Featured Sports

3 മത്സരങ്ങൾ, നിരാശാജനകമായ പ്രകടനം; ഭുവനേശ്വർ കുമാർ വീണ്ടും പുറത്തേയ്ക്ക്?

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം 36-ാം വയസ്സിൽ ഭുവനേശ്വർ കുമാർ ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്തിയതിനെ ക്രിക്കറ്റ് ലോകം വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ ന്യൂസിലാൻഡിനെതിരായ ആദ്യ മൂന്ന് മത്സരങ്ങളിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഈ മത്സരങ്ങളിൽ യഥാക്രമം 0/49, 1/50, 0/40 എന്നിങ്ങനെ റൺസ് വഴങ്ങിയതിനെ തുടർന്ന്, ഓക്‌ലൻഡിൽ നടന്ന നാലാം മത്സരത്തിൽ അദ്ദേഹത്തെ ഒഴിവാക്കാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചു. ഈ മത്സരത്തിൽ ഇന്ത്യ 87 റൺസിന്റെ വൻ തോൽവി വഴങ്ങുകയും ചെയ്തു. Read More…

Featured Sports

4 കളി, 180 റൺസിന് ഒരു വിക്കറ്റ് ! “പുതിയതെന്തെങ്കിലും പ്രതീക്ഷിച്ചോ?” ഭുവനേശ്വറിനെ തിരികെ വിളിച്ചത് തെറ്റ്? ചോദ്യമുയർത്തി ക്രിക്കറ്റ് ലോകം

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ വെറ്ററൻ പേസർ ഭുവനേശ്വർ കുമാറിന് ഈ ന്യൂസിലാൻഡ് പരമ്പര തികച്ചും നിരാശാജനകമായിരുന്നു. കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 180 റൺസ് വഴങ്ങി ഒരൊറ്റ വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. നാലാം മത്സരത്തിൽ ഭുവനേശ്വറിനെ ഒഴിവാക്കുകയും അഞ്ചാം മത്സരത്തിൽ തിരികെ കൊണ്ടുവരികയും ചെയ്ത ഇന്ത്യൻ ടീമിന്റെ തീരുമാനത്തെ മുൻ ഇന്ത്യൻ താരം അജയ് ജഡേജ ചോദ്യം ചെയ്തു. എങ്കിലും പരമ്പരയിലുടനീളം മറ്റ് ഇന്ത്യൻ ബൗളർമാരും ധാരാളം റൺസ് വഴങ്ങിയിരുന്നതിനാൽ Read More…

Featured Sports

ഗ്ലൂട്ടൻ ഫ്രീ ഡയറ്റ്, തളരാത്ത പോരാട്ടം: 4 വർഷത്തെ ഇടവേള, സ്വിംഗിന്റെ സുൽത്താൻ ഭുവിയുടെ തിരിച്ചുവരവിന് പിന്നിലെ രഹസ്യം

2022 നവംബർ 22-ന് നേപിയറിൽവച്ച് കളികഴിഞ്ഞ് ഗ്രൗണ്ടിൽ നിന്ന് ഭുവനേശ്വർ കുമാർ മടങ്ങിപ്പോകുമ്പോൾ, നാല് വർഷത്തേക്ക് അത് അദ്ദേഹത്തിന്റെ അവസാന ട്വന്റി-20 മത്സരമായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഇതിനിടെ ഇന്ത്യൻ ടീമിൽ മൂന്ന് ക്യാപ്റ്റൻമാരും സെലക്ഷന്‍ കമ്മിറ്റിയിൽ പല മാറ്റങ്ങളും വന്നു. ഇതോടെ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയർ അവസാനിച്ചു എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ഒക്ടോബർ 17-ന്, കരിയർ ആരംഭിച്ച അതേ വേദിയിൽ തന്നെ അത് വീണ്ടും തിരികെ വന്നു. ഹൈദരാബാദിൽ വെച്ച് അർഷ്ദീപ് സിങ്ങിന് തോളിൽ പരിക്കേറ്റതോടെ വെസ്റ്റ് Read More…

Featured Sports

‘എന്നു തീരുമെന്റെ കഷ്ടം…’ മഴ, 5-ാം ട്വന്റി20 ഉപേക്ഷിച്ചു; ഭുവനേശ്വറിന് ‘കാത്തിരിപ്പിന്റെ’ റെക്കോർഡ്

ബെംഗളൂരുവിൽ നടന്ന അഞ്ചാം ട്വന്റി20 മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഇന്ത്യ– വെസ്റ്റിൻഡീസ് ട്വന്റി20 പരമ്പര 2–2ന് സമനിലയിൽ അവസാനിച്ചു. കളി ഒൻപതു ഓവർ വീതമായി ചുരുക്കി നടത്താൻ ശ്രമിച്ചെങ്കിലും വീണ്ടും മഴ വില്ലനായതോടെ മത്സരം റദ്ദാക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7.4 ഓവറിൽ അഞ്ച് വിക്കറ്റിന് 118 റൺസ് എന്ന നിലയിൽ നിൽക്കവെയാണ് കളി നിർത്തിവച്ചത്. 10 പന്തിൽ 30 റൺസ് നേടിയ ഇഷാൻ കിഷനാണ് ഇന്ത്യയുടെ ഉയർന്ന സ്കോറർ. നമൻ Read More…

Featured Sports

ഭുവിയെ പുറത്തിരുത്തിയതിനു പിന്നിൽ അഗാർക്കര്‍? പ്രഗ്യാൻ ഓജ ഇടപ്പെട്ടു; വീണ്ടും ഇന്ത്യൻ ടീമിൽ എത്തിയതിന് പിന്നിലെ സ്റ്റോറി

മുംബൈ: ഏകദേശം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്തുന്നു. ഈ മാസം അവസാനം ന്യൂസീലൻഡിൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് 36-കാരനായ ഭുവനേശ്വറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ തുടർച്ചയായ ഐപിഎൽ കിരീടനേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ച ഭുവനേശ്വർ, കഴിഞ്ഞ സീസണിൽ 17 വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. പവർപ്ലേ ഓവറുകളിൽ സ്വിങ്ങും സീം മൂവ്മെന്റും ഉപയോഗിച്ച് എതിർ ബാറ്റർമാരെ സമ്മർദ്ദത്തിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഐപിഎല്ലിൽ മികച്ച ഫോം Read More…

Sports

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭുവി തിരിച്ചെത്തുന്നു! കിവീസിനെതിരായ ഇന്ത്യൻ ട്വന്റി20 ടീമിൽ

ലഖ്‌നൗ: ന്യൂസിലൻഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ പേസർ ഭുവനേശ്വർ കുമാറും ഇടംപിടിച്ചു. നാലു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഭുവനേശ്വർ വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നത്. 2022 നവംബറിൽ ന്യൂസിലൻഡിനെതിരെ നടന്ന ട്വന്റി20 പരമ്പരയിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) തകർപ്പൻ ബൗളിങ് പ്രകടനമാണ് ഭുവനേശ്വറിനെ വീണ്ടും ടീമിലെത്തിക്കാൻ സെലക്ടർമാരെ പ്രേരിപ്പിച്ചത്. പരുക്കിന്റെ പിടിയിലായിരുന്ന ലെഗ് സ്പിന്നർ വരുൺ ചക്രവർത്തിയും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസ് ടീമിലുണ്ടായിരുന്ന Read More…

Featured Sports

വിക്കറ്റെടുക്കാന്‍ മാത്രമല്ല, സിക്സറടിക്കാനും അറിയാം; ഭുവിയുടെ അടിയിൽ കളിമാറി, അവസാനപന്തില്‍ RCBക്ക് നാടകീയജയം

റായ്പൂരിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ അവസാന പന്തിൽ രണ്ടു വിക്കറ്റിന് തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. മുംബൈ ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് അവസാന ഓവറിൽ 15 റൺസായിരുന്നു വേണ്ടിയിരുന്നത്. അവസാന ഓവറിലെ നാലാം പന്തിൽ ഭുവനേശ്വർ കുമാർ സിക്സർ അടിച്ചതോടെ മത്സരം ആർസിബിയുടെ കൈകളിലായി. അവസാന പന്തിൽ രണ്ടു റൺസ് വേണമെന്നിരിക്കെ റാസിഖ് സലാം അത് ഓടിയെടുത്ത് ബെംഗളൂരുവിന് അവിശ്വസനീയ ജയം സമ്മാനിച്ചു. ബാറ്റുകൊണ്ട് പൊരുതിയ Read More…

Sports

ഐ.പി.എല്‍. ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ്; ഭുവനേശ്വര്‍ കുമാറിന്‌ റെക്കോഡ്

ഐ.പി.എല്‍. ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന പേസ്‌ ബൗളറെന്ന നേട്ടം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പേസര്‍ ഭുവനേശ്വര്‍ കുമാറിന്‌ സ്വന്തം. നിലവില്‍ 179 മത്സരങ്ങളില്‍നിന്നു 184 വിക്കറ്റുകളാണു ഭുവി നേടിയത്‌. മുംബൈ ഇന്ത്യന്‍സിന്റെ തിലക്‌ വര്‍മയെ പുറത്താക്കിയാണു ഭുവി മുന്നിലെത്തിയത്‌. വെസ്‌റ്റിന്‍ഡീസിന്റെ ഡെ്വയ്‌ന്‍ ബ്രാവോ (183)യുടെ റെക്കോഡാണു ഭുവനേശ്വര്‍ തന്റെ പേരിലേക്കു മാറ്റിയത്‌. ലസിത്‌ മലിംഗ (170), ജസ്‌പ്രീത്‌ ബുംറ (165), ഉമേഷ്‌ യാദവ്‌ (144) എന്നിവരാണു വിക്കറ്റ്‌ വേട്ടക്കാരില്‍ ആദ്യ സ്‌ഥാനത്തുള്ളത്‌. വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന Read More…