മധ്യപ്രദേശിലെ ബിയോറ നഗരത്തിലൂടെ ഒഴുകുന്ന അജ്നാർ നദിയെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് മോചിപ്പിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയനായ സുരേന്ദ്ര സിങ് ചൗധരി എന്ന ബിട്ടു തബാഹി അസുഖങ്ങളും അണുബാധയും മൂലം ബുദ്ധിമുട്ടുന്നതായി റിപ്പോർട്ടുകൾ. സ്വന്തം ആരോഗ്യം പണയം വെച്ചാണ് ഈ ബി.എസ്.സി വിദ്യാർത്ഥി നദി ശുചീകരണത്തിനായി ഇറങ്ങിത്തിരിച്ചത്. എന്നാൽ ഈ കഠിനാധ്വാനം ഇപ്പോൾ ബിട്ടുവിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ദീർഘനേരം മലിനജലത്തിലും മാലിന്യങ്ങൾക്കിടയിലും ജോലിയെടുക്കുന്നത് കാരണം ബിട്ടുവിന്റെ കൈകാലുകളിൽ കടുത്ത ചർമ്മപ്രശ്നങ്ങളും അലർജിയും രൂപപ്പെട്ടിട്ടുണ്ട്. മലിനജലം Read More…
Tag: Bittu Tabahi
‘നാട്ടുകാരെ, ഞാന്‍ മടുത്തു, എത്രയാന്ന് വച്ച് ചെയ്യാനാ…..’ പുഴ വൃത്തിയാക്കല്‍ എന്നന്നേക്കുമായി അവസാനിപ്പിച്ച് ബിട്ടു തബാഹി
മധ്യപ്രദേശിലെ അജ്നാർ നദി ഒറ്റയ്ക്ക് വൃത്തിയാക്കി സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ 21-കാരനായ പരിസ്ഥിതി പ്രവർത്തകനാണ് ബിട്ടു തബാഹി എന്ന സുരേന്ദ്ര സിംഗ് ചൗധരി. തന്റെ ഗ്രാമത്തിലെ മലിനമായ നദിയുടെ ദയനീയാവസ്ഥ കണ്ട് അധികൃതർക്കായി കാത്തുനിൽക്കാതെ 2026 ജനുവരി മുതൽ സ്വന്തം കൈകൾ കൊണ്ട് ബിട്ടു ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. തന്റെ ശുചീകരണ വീഡിയോകൾ പങ്കുവെച്ചതോടെ ബിട്ടുവിന് മികച്ച പിന്തുണയാണ് സെലിബ്രിറ്റികൾ അടക്കം പൊതുസമൂഹത്തിൽ നിന്ന് ലഭിച്ചത്. എന്നാൽ താൻ പുഴ വൃത്തിയാക്കൽ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് Read More…
ആരോട് പറയാന്‍…. ബിട്ടുവിന്റെ 8 മാസത്തെ കഠിനാധ്വാനം പാഴാക്കി ജനങ്ങൾ, നദി വീണ്ടും ചവറ്റുകുട്ട! തോറ്റുകൊടുക്കാൻ 21കാരൻ തയ്യാറല്ല!
മധ്യപ്രദേശിലെ ബിയോറയിലുള്ള അജ്നാർ നദി ഒറ്റയ്ക്ക് ശുചീകരിച്ച് വാർത്തകളിൽ ഇടംനേടിയ 21കാരനാണ് ‘ബിട്ടു തബാഹി’ എന്ന് അറിയപ്പെടുന്ന സുരേന്ദ്ര സിങ് ചൗധരി. സാമ്പത്തിക പിൻബലമോ അത്യാധുനിക യന്ത്രങ്ങളോ ഇല്ലാതെ, വെറുമൊരു മൺവെട്ടിയും നിശ്ചയദാർഢ്യവും മാത്രം കൈമുതലാക്കിയാണ് ബിട്ടു മാസങ്ങളെടുത്ത് സ്വന്തം കൈകൊണ്ട് നദി വൃത്തിയാക്കിയത്. എന്നാൽ മാസങ്ങൾക്കിപ്പുറം ആ നദിയുടെ അവസ്ഥ വീണ്ടും പഴയപടിയായിരിക്കുകയാണ്. അജ്നാർ നദി വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതിനെത്തുടർന്ന് പ്രതികരണവുമായി ബിട്ടു തന്നെ രംഗത്തെത്തിയിട്ടുണ്ട്. നദി ശുചീകരിക്കാൻ Read More…



