തായ്‌വാനിൽ മുൻ കാമുകിയുടെ മരിച്ചുപോയ പിതാവിന്റെ ചിതാഭസ്മം മോഷ്ടിച്ചെടുത്ത് യുവാവ്. യുവതിയെ ഭീഷണിപ്പെടുത്തി വീണ്ടും ഒന്നിക്കുകയായിരുന്നു ഇയാൾ ഇതിലൂടെ ലക്ഷ്യമിട്ടത്. 57 കാരനായ എൽവി എന്ന ആളാണ് ഒരു സൈനിക സെമിത്തേരിയിൽ നിന്ന് ചിതാഭസ്മം മോഷ്ടിച്ചെടുത്ത് മുൻ പങ്കാളിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചത്. അനുരഞ്ജനത്തിന് സമ്മതിച്ചില്ലെങ്കിൽ “അച്ഛനെ ഇനി ഒരിക്കലും കാണില്ല” എന്ന് ഇയാൾ യുവതിയോട് പറഞ്ഞതായും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ടാങ് എന്ന് പേരുള്ള ഈ സ്ത്രീ 15 വർഷമായി എൽവിയുമായി ദീർഘകാല Read More…