Crime

‘നിനക്കുവേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു’ വനിതാ ഡോക്‌ടറുടെ കൊലപാതകം; ഭര്‍ത്താവിനെതിരേ പുതിയ തെളിവ്‌

ബംഗളൂരു: വനിതാഡോക്‌ടറെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവായ സര്‍ജനെതിരേ പുതിയ തെളിവുകള്‍. ഭാര്യ കൃതിക റെഡ്‌ഡിയെ കൊലപ്പെടുത്തിയതിനു തൊട്ടുപിന്നാലെ ഇയാള്‍ കാമുകിക്കു സന്ദേശം അയച്ചതായി പോലീസ്‌ സ്‌ഥിരീകരിച്ചു. ഡിജിറ്റല്‍ പേയ്‌മെന്റ്‌ ആപ്പ്‌ വഴിയാണ്‌ ഡോ. മഹേന്ദ്ര റെഡ്‌ഡി സന്ദേശം അയച്ചതെന്നും അന്വേഷണസംഘം വ്യക്‌തമാക്കി. ‘നിനക്കുവേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു’വെന്നാണ്‌ സന്ദേശത്തിലുള്ളത്‌.മാരകമായ അളവില്‍ അനസ്‌തേഷ്യ നല്‍കിയതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ഏപ്രിലിലാണ്‌ ഡോ. കൃതിക കൊല്ലപ്പെട്ടത്‌. അസുഖം ബാധിച്ചുവെന്ന നിലയില്‍ മഹേന്ദ്ര റെഡ്‌ഡി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിശോധനയ്‌ക്കുശേഷം ഇവര്‍ മരിച്ചതായി Read More…