മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത കേസിൽ പിടിയിലായ ഷൂട്ടർമാർ യഥാർത്ഥത്തിൽ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നത് നടൻ സൽമാൻ ഖാനെയാണെന്ന് പുതിയ വെളിപ്പെടുത്തൽ. പ്രതികൾ ലക്ഷ്യമിട്ടിരുന്നത് മറ്റൊരു വിഐപിയെയാണെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും, അത് സൽമാൻ ഖാനായിരുന്നുവെന്ന് മുംബൈ പോലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിലെത്തിയ പ്രതികൾ ആദ്യം സൽമാൻ ഖാന്റെ വീടിന്റെ പരിസരം നിരീക്ഷിച്ചെങ്കിലും ശക്തമായ പോലീസ് സുരക്ഷ കാരണം ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 2024-ൽ സൽമാന്റെ വീടിന് നേരെ വെടിവെയ്പ്പുണ്ടായതിനെ Read More…
Tag: Bishnoi Gang
പോയിന്റ് ബ്ലാങ്കിൽ ടൈഗർ ഷ്രോഫ്? തോക്ക് ജാം ആയി; ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്! വെടിയുതിർക്കുന്ന ഞെട്ടിക്കുന്ന വീഡിയോ!
മുംബൈ: മുംബൈയിലെ ജൂഹുവിൽ ഫുട്ബോൾ ഗ്രൗണ്ടിൽ നിന്ന് ബി.എം.ഡബ്ല്യു കാറിൽ മടങ്ങുകയായിരുന്ന നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്ക്കുന്നതിന്റെ വീഡിയോ പുറത്ത്. കാറിന്റെ മുൻവശത്തെ വിൻഡ്ഷീൽഡിലൂടെയും വശങ്ങളിലെ ജനലിലൂടെയും രണ്ടുപേർ ടൈഗറിന് നേരെ നേരിട്ട് വെടിയുതിർക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. നടന്റെ കാറിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പരിക്കേൽക്കാതെ അത്ഭുകരമായി അദ്ദേഹം രക്ഷപ്പെട്ടു. ആക്രമികളിൽ ഒരാൾ കാറിന്റെ തൊട്ടടുത്തെത്തി വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും അപ്പോൾ തോക്ക് കേടായി പ്രവർത്തിക്കാതാവുകയായിരുന്നു. വെടിവെപ്പിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. തുടർന്ന് Read More…
നടൻ ടൈഗർ ഷ്റോഫിനുനേരെ വെടിവയ്പ്: അത്ഭുതകരമായി രക്ഷപെട്ടു, വെടിയുതിർത്തത് ബൈക്കിലെത്തിയ മൂന്നുപേർ
മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനുനേരെ വെടിവയ്പ്പ്. ജൂഹുവിൽ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ വെടിയേൽക്കാതെ നടൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും, അദ്ദേഹത്തിന്റെ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന ഒരു ഓട്ടോ ഡ്രൈവർക്കും പരുക്കേറ്റു. പ്രശസ്ത നടൻ ജാക്കി ഷ്റോഫിന്റെ മകനായ ടൈഗർ, 2014-ലാണ് ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. സാഹസിക ആക്ഷൻ രംഗങ്ങളിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയത്. കളിക്കളത്തിൽനിന്ന് തിരികെ മടങ്ങുന്നതിനിടയിലാണ് ആക്രമണമുണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിന് പിന്നാലെ, ലോറൻസ് ബിഷ്ണോയ് ഗാങ്ങിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ടുകൊണ്ട് ഒരാളുടെ Read More…



