Featured Fitness

ഒറ്റക്കാലില്‍ എത്ര നേരം ബാലന്‍സ് ചെയ്ത് നില്‍ക്കാനാകും? നിങ്ങളുടെ ആരോഗ്യത്തെ അറിയാം!

പ്രായത്തെ ആര്‍ക്കും തടുത്ത് നിര്‍ത്താന്‍ കഴിയില്ല. എങ്കിലും വയസ്സാകുമ്പോള്‍ നിങ്ങളുടെ ആരോഗ്യം കൈമോശം വരാതിരിക്കുന്നതിലൂടെ മാത്രമേ ജീവിതം സുന്ദരമാകൂ.നിങ്ങള്‍ വാര്‍ധക്യത്തിലേക്ക് പ്രവേശിക്കുന്നത് ആരോഗ്യത്തോടെയാണോയെന്ന് മനസ്സിലാക്കാനായി സഹായിക്കുന്ന ഒരു ചെറിയ മാര്‍ഗം നിര്‍ദേശിക്കുകയാണ് പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം. അതിനായി ഒരു കാല്‍ ഉയര്‍ത്തി മറ്റേ കാലില്‍ ബാലന്‍സ് ചെയ്ത് നില്‍ക്കുക. ഇങ്ങനെ എത്ര നേരം നില്‍ക്കാന്‍ സാധിക്കുമെന്നത് നിങ്ങളുടെ വാര്‍ധക്യത്തിലെ ആരോഗ്യത്തെ സംബന്ധിച്ച് സൂചന നല്‍കുമെന്ന് മയോ ക്ലിനിക്കിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനം Read More…