സില്‍ക്കില്‍ വെള്ളി നിറത്തിലുള്ള ചുരിദാറിന് മുകളില്‍ സാരി പോലെ തോന്നിപ്പിക്കുന്ന തരത്തില്‍ വെളുത്ത ദുപ്പട്ടയില്‍ രേഖ സുന്ദരിയായി കാണപ്പെട്ടു. വെള്ളി നിറമുള്ള ഉയര്‍ന്ന ഹീലുള്ള ചെരുപ്പുകളും പതിവുപോലെ തലയില്‍ മുല്ലപ്പൂവും കൈകളില്‍ സ്വര്‍ണ നിറമുള്ള വളകളും അവര്‍ ധരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് സോഷില്‍മീഡിയയില്‍ ആരാധകര്‍ രേഖയുടെ സൗന്ദര്യത്തെക്കുറിച്ച് പുകഴ്ത്തലുകള്‍ നടത്തുകയാണ്. പതിവുപോലെ ചുവന്ന ലിപ്‌സ്റ്റിക്കും സിന്ദൂരവും അവര്‍ ധരിച്ചിരുന്നു. രേഖയുടെ വീഡിയോയ്ക്ക് ഇപ്പോള്‍ നിരവധി ആരാധകരാണ് അഭിപ്രായങ്ങളുമായി എത്തുന്നത്. എല്ലാവരും അവരുടെ സൗന്ദര്യെത്തക്കുറിച്ചാണ് സംസാരിക്കുന്നത്. പുതിയ Read More…
Tag: bollywood
സിനിമകള്‍ പരാജയപ്പെട്ടിരുന്ന കാലത്ത് നിര്‍മ്മാതാക്കള്‍ പ്രതിഫലം ഉപേക്ഷിക്കാന്‍ പറയുമായിരുന്നു: അമീഷാ പട്ടേല്‍
സിനിമകള്‍ നിരന്തരം പരാജയം നേരിട്ടിരുന്ന കാലത്ത് ഒട്ടേറെ സിനിമകളുടെ പ്രതിഫലം വാങ്ങാതെ പോയിട്ടുണ്ടെന്ന് നടി അമീഷാ പട്ടേല്‍. ചെയ്ത ജോലിയുടെ ബാക്കി പ്രതിഫലം ഉപേക്ഷിക്കാന്‍ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുമായിരുന്നെന്നും താരം പറഞ്ഞു. ബോളിവുഡിലെ പല സിനിമകളെയും ഞെട്ടിച്ച് ‘ഗദര്‍ 2’ ബോക്സ് ഓഫീസില്‍ പണം വാരി മുന്നേറുമ്പോഴാണ് പരാജയ കാലത്തെ അനുഭവം നടി ഓര്‍ത്തെടുത്തത്. ചില സമയങ്ങളില്‍ സിനിമകള്‍ വിജയിക്കാതെ വന്നപ്പോള്‍ നിര്‍മ്മാതാക്കള്‍ തന്റെ അടുത്ത് വന്ന് സിനിമ നഷ്ടത്തിലായതിനാല്‍ ഫീസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമായിരുന്നു. മറ്റൊരാളെ മനസ്സിലാക്കുന്നത് വളരെ Read More…