിവുഡില്‍ നിന്നും അവസരം വന്നിരിക്കുന്നതാണ് ഏറ്റവും പുതിയ വിവരം. നിര്‍മ്മാതാവും നടനും സംവിധായകനുമൊക്കെയായി ബോളിവുഡിലെ എണ്ണപ്പെട്ട സിനിമാക്കാരില്‍ പേരുള്ള അനുരാഗ് കശ്യപാണ് ജോജുവിന് അവസരും സൃഷ്ടിക്കുന്നത്. ബോളിവുഡ് നടന്‍ ബോബി ഡിയോള്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന Read More…
സൂപ്പര്‍താരമായിരുന്ന ഗോവിന്ദ ബോളിവുഡ് വിടാന്‍ കാരണമായത് ഈ ചിത്രത്തിന്റെ പരാജയം
1980-1990 കാലഘട്ടത്തിലെ മികച്ച താരങ്ങളില്‍ ഒരാളായാണ് ഗോവിന്ദയെ കണക്കാക്കുന്നത്. കോമഡി ബ്ലോക്ക്ബസ്റ്ററുകളിലൂടെ 90 കളില്‍ അദ്ദേഹം ബോളിവുഡ് ഹിറ്റുകള്‍ തന്റേതാക്കി.2000-ത്തോടെയാണ് നടന്റെ സൂപ്പര്‍സ്റ്റാര്‍ഡത്തിന് മങ്ങല്‍ ഏല്‍ക്കുകയും ജനപ്രീതി കുറഞ്ഞു വരുകയും ചെയ്തത്. 2003-ല്‍ അദ്ദേഹം ഒരു സിനിമയില്‍ അഭിനയിച്ചു, അതിനുശേഷം അദ്ദേഹം താല്‍ക്കാലികമായി അഭിനയം നിര്‍ത്തി രാഷ്ട്രീയത്തില്‍ ചേരാന്‍ തീരുമാനിച്ചു. ഈ റൊമാന്റിക് കോമഡി-ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. ഈ ചിത്രത്തിന്റെ പരാജയം ഗോവിന്ദയെയും വല്ലാതെ ബാധിച്ചു, രാമന്‍ കുമാര്‍ സംവിധാനം ചെയ്ത രാജാ ഭയ്യ Read More…
ഇദ്ദേഹമാണ് ഇന്ന് ഏറ്റവും വലിയ പാന്‍ഇന്ത്യന്‍ വില്ലന്‍; അഭിനയിക്കുന്നത് 1000 കോടി ബജറ്റ് ചിത്രങ്ങളില്‍
ഇന്ന് സിനിമ മേഖലയില്‍ നായകന്മാര്‍ക്ക് തുല്യമായ പ്രാധാന്യം തന്നെയാണ് വില്ലന്മാര്‍ക്കും ഉള്ളത്. മുന്‍പ് നായക വേഷം കൈകാര്യം ചെയ്തിരുന്ന താരം ഒരിയ്ക്കല്‍ വില്ലനായി അഭിനയിച്ചാല്‍ പിന്നെ അദ്ദേഹത്തെ തേടി വില്ലന്‍ വേഷങ്ങളാണ് കൂടുതലായും എത്തുന്നത്. ബോളിവുഡില്‍ സഞ്ജയ് ദത്തിന് സംഭവിച്ചത് ഇപ്പോള്‍ ബോബി ഡിയോളിന്റെ കാര്യത്തിലാണ് നടക്കുന്നത്. MXPlayer-ല്‍ സ്ട്രീം ചെയ്യുന്ന ആശ്രമം എന്ന വെബ് സീരീസിന്റെ വിജയമാണ് ബോബി ഡിയോളിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള കരിയറില്‍ ഒരു മാറ്റം കൊണ്ടുവന്നത്. സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ വേഷത്തിലാണ് Read More…
സ്‌കൂള്‍ഫീസടയ്ക്കാന്‍ മാര്‍ഗ്ഗമില്ല, ഉച്ചഭക്ഷണം പാര്‍ലേ ബിസ്‌ക്കറ്റ് ; ഇപ്പോള്‍ ബോളിവുഡില്‍ കോടികള്‍ വാങ്ങുന്ന താരം
നിങ്ങള്‍ ഒരു കാര്യം നേടണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതിനായി കഠിനമായി പ്രയത്‌നിക്കുകയും ചെയ്താല്‍ അത് നിങ്ങള്‍ക്ക് നേടിത്തരാനായി സാഹചര്യങ്ങള്‍ മുഴുവന്‍ നിങ്ങള്‍ക്കുവേണ്ടി ഗൂഡാലോചന നടത്തുമെന്നാണ്. അഭിനേതാവാകാനുള്ള സ്വപ്നങ്ങളുമായി മുംബൈയില്‍ ദിവസംതോറും എത്തുന്നത് അനേകരാണ്. നിലവില്‍ ബോളിവുഡിന്റെ അമരത്ത് വിരാജിക്കുന്ന പലരും ഉന്നതിയിലെത്താന്‍ നിരവധി പോരാട്ടങ്ങളിലൂടെ കടന്നുപോയവരാണ്. ഒരു കാലത്ത് സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പോലും ബുദ്ധിമുട്ടുകയും ഉച്ചഭക്ഷണത്തിന് മാര്‍ഗ്ഗമില്ലാത്ത അവസ്ഥയിലൂടെ കടന്നുപോകുകയും ചെയ്തയാള്‍ ഇപ്പോള്‍ താരമായ ശേഷം മുംബൈയില്‍ വെച്ചിരിക്കുന്നത് 44 കോടിയുടെ വീടാണ്. ഉച്ചഭക്ഷണം കഴിക്കാന്‍ Read More…
ഒരിയ്ക്കല്‍ വാടക കൈാടുക്കാന്‍ പോലും കഷ്ടപ്പെട്ടു ; ഇന്ന് തെന്നിന്ത്യയില്‍ കോടികള്‍ വാങ്ങുന്ന സൂപ്പര്‍താരം
തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാറാണ് വിജയ് ദേവരകൊണ്ട. എന്നാല്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അദ്ദേഹം പാടുപെടുന്ന ഒരു കാലമുണ്ടായിരുന്നു. അടുത്തിടെ താരം തന്റെ ജന്മദിനവും ആഘോഷിച്ചിരുന്നു. ‘നുവ്വില’ (2011) എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ട സിനിമാ രംഗത്തേക്ക് എത്തുന്നത്. ഒരു അഭിമുഖത്തില്‍, വിജയ് ദേവരകൊണ്ട തന്റെ കരിയറിന്റെ പ്രാരംഭ ഘട്ടത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. പല തവണ വാടക കൊടുക്കാന്‍ പോലും പണമില്ലാതിരുന്നിട്ടും തളരാതെ കഠിനാധ്വാനം കൊണ്ട് സൂപ്പര്‍ താരപദവി നേടി. അക്കൗണ്ടില്‍ Read More…
ബോക്‌സ് ഓഫീസ് ദുരന്തം, നഷ്ടംകോടികള്‍; സംവിധായകന്‍ സിനിമ വിട്ടു, ഇപ്പോള്‍ ഇത് മഹത്തായ ക്ലാസിക്സിനിമ
എട്ടുനിലയില്‍ പൊട്ടുകയും നിര്‍മ്മാതാവിന് കോടികള്‍ നഷ്ടമുണ്ടാകുകയും സംവിധായകന്‍ എന്നന്നേക്കുമായി സിനിമ അവസാനിപ്പിക്കുകയും ചെയ്ത സിനിമ ഇപ്പോള്‍ ഇന്ത്യയിലെ ക്ലാസ്സിക്കുകളില്‍ ഒന്ന്. ഗുരു ദത്തും വഹീദ റഹ്മാനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ‘കാഗസ് കെ ഫൂല്‍’ ബോക്സ് ഓഫീസില്‍ എട്ടുനിലയില്‍ പൊട്ടിയ സിനിമയാണ്. എന്നാല്‍ ഇപ്പോള്‍ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു. ഗുരു ദത്ത് സംവിധാനം ചെയ്ത അവസാന ചിത്രം കൂടിയായിരുന്നു ഇത്. 1925ല്‍ വസന്ത് കുമാര്‍ ശിവശങ്കര്‍ പദുക്കോണില്‍ ജനിച്ച നടനും സംവിധായകനുമായ ഗുരു ദത്ത് Read More…
ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍ രണ്‍ബീര്‍ കപൂര്‍- ഫഹദ് ഫാസില്‍
ഇന്ത്യന്‍ സിനിമാവേദിയിലെ ഏറ്റവും പോപ്പുലറായ നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. ദക്ഷിണേന്ത്യന്‍ സിനിമയാണ് തട്ടകമെങ്കിലും ബോളിവുഡ് സൂപ്പര്‍താരങ്ങളായ രണ്‍ബീര്‍കപൂര്‍, വിക്കി കൗശല്‍, രാജ്കുമാര്‍ റാവു എന്നിവരെല്ലാമായി മികച്ച ബന്ധം താരം നില നിര്‍ത്തുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇന്ത്യയിലെ നിലവിലെ ഏറ്റവും മികച്ച നടന്‍ രണ്‍ബീര്‍ കപൂറെന്ന് നടന്‍ ഫഹദ്ഫാസില്‍ പറഞ്ഞു. ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിലാണ് ഫഹദ് രണ്‍ബീര്‍കപൂറിനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയത്. ഇന്ത്യ അവതരിപ്പിച്ചിട്ടുള്ള ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് രാജ്കുമാര്‍ റാവുവെന്നും പറഞ്ഞു. ഒരു ദശകമായി Read More…
പിതാവ് ലൈംഗികചൂഷണത്തിനിരയാക്കി ; ഭര്‍ത്താവിനോട് മറ്റൊരാളെ വിവാഹം കഴിക്കാന്‍ പറഞ്ഞ നടി
ചെറുപ്പത്തില്‍ പിതാവ് ലൈംഗികമായി ചൂഷണം ചെയ്യുകയും ബാലതാരമായി സിനിമയില്‍ എത്തുകയും 16 ാം വയസ്സില്‍ ബോളിവുഡില്‍ നായികയാകുകയും പിന്നീട് തെന്നിന്ത്യന്‍ സിനിമയില്‍ റാണിയായി മാറുകയും ചെയ്തയാളാണ് നടി ഖുഷ്ബു. സംവിധായകന്‍ സുന്ദര്‍ സി യെ വിവാഹം കഴിക്കുകയും പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിച്ച് മികച്ച വനിതാ നേതാവായി മാറുകയും ചെയ്തു ഈ ചലച്ചിത്ര താരത്തിന്റെ ജീവിതം സംഭവ ബഹുലമാണ്. നിലവില്‍ രണ്ടു പെണ്‍മക്കളുള്ള ഖുശ്ബു ബിജെപിയുടെ അറിയപ്പെടുന്ന വനിതാനേതാവ് കൂടിയാണ്. തെന്നിന്ത്യയില്‍ അനേകം ഹിറ്റു സിനിമകളില്‍ അഭിനയിക്കുകയും മുന്‍നിര Read More…









