Featured Travel

സ്പോൺസർമാരില്ലാതെ എങ്ങനെ ലോകം മുഴുവൻ കറങ്ങാം? 197 രാജ്യങ്ങൾ സന്ദർശിച്ച പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി ഈ 24-കാരൻ

ബീഹാറിലെ മുൻഗർ സ്വദേശിയായ 24-കാരൻ ശുഭം കുമാർ, ലോകത്തിലെ 197 രാജ്യങ്ങളും സന്ദർശിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനും ഏഷ്യക്കാരനുമെന്ന നേട്ടം കൈവരിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. “നോമാഡ് ശുഭം” എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ അവിശ്വസനീയമായ ഈ യാത്ര 2018-ൽ, തന്റെ 17-ാം വയസ്സിലാണ് ആരംഭിച്ചത്. കുറഞ്ഞ ചിലവിലുള്ള യാത്രകൾ , ലിഫ്റ്റ് ചോദിച്ചുള്ള യാത്രകൾ, അപാരമായ ആത്മവിശ്വാസം എന്നിവയിലൂടെയാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. ബീഹാറിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുവന്ന ശുഭത്തിന് വലിയ സ്പോൺസർഷിപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല; Read More…

Featured Good News

നാടിന്റെ കുട്ടി ഹീറോ! ആട്ടിൻകുട്ടിയെ രക്ഷിക്കാൻ 40 അടി താഴ്ചയുള്ള കിണറ്റിലേക്ക് ഊർന്നിറങ്ങി ബാലൻ- വൈറൽ വീഡിയോ

ബീഹാറിലെ മോത്തിഹാരി ജില്ലയിലുള്ള പഹാഡ്പൂർ ഗ്രാമം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. ആഴത്തിലുള്ള ഒരു കിണറ്റിൽ കുടുങ്ങിയ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി മുന്നിട്ടിറങ്ങിയ ഒരു കൊച്ചുബാലന്റെ ധീരതയാണ് ഇപ്പോൾ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. ഈ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. സംഭവം ഇങ്ങനെ തുറന്നുകിടന്ന കിണറിന് സമീപം കളിച്ചുകൊണ്ടിരുന്ന ആട്ടിൻകുട്ടി അബദ്ധത്തിൽ ഉള്ളിലേക്ക് വീഴുകയായിരുന്നു. ആട്ടിൻകുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ ഗ്രാമവാസികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കിണറിന്റെ ആഴം വലിയ വെല്ലുവിളിയായി. നാട്ടിലുണ്ടായിരുന്ന Read More…

Crime

ജോലി കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കണം, 10ലക്ഷം കിട്ടും; സൗജന്യ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനിറങ്ങിയ യുവാക്കള്‍ക്ക് പണം നഷ്ടപ്പെട്ടു

കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കിയാല്‍ പ്രതിഫലം നല്‍കാമെന്ന് വ്യാജവാഗ്ദാനം നല്‍കി ആളുകളെ കബളിപ്പിക്കുന്ന സംഘം അറസ്റ്റില്‍. ബിഹാറിലെ നവാഡയിലാണ് സംഭവം. സംഘത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ‘ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ്’ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ഒരു പരസ്യവും പ്രത്യക്ഷപ്പെട്ടു. സൗജന്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമെന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്നുമുള്ള വാഗ്ദാനത്തില്‍ യുവാക്കളുള്‍പ്പെടെ ആകൃഷ്ടരായി. അതേസമയം വഞ്ചനയാണെന്ന് തിരിച്ചറിയും മുന്‍പേ ഇരകളുടെ കയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ടിരുന്നു. കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണികളാക്കുന്നതിന് പ്രതിഫലം, കുറഞ്ഞ പലിശയ്ക്ക് വായ്പ, ജോലി വാഗ്ദാനങ്ങൾ എന്നിവ നൽകി നിരപരാധികളെ Read More…

Featured Good News

ബിഹാറില്‍ മറഞ്ഞുകിടക്കുന്നത്‌ ഇന്ത്യയുടെ ഏറ്റവും വലിയ നിധിശേഖരം, 22.28 കോടി- ടണ്‍ സ്വര്‍ണ നിക്ഷേപം !

പട്‌ന: ഇന്ത്യയുടെ ഏറ്റവും വലിയ സ്വര്‍ണ ശേഖരം ബിഹാറിന്റെ മണ്ണിനടിയിലുണ്ടെന്നു സൂചന. 22.28 കോടി- ടണ്‍ സ്വര്‍ണ നിക്ഷേപമാണു ബിഹാറിലുള്ളതെന്നാണു റിപ്പോര്‍ട്ട്‌. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണനിക്ഷേപമാകുമത്‌. ജമുയി ജില്ലയിലാണ്‌ ഈ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്‌. ഇത്‌ ഇന്ത്യയുടെ ആകെ സ്വര്‍ണ ശേഖരത്തിന്റെ പകുതിയേക്കാള്‍ കൂടുതലുണ്ടാവുമെന്ന്‌ പറയപ്പെടുന്നു. എങ്കിലും, ആ പ്രദേശത്ത്‌ ഇതുവരെ സ്വര്‍ണ ഖനനം ആരംഭിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ചു സ്വര്‍ണ നിക്ഷേപത്തിന്റെ കാര്യത്തില്‍ ബിഹാറാണ്‌ ഒന്നാമത്‌. തൊട്ടുപിന്നില്‍ രാജസ്‌ഥാനും അതിനുശേഷം കര്‍ണാടകയുമാണുള്ളത്‌.നിലവില്‍, കര്‍ണാടകയാണ്‌ Read More…

Celebrity Featured

ദാരിദ്ര്യത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്ന നാടോടി ഗായിക- ആരാണ് മൈഥിലി താക്കൂര്‍ ?

ബീഹാര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുടെ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളില്‍ മുന്‍നിര പട്ടികയിലുള്ളയാളാണ് പ്രശസ്ത നാടോടി ഗായിക മൈഥിലി താക്കൂര്‍. ദര്‍ഭംഗയിലെ അലിനഗറില്‍ മത്സരിപ്പിക്കാനാണ് ബിജെപി ഗായികയെ തിരഞ്ഞെടുത്തത്. റിയാലിറ്റി ഷോകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമുള്ള എളിയ തുടക്കം മുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നുവന്ന 25 കാരിയായ ഗായികയുടെ അടുത്ത ചുവട്‌വെയ്പ്പായിരിക്കും രാഷ്ട്രീയം. ഉസ്താദ് ബിസ്മില്ല ഖാന്‍ യുവ പുരസ്‌കാര്‍ ജേതാവായ മൈഥിലി അനേകര്‍ക്ക് പ്രചോദനമായ വ്യക്തിത്വമണ്. 2000 ജൂലൈ 25 ന് മധുബാനിയില്‍ നിന്നുള്ള ഒരു ചെറിയ പട്ടണത്തില്‍ ജനിച്ച മൈഥിലി Read More…

Crime

കാമുകിയെ വിവാഹം കഴിക്കാന്‍ രണ്ടാം ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് യുവാവ്

കാമുകിയെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹത്തെ എതിർത്തതിന് ഭർത്താവ് തന്റെ ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു. ബിഹാറില്‍ നളന്ദ ജില്ലയിൽ നിന്നുള്ള വികാസ് കുമാറാണ് തന്റെ രണ്ടാം ഭാര്യയായ സുനിത ദേവിയെ (25) കൊലപ്പെടുത്തിയത്. കാമുകിയെ വിവാഹം കഴിക്കുന്നത് സുനിത എതിര്‍ത്തതോടെ യുവതിയുടെ മേല്‍ പെട്രോളൊഴിച്ച്, ഗ്യാസ് വാല്‍വ് തുറന്നുവിട്ട് തീകൊളുത്തുകയായിരുന്നു. 25 കാരിയായ സുനിത ദേവി അഞ്ച് വർഷം മുമ്പാണ് വികാസിനെ വിവാഹം കഴിച്ചത്. കുമാർ വിവാഹിതനാണെന്നും ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തിട്ടില്ലെന്നും വിവാഹത്തിന് ശേഷമാണ് കുടുംബം Read More…

Featured Oddly News

ഓടിക്കൊണ്ടിരുന്ന ട്രെയിനിനടിയിൽ പാളത്തില്‍ സ്ത്രീയും പെൺകുട്ടിയും ! കാഴ്ചക്കാരെ സ്തബ്ധരാക്കുന്ന വീഡിയോ

ബീഹാറിലെ ബെഗുസരായി സ്റ്റേഷനിൽ നടന്ന ഒരു ഭയാനക നിമിഷത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍. ട്രെയിനിനടിയിൽ അകപ്പെട്ട സ്ത്രീയെയും പെൺകുട്ടിയെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) ജവാന്റെ സമയോചിതമായ ഇടപെടൽകൊണ്ട് രക്ഷിക്കുന്ന ശ്വാസംനിലയ്ക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ബെഗുസരായി സ്റ്റേഷനിൽ സ്ത്രീയും പെൺകുട്ടിയും ചരക്ക് ട്രെയിനിന്റെ പാതയിലാണ് കുടുങ്ങിയത്. രക്ഷാപ്രവർത്തനം: ട്രെയിൻ അടുത്തെത്തിയപ്പോൾ, അപകടം മനസ്സിലാക്കിയ ഒരു RPF ജവാൻ അവരോട് ട്രാക്കിൽ കമഴ്ന്ന് കിടക്കാൻ ആവശ്യപ്പെട്ടു. ജവാന്റെ നിർദ്ദേശം പൂർണ്ണമായി വിശ്വസിച്ച് അവർ നിലത്ത് കിടന്നു. കാഴ്ചക്കാരെ സ്തബ്ധരാക്കിക്കൊണ്ട് ചലിക്കുന്ന Read More…

Featured Lifestyle

‘എന്റെ മുഖം ടീ-ഷർട്ടിൽ പ്രിന്റ് ചെയ്ത് എന്നെ എതിർക്കാൻ പ്രിയങ്ക ഗാന്ധി ആരാണ്’ ​വോട്ടര്‍പട്ടികയിലെ ‘124’കാരി മിന്റ ദേവി ചോദിക്കുന്നു

പട്‌ന: വോട്ടര്‍പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ മിന്റദേവിയുടെ ചിത്രവും വിവരവും ഉയര്‍ത്തിക്കാട്ടി പ്രതിഷേധവുമായി വന്നതിന് പിന്നാലെ ബീഹാറിലെ ഗ്രാമീണ വനിതയ്ക്ക് അപ്രതീക്ഷിത ജനപ്രീതി. ബീഹാറിലെ സിവാനിലെ ഒരു ഗ്രാമീണ കുടുംബത്തില്‍ നിന്നുള്ള മിന്റ ദേവിക്കാണ് അസാധാരണമായ പ്രശസ്തിയുണ്ടായത്. പക്ഷേ പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രതിഷേധത്തിന്റെ മുഖമായി മാറിയതിനെ തുടര്‍ന്ന് ഇപ്പോള്‍ രാജ്യവ്യാപകമായി കിട്ടിയിരിക്കുന്ന പ്രശസ്തിയില്‍ അതൃപ്തയാണ് മിന്റ. കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധി വാദ്രയും സംഘവും മിന്റയുടെ മുഖം ആലേഖനം ചെയ്ത ടീ-ഷര്‍ട്ടുകള്‍ ധരിച്ചതോടെ അവരുടെ പേര് വാര്‍ത്തകളില്‍ Read More…

Sports

വൈഭവ് സൂര്യവംശി എന്ന വണ്ടര്‍കിഡ് ; പന്ത്രണ്ടാം വയസ്സില്‍ രഞ്ജിട്രോഫിയില്‍ കളിക്കാനിറങ്ങി

പന്ത്രണ്ടാം വയസ്സില്‍ രഞ്ജിട്രോഫിയില്‍ കളിക്കാനിറങ്ങി ആധുനിക യുഗത്തില്‍, ഏറ്റവും പ്രായം കുറഞ്ഞ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ എന്ന റെക്കോര്‍ഡാണ് വൈഭവ് സൂര്യവംശി. അരങ്ങേറ്റം കുറിക്കുമ്പോള്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയും യുവ്‌രാജ്‌സിംഗിനെയുമാണ് വൈഭവ് ഓര്‍മ്മിപ്പിച്ചത്. ശക്തരായ മുംബൈയ്ക്കെതിരെ വൈഭവ് കളിക്കാനിറങ്ങിയപ്പോള്‍ സച്ചിന്റെയും യുവ്‌രാജ് സിംഗിന്റെയും ഒപ്പം റെക്കോഡില്‍ ഇടം പിടിച്ചിരിക്കുകയാണ്. വെറും 12 വര്‍ഷവും 284 ദിവസവും പ്രായമുള്ള വൈഭവ് ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റില്‍ അരങ്ങേറുന്ന ആധുനിക കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോഡാണ് തകര്‍ത്തത്. Read More…