Health

ഉറങ്ങുന്നതിന് മുമ്പു ഫോണ്‍ നോക്കുന്ന ശീലമുണ്ടോ? 59 % വരെ ഉറക്കമില്ലായ്മയ്ക്ക് സാധ്യത

കിടക്കുന്നതിന് തൊട്ട് മുമ്പ് വരെ ഫോണില്‍ തൊണ്ടി ഇരിക്കുന്നത് പലരുടേയും ഒരു ശീലമാണ്. ഈ ശീലം ഉറക്കമില്ലായ്മ പോലെ പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഈ ശീലം കാരണം ഉറക്കമില്ലായ്മ 59 ശതമാനം വര്‍ധിപ്പിക്കുമെന്നും നിങ്ങളുടെ ഉറക്കസമയം 24 മിനിറ്റ് വച്ച് കുറയ്ക്കുമെന്നും നോര്‍വേയില്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. 45,202 പേരിലാണ് പഠനം നടത്തിയത്. ഉറങ്ങാന്‍ ബുദ്ധിമുട്ട്, പകലുറക്കം എന്നിവയെല്ലാം ഇന്‍സോമിനയയുടെ ലക്ഷണങ്ങളാണ്. കിടക്കയിലെ എല്ലാ തരത്തിലുള്ള സ്‌ക്രീനുകളുടെയും ഉപയോഗം ഇതിലേക്ക് നയിക്കാമെന്നും പഠന റിപ്പോര്‍ട്ട് Read More…

Oddly News

45 ലക്ഷം രൂപ സൂക്ഷിക്കാന്‍ മെത്തയ്ക്കുള്ളില്‍വച്ച് തുന്നിക്കെട്ടി, പഴകിയപ്പോള്‍ എടുത്തു ദൂരെ കളഞ്ഞു…!

ആ കാര്യത്തെക്കുറിച്ച് വേവലാതിപ്പെടാതിരിക്കാനും അതിനെക്കുറിച്ച് മറന്ന് മറ്റു കാര്യങ്ങളിലൂം ഏര്‍പ്പെടാന്‍ വേണ്ടിയാണ് നാം പലപ്പോഴും ഒരു കാര്യം സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുന്നത്. എന്നാല്‍ ഈ സുരക്ഷിതത്വവും മറവിയും ചിലപ്പോള്‍ വലിയ അബദ്ധമായും മാറാറുണ്ട്. ഇറ്റലിയിലെ ഒരു സ്ത്രീക്ക് സംഭവിച്ച കാര്യങ്ങള്‍ കേട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ വാപൊളിച്ചു പോകും. ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ ഒരു മെത്തയ്ക്കുള്ളില്‍ പൊതിഞ്ഞുവെച്ച അവര്‍ അക്കാര്യം മറന്നു മെത്ത വലിച്ചെറിഞ്ഞുകളഞ്ഞു. 80 വയസ്സുള്ള സ്ത്രീ 53,089 ഡോളര്‍ (ഏകദേശം 45 ലക്ഷം രൂപ) സ്വരൂപിക്കുകയും Read More…