ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ലക്ഷക്കണക്കിന് ആളുകളാണ് പ്രമേഹവുമായി ജീവിക്കുന്നത്. പ്രമേഹബാധിതരിൽ സാധാരണയായി കാണപ്പെടുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്ന അവസ്ഥ (ബ്ലഡ് ഷുഗർ സ്പൈക്സ്) നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു മികച്ച പ്രകൃതിദത്ത പരിഹാരമാണ് നെല്ലിക്ക. ഭക്ഷണത്തിന് തൊട്ടുമുമ്പ് പച്ചനെല്ലിക്ക കഴിക്കുന്നത് പ്രമേഹരോഗികൾക്ക് ഏറെ ഗുണം ചെയ്യും. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ നെല്ലിക്കയിൽ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഇത് പ്രമേഹരോഗികൾക്ക് മികച്ചൊരു ഭക്ഷണമാണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ചില Read More…
Tag: BloodSugar
വേനൽക്കാല പഴങ്ങളിലെ കേമൻ മാമ്പഴമോ തണ്ണിമത്തനോ? പ്രമേഹരോഗികൾക്ക് സുരക്ഷിതം ഏത്?
വേനൽക്കാലത്ത് ഏറെ പ്രിയപ്പെട്ട പഴങ്ങളാണ് മാമ്പഴവും തണ്ണിമത്തനും. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇവ സഹായിക്കുമെങ്കിലും, പ്രമേഹസാധ്യതയുള്ളവർക്കും ഇൻസുലിൻ പ്രതിരോധം നേരിടുന്നവർക്കും ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ എങ്ങനെയുള്ള മാറ്റമുണ്ടാക്കും എന്നത് അറിഞ്ഞിരിക്കേണ്ട കാര്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതിനെയാണ് ‘ബ്ലഡ് ഷുഗർ സ്പൈക്’ എന്ന് വിളിക്കുന്നത്. കഴിക്കുന്ന പഴത്തിന്റെ അളവ് ഇതിൽ വലിയ പങ്കുവഹിക്കുന്നു. മാമ്പഴത്തിൽ നാരുകൾ ഉള്ളതിനാൽ അത് രക്തത്തിലേക്ക് പഞ്ചസാര കലരുന്നതിന്റെ വേഗത കുറയ്ക്കുന്നു. മാമ്പഴം മിതമായ അളവിൽ കഴിക്കുന്നതും പ്രോട്ടീനോ കൊഴുപ്പോ Read More…
‘വെണ്ടയ്ക്ക വെള്ളം’! കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാര കുറയുമോ? ശാസ്ത്രീയ വശങ്ങൾ ഇങ്ങനെ
നമ്മുടെ നാട്ടിൽ സാധാരണമായി ലഭിക്കുന്ന വെണ്ടയ്ക്ക വെറും ഒരു പച്ചക്കറി മാത്രമല്ല, നിരവധി പോഷക ഗുണങ്ങളുള്ള ഒന്നാണെന്ന് നമുക്കറിയാം. സാധാരണയായി തോരനോ മെഴുക്കുപുരട്ടിയോ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെണ്ടയ്ക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന ‘വെണ്ടയ്ക്ക വെള്ളം’ ഇപ്പോൾ ആരോഗ്യരംഗത്ത് വലിയ ശ്രദ്ധ നേടുകയാണ്. ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് പ്രമുഖ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പ്രമേഹരോഗികൾക്ക് വെണ്ടയ്ക്ക വെള്ളം നൽകുന്ന ഗുണങ്ങളെക്കുറിച്ച് പലർക്കും അറിവില്ല. വെണ്ടയ്ക്ക വെള്ളം എങ്ങനെയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നത് എന്ന് നോക്കാം. Read More…
ഉറങ്ങുന്നതിന് 3 മണിക്കൂർ മുമ്പ് ഭക്ഷണം നിർത്തൂ; രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കാം
ലോകമെമ്പാടും ഉയർന്ന രക്തസമ്മർദ്ദവും (Hypertension) പ്രമേഹവും (Diabetes) ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2024-ലെ ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച് ഏകദേശം 140 കോടി മുതിർന്നവർ രക്തസമ്മർദ്ദത്തിന് ഇരകളാണ്. എന്നാൽ, ഭക്ഷണസമയത്തിൽ വരുത്തുന്ന ലളിതമായ മാറ്റത്തിലൂടെ ഇവ നിയന്ത്രിക്കാമെന്ന് നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു. പഠനത്തിന്റെ കാതൽ നമ്മുടെ ശരീരത്തിന് ഉറക്കം, ഉപാപചയം (Metabolism), ഹൃദയമിടിപ്പ് എന്നിവയെ നിയന്ത്രിക്കുന്ന ഒരു ആന്തരിക ഘടികാരമുണ്ട് (Circadian Rhythm). രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോൾ, ശരീരം Read More…




