ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡ്‌സുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് നടി നീന ഗുപ്ത വീണ്ടും . മകൾ മസാബ ഗുപ്ത ഉണ്ടായിരുന്നിട്ടും തങ്ങൾ എന്തുകൊണ്ടാണ് വിവാഹം കഴിക്കാതിരുന്നത് എന്നതിനെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ അവർ വ്യക്തമാക്കി. അവർ പറഞ്ഞത്? ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ, തങ്ങൾ പരസ്പരം പ്രണയിച്ചിരുന്നോ എന്ന ചോദ്യത്തിന് നീന ഗുപ്ത നൽകിയ മറുപടി ഇതായിരുന്നു: “അദ്ദേഹത്തോടും പോയി ചോദിക്കൂ. എല്ലാവർക്കും അദ്ദേഹത്തോട് ചോദിക്കാൻ പേടിയാണ്. എന്തുകൊണ്ടാണ് നിങ്ങൾ എല്ലാവരും എന്നോട് മാത്രം Read More…
Tag: bollywood
‘ഇനിമുതല്‍ പിന്നണി ഗായകനായി ഞാന്‍ രംഗത്തുണ്ടാകില്ല’ ; വിരമിക്കല്‍ പ്രഖ്യാപിച്ച് അരിജിത് സിങ്
മുംബൈ: പ്രണയഗാനങ്ങളിലൂടെ ബോളിവുഡില്‍ ഇടംനേടിയ ഗായകന്‍ അരിജിത് സിങ്(38) പിന്നണി ഗാന രംഗത്തുനിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു.സല്‍മാന്‍ ഖാന്റെ ‘ബാറ്റില്‍ ഓഫ് ഗാല്‍വാന്‍’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഗാനമായ ‘മാതൃഭൂമി’ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനമെത്തിയത്. ‘എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. ശ്രോതാക്കളെന്ന നിലയില്‍ ഇത്രയധികം സ്‌നേഹം തന്നതിന് ഞാന്‍ നിങ്ങളോട് ഓരോരുത്തരോടും നന്ദി പറയുന്നു. ഇനിമുതല്‍ പിന്നണി ഗായകനായി ഞാന്‍ രംഗത്തുണ്ടാകില്ല എന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ഞാന്‍ ഇത് അവസാനിപ്പിക്കുകയാണ്. ഇതൊരു അത്‌ഭുതകരമായ യാത്രയായിരുന്നു.’- അദ്ദേഹം കുറിച്ചു. ‘നല്ല Read More…
‘അധികാര മാറ്റമോ വർഗീയതയോ ആവാം.. 8വർഷമായി ബോളിവുഡിൽ തനിക്ക് അവസരം നഷ്ടപ്പെടുന്നു,’: എ.ആർ റഹ്മാൻ
ഇന്ന് ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ സംഗീത സംവിധായകരിൽ ഒരാളാണെങ്കിലും, ഹിന്ദി സിനിമാ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്താൻ എ.ആർ. റഹ്മാന് ഏഴ് വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. 1991-ൽ മണിരത്നത്തിന്റെ ‘റോജ’യിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. തുടർന്ന് ‘ബോംബെ’ (1995), ‘ദിൽ സേ’ (1998) എന്നീ ചിത്രങ്ങളിലൂടെ ആ കൂട്ടുകെട്ട് തുടർന്നു. ഇതിനിടയിൽ രാം ഗോപാൽ വർമ്മയുടെ ‘രംഗീല’യിലൂടെയും (1995) അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, കഴിഞ്ഞ എട്ടു വർഷമായി ഹിന്ദി സിനിമാ മേഖലയിൽ തനിക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും Read More…
സ്വീനിയ്ക്ക് പ്രതിഫലം 530 കോടി…! ഹോളിവുഡിലെ താരസുന്ദരി ബോളിവുഡ് സിനിമയിലേക്ക്
ബോളിവുഡിലെ നടീനടന്മാരുടെ ആത്യന്തിക സ്വപ്‌നം ഹോളിവുഡില്‍ ഒരു വേഷമാണ്. ഈ സ്വപ്‌നം സഫലമാക്കാന്‍ കഴിഞ്ഞിട്ടുള്ള അപൂര്‍വ്വം നടിമാരുടെ പട്ടികയിലാണ് ഐശ്വര്യാറായിയും പ്രിയങ്കാചോപ്രയും ദീപികാ പദുക്കോണും. മുന്‍നിര ബാനറും വമ്പന്‍ മുതല്‍മുടക്കുമുള്ള ഹോളിവുഡ് സൂപ്പര്‍താര സിനിമകളുമെല്ലാം ഇവര്‍ക്ക് കിട്ടി. എന്നാല്‍ ഹോളിവുഡിലെ താരസുന്ദരി ബോളിവുഡില്‍ അഭിനയിക്കാന്‍ എത്തുന്നു എന്നു കേട്ടാല്‍ ചിലപ്പോള്‍ ഞെട്ടിയേക്കും. ‘എനിവണ്‍ ബട്ട് യു’ എന്ന ചിത്രത്തിലെ നായികയായ ഹോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിമാരില്‍ ഒരാളായ താരസുന്ദരി സിഡ്‌നി സ്വീനിയുമായി ബന്ധപ്പെട്ടാണ് ഈ വാര്‍ത്ത. റിപ്പോര്‍ട്ടുകള്‍ Read More…
‘പരമസുന്ദരി’യില്‍ പ്രിയാവാര്യരെ സൈഡാക്കി; സിനിമയ്‌ക്കെതിരേ മലയാളി ആരാധകര്‍
ബോളിവുഡ് റൊമാന്റിക് കോമഡിയായ ‘പരമസുന്ദരി’ യില്‍ നടി ജാന്‍വി കപൂറിന്റെ മലയാളിപെണ്‍കുട്ടി വേഷത്തെ നിലത്തു നിര്‍ത്താതെ ട്രോളുകയായിരുന്നു മലയാളികള്‍ . ഇതിന് പിന്നാലെ സിനിമയില്‍ ‘ ഒരു അഡാര്‍ ലവി’ലെ കണ്ണിറുക്കലിലൂടെ ഒറ്റരാത്രികൊണ്ട് താരമായി മാറിയ നടി പ്രിയ പ്രകാശ് വാര്യരെ സൈഡാക്കി മാറ്റിയെന്ന ആക്ഷേപവും ഉയരുന്നു. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും ജാന്‍വി കപൂറിന്റെയും റൊമാന്റിക് കോമഡിയില്‍ പ്രിയാ വാര്യര്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് അഭിനയിച്ചത്. ഇത് മലയാളി ആരാധകരുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയാകുകയായിരുന്നു. ഒരു ഡയലോഗ് പോലും Read More…
അനീറ്റാ പദ്ദയുടെ അടുത്ത സിനിമ ഏതാണ്? ന്യായ് സയാരയ്ക്ക് മുമ്പ് കരാര്‍ ചെയ്ത സിനിമ
ബോളിവുഡിലെ ഏറ്റവും പുതിയ സൂപ്പര്‍ഹിറ്റ് സയാരയുടെ വിജയം ശരിക്കും ഗുണമായത് നായികയായി അഭിനയിച്ച അനീറ്റാ പദ്ദയ്ക്കാണെന്ന് തോന്നുന്നു. നടിയെക്കുറിച്ചും അവരുടെ വിശേഷങ്ങളും അറിയാന്‍ ആരാധകര്‍ക്ക് ആകാംഷ തുടങ്ങിയിട്ടുണ്ട്. നടിയുടെ അടുത്ത സിനിമ ഏതാണെന്നാണ് ഇവര്‍ക്കിടയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. അനീറ്റയുടെ അടുത്ത റിലീസ് നിത്യ മെഹ്റ സംവിധാനം ചെയ്ത ന്യായ് ആണ്. അനീറ്റ സൈയാര ഒപ്പിടുന്നതിന് മുമ്പ് കരാറായ പ്രോജക്റ്റാണ്! നിത്യ മെഹ്റയും അവരുടെ ഭര്‍ത്താവ് കരണ്‍ കപാഡിയയും ചേര്‍ന്ന് സംവിധാനം ചെയ്ത ഒരു സ്ട്രീമിംഗ് പ്രോജക്റ്റാണ് Read More…
ഒരേ നായകന് കാമുകിയായി, ഭാര്യയായി ; ഒടുവില്‍ അമ്മയായും വേഷമിട്ട നടി
ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍, ഏറെ പ്രശസ്തിയുള്ള നടിയാണ് തബസ്സും ഫാത്തിമ ഹാഷ്മി എന്ന തബു. കരിയറില്‍ ഉടനീളം സൂക്ഷ്മതയോടെയും ധീരമായ തീരുമാനങ്ങളോടെയും മികച്ചതും വൈവിദ്ധ്യവുമാര്‍ന്ന പ്രകടനങ്ങള്‍ നടത്തുന്ന അവര്‍ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ഇപ്പോഴും തിളങ്ങിത്തന്നെ നില്‍ക്കുകയാണ്. ബോളിവുഡിന് പുറമേ ദക്ഷിണേന്ത്യന്‍ സിനിമകളിലും തിരക്കേറിയ താരം ഒരേ നടന്റെ കാമുകിയായും ഭാര്യയായും അമ്മയായും അഭിനയിച്ചിട്ടുണ്ട് എന്ന വ്യത്യസ്തതയ്ക്ക് കൂടി തബുവിന് സ്വന്തം. മലയാളത്തില്‍ ‘കാലാപാനി’യില്‍ മോഹന്‍ലാലിന്റെ നായികയായി ഉള്‍പ്പെടെ തെന്നിന്ത്യയിലെ അനേകം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള തബു പ്രശസ്ത Read More…
ബോളിവുഡ് ലവ്‌സ്‌റ്റോറി ‘സയാര’ കൊറിയന്‍ഡ്രാമ ‘എ മൊമന്റ് ടു റിമെമ്പറി’ ന്റെ റീമേക്കാണോ?
അഹാന്‍ പാണ്ഡെയും അനീത് പദ്ദയും അഭിനയിച്ച് ഇപ്പോള്‍ തീയേറ്ററിലുള്ള സയാര കൊറിയന്‍ ചിത്രമായ എ മൊമന്റ് ടു റിമെമര്‍ എന്ന സിനിമയുടെ റീമേക്കോ? മോഹിത് സൂരി സംവിധാനം ചെയ്ത ഈ ചിത്രം ജൂലൈ 18 ന് പുറത്തിറങ്ങിയ സിനിമ ഈ വര്‍ഷത്തെ ഏറ്റവും വലിയ റൊമാന്റിക് ഡ്രാമയായി ഇതിനകം തന്നെ പ്രശംസിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സിനിമ കോപ്പിയാണോ എന്ന സംശയവുമായി എത്തിയിരിക്കുകയാണ് കെ. ഡ്രാമ ആരാധകര്‍. തകര്‍ന്ന ഭൂതകാലമുള്ള, മൂഡിയായ സംഗീതജ്ഞനായ ക്രിഷിനെയും, കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്ന സമയത്ത് Read More…
വീട്ടുവേലക്കാരനും കാര്‍ ഡ്രൈവറും വീട്ടംഗത്തെപ്പോലെ ; ആലിയാഭട്ട് വീടുവെയ്ക്കാന്‍ നല്‍കിയത് 50 ലക്ഷം
2012 ല്‍ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ആലിയ ഭട്ടിന് അതിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒന്നിനുപുറകെ ഒന്നായി ബ്ലോക്ക്ബസ്റ്റര്‍ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടക്കി. എന്നാല്‍ സിനിമയില്‍ മാത്രമല്ല പുറത്തും താന്‍ എത്രമാത്രം പ്രിയങ്കരിയാണെന്ന് ആലിയ കാണിച്ചു തന്നിട്ടുള്ള അനേകം സംഭവങ്ങളില്‍ കരിയറിലെ ആദ്യ ദിവസം മുതല്‍ തന്നോടൊപ്പം ഉണ്ടായിരുന്ന ആളുകളെ അവര്‍ എങ്ങിനെയാണ് കരുതുന്നതെന്ന് ഈ സംഭവം മാത്രം മതി മനസ്സിലാക്കാന്‍. നടി എപ്പോഴും തന്റെ അടുത്ത ആളുകളെ Read More…









