പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അർഹതപ്പെട്ടതാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഡൽഹിയിൽ വ്യക്തമാക്കി. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമെന്ന സൂചനകൾക്കിടെയാണ് ഈ സ്ഥാനത്തിനായി സിപിഐ ശക്തമായ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ ഈ പദവി തങ്ങൾക്ക് ലഭിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രതിപക്ഷ ഉപനേതൃസ്ഥാനം എന്നത് കേവലം ഒരു കീഴ്‌വഴക്കം മാത്രമാണെന്ന സിപിഎം നിലപാടിനെ ബിനോയ് വിശ്വം ചോദ്യം ചെയ്തു. ഭരണഘടനയിൽ ഇങ്ങനെയൊരു പദവിയെക്കുറിച്ച് പറയുന്നില്ലെന്ന് Read More…

