ന്യൂഡല്‍ഹി: ഒല, ഊബര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ടാക്സി സര്‍വീസ് കമ്പനികള്‍ക്കു വെല്ലുവിളിയായി കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ സഹകരണ ടാക്സി സര്‍വീസ് ‘ഭാരത് ടാക്സി’ക്ക് തുടക്കം കുറിച്ചു. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെയും നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്റെയും (എന്‍.ഇ.ജി.ഡി) കീഴില്‍ വികസിപ്പിച്ചതാണു സംരംഭം. ഡ്രൈവര്‍മാര്‍ക്ക് വരുമാനത്തിന്റെ പൂര്‍ണ അവകാശം നല്‍കുകയും യാത്രക്കാര്‍ക്ക് സ്വകാര്യ ക്യാബുകള്‍ക്കു പകരം സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള ബദലും ‘ഭാരത് ടാക്സി’ വാഗ്ദാനം ചെയ്യുന്നു. വൃത്തിഹീനമായ വാഹനങ്ങള്‍, ഉയര്‍ന്ന യാത്രാക്കൂലി, ഏകപക്ഷീയമായ റദ്ദാക്കലുകള്‍, യാത്രാക്കൂലിയിലെ വര്‍ധന എന്നിങ്ങനെ നിരവധി Read More…

