ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യ മത്സരത്തിനായി ഇറങ്ങിയ ബംഗ്‌ളാദേശിന് ഗുഡ്‌ലക്കുമായി ലോകഫുട്‌ബോള്‍ ചാംപ്യന്മാരായ അര്‍ജന്റീനയും നാളെ ഓസ്‌ട്രേലിയയ്ക്ക് എതിരേ ഇറങ്ങാനിരിക്കുന്ന ഇന്ത്യയ്ക്ക് വിജയാശംസ അറിയിച്ച് ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന്റെ കുന്തമുനയായ തോമസ് മുള്ളറും. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആവേശത്തിമിര്‍പ്പില്‍ ആറാടുമ്പോള്‍ ജര്‍മ്മന്‍ ഫുട്‌ബോള്‍ സെന്‍സേഷന്‍ തോമസ് മുള്ളര്‍ രോഹിത് ശര്‍മ്മയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ആശംസകള്‍ നേര്‍ന്നു. രണ്ടു ലോക ചാമ്പ്യന്മാരുടെ സൗഹൃദം ലോകമെമ്പാടും ക്രിക്കറ്റിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയുടെ തെളിവാണ്. 2014-ല്‍ ഫിഫ ലോകകപ്പ് നേടിയ മുള്ളര്‍ ഇന്ത്യന്‍ Read More…
Tag: Bangladesh
ഭാര്യ ബംഗ്‌ളാദേശി, ഇന്ത്യയില്‍ കഴിയുന്നത് വ്യാജമായി; ഭര്‍ത്താവ് അറിഞ്ഞത് വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിനുശേഷം
വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിന് ശേഷം ഭാര്യ ഇന്ത്യാക്കാരിയല്ലെന്നും വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലെത്തിയ ബംഗ്‌ളാദേശി പൗരയാണെന്നും ആരോപണവുമായി ഭര്‍ത്താവ് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും നിയമോപദേശം തേടി. തില്‍ജലയില്‍ താമസിക്കുന്ന ഒരു ബിസിനസുകാരന്‍ ഭാര്യയ്‌ക്കെതിരേ കേസും കൊടുത്തിട്ടുണ്ട്. വിവാഹമോചനത്തിനായി ഗാര്‍ഹികപീഡനത്തിന് ഭാര്യ തനിക്കെതിരെ കേസ് കൊടുത്തപ്പോഴാണ് ഇക്കാര്യം ഭര്‍ത്താവും അറിഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നത്. പങ്കാളിയില്‍ നിന്നും ഏറ്റ പീഡനത്തിന്റെയും വേദനയുടെയും ക്രൂരതയുടെയും ഫലമായി രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം അലസിയതായി അവള്‍ തന്റെ നിയമവ്യവഹാരത്തില്‍ പറഞ്ഞിരുന്നു. അതേസമയം വെസ്റ്റ് ബര്‍ദ്വാന്‍ Read More…
ഏഷ്യാക്കപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍; നാട്ടുകാര്‍ക്കു മുന്നില്‍ ശ്രീലങ്കയ്ക്ക് നാണക്കേട്, മാഞ്ഞുപോയത് ബംഗ്‌ളാദേശിന്റെ ചീത്തപ്പേര്
ആതിഥേയരായ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഏഴാം തവണ ഏഷ്യാകപ്പില്‍ കിരീടം നേടിയപ്പോള്‍ കൊളംബോയില്‍ പിറന്നത് ഏഷ്യാക്കപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍. ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് സിറാജ് ആറു വിക്കറ്റുകള്‍ വീഴ്ത്തി ആറാടിയപ്പോള്‍ ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്ക പുറത്തായത് 50 റണ്‍സിന്. ഏകദിനത്തില്‍ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ പിറന്നപ്പോള്‍ മാഞ്ഞുപോയത് 2000ല്‍ പാക്കിസ്ഥാനെതിരെ 87 റണ്‍സിന് പുറത്തായ ബംഗ്ലാദേശിന്റെ ചീത്തപ്പേരാണ്. ശ്രീലങ്ക ഒരു ഘട്ടത്തില്‍ 12/6 എന്ന നിലയില്‍ ആയിരുന്നു. രണ്ടക്കം കടന്നത് രണ്ടു ബാറ്റര്‍മാര്‍ Read More…